Dry Eyes: വരണ്ട കണ്ണുകളാണോ? ദു:ഖിക്കേണ്ട, പരിഹാരം ഉണ്ട്
Dry Eyes Remedies: കണ്ണുകൾ വേണ്ടത്ര കണ്ണുനീർ ഉത്പാദിപ്പിക്കാത്തപ്പോൾ, അല്ലെങ്കിൽ കണ്ണുനീർ വളരെ വേഗത്തിൽ വറ്റുമ്പോൾ ഒക്കെയാണ് കണ്ണിൽ വരൾച്ച ഉണ്ടാകുന്നത്. കണ്ണുകളിൽ വേദനയോ പുകച്ചിലോ അനുഭവപ്പെടും.

പ്രതീകാത്മക ചിത്രം
സാധാരണയായി കണ്ട് വരുന്ന പ്രശ്നമാണ് വരണ്ട കണ്ണുകൾ. കണ്ണുകൾ വേണ്ടത്ര കണ്ണുനീർ ഉത്പാദിപ്പിക്കാത്തപ്പോൾ, അല്ലെങ്കിൽ കണ്ണുനീർ വളരെ വേഗത്തിൽ വറ്റുമ്പോൾ ഒക്കെയാണ് കണ്ണിൽ വരൾച്ച ഉണ്ടാകുന്നത്.
കണ്ണുകളിൽ വേദനയോ പുകച്ചിലോ അനുഭവപ്പെടുന്നതാണ് വരണ്ട കണ്ണുകളുടെ ലക്ഷണം. കണ്ണിൽ പ്രകാശം ഏൽക്കുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. എന്നാൽ ഇനി ദു:ഖിക്കേണ്ട, വളരെ എളുപ്പത്തിൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. വരണ്ട കണ്ണുകൾക്കായി ചില പരിഹാരമാർഗങ്ങൾ ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ….
പരിഹാരം
ഓമേഗാ-3 ഫാറ്റി ആസിഡുകൾ കൂടുതൽ ഉള്ള ഭക്ഷണം മീൻ, നട്ട്സ്, വിത്ത് മുതലായവ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കൂടാതെ ദിവസവും കുറഞ്ഞത് 2-3 ലിറ്റർ വെള്ളം കുടിക്കുക.
പൊടി, കാറ്റ്, യുവി രശ്മികളഅ എന്നിവയിൽ നിന്ന് നിങ്ങളുടെ കണ്ണിനെ സംരക്ഷിക്കാൻ റാപ്പ് എറൗണ്ട് സൺഗ്ലാസുകൾ ഉപയോഗിക്കുക.
തണുത്ത വെള്ളത്തിൽ മുക്കിയ തുണി കണ്ണിൽ കുറേ നേരം വയ്ക്കുക. ഇത് കണ്ണിലെ അലർജി കുറയ്ക്കാനും സഹായിക്കും.
സ്ക്രീൻ ടൈം കുറയ്ക്കുക. ഫോൺ, കമ്പ്യൂട്ടർ നോക്കുമ്പോൾ ഇടയ്ക്കിടെ കണ്ണടയ്ക്കാൻ ശ്രദ്ധിക്കുക.
വളരെ ചൂടുള്ള മുറികളിൽ നിന്ന് അകന്നു നിൽക്കുക. ശൈത്യകാലത്ത്, ഒരു ഹ്യുമിഡിഫയർ ഉപയോഗിച്ച് വായുവിൽ ഈർപ്പം ചേർക്കുക. അല്ലെങ്കിൽ നിങ്ങളുടെ ഹീറ്ററിനോ റേഡിയേറ്ററിനോ സമീപം ഒരു പാത്രം വെള്ളം വയ്ക്കുക.