AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thailand Digital Arrival Card: വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത; ഡിജിറ്റൽ അറൈവൽ കാർഡ് അവതരിപ്പിച്ച് തായ്ലാൻഡ്

Thailand Digital Arrival Card: ഡിജിറ്റൽ അറൈവൽ കാർഡ് അവതരിപ്പിക്കുകയാണ് തായ്ലാൻഡ് സർക്കാർ. യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ വെബ്സൈറ്റിലൂടെയോ ആപ്പ് വഴിയോ ഫോം പൂരിപ്പിക്കാൻ സാധിക്കുമെന്നാണ് ഇതിന്റെ പ്രധാന സവിശേഷത. ഡിജിറ്റൽ അറൈവൽ കാർഡിനെ പറ്റി കൂടുതൽ വിവരങ്ങൾ‌ പരിചയപ്പെട്ടാലോ...

Thailand Digital Arrival Card: വിനോദ സഞ്ചാരികൾക്ക് സന്തോഷ വാർത്ത; ഡിജിറ്റൽ അറൈവൽ കാർഡ് അവതരിപ്പിച്ച് തായ്ലാൻഡ്
Thailand TourismImage Credit source: Freepik
Nithya Vinu
Nithya Vinu | Published: 03 Apr 2025 | 12:58 PM

തായ്ലൻഡ് ടൂറിസം മേഖലയുടെ ഔദ്യോ​ഗിക കണക്കുകൾ പ്രകാരം 35.54 ദശലക്ഷത്തിലധികം വിദേശ സഞ്ചാരികളാണ് കഴിഞ്ഞ വർഷം രാജ്യത്ത് എത്തിയത്. മുൻ വർഷത്തേക്കാൾ 26.27 ശതമാനം വർധനവാണിത്. പ്രവേശന നിയന്ത്രണങ്ങളിലും വിസ നയങ്ങളിലും ഇളവ് വരുത്തിയതാണ് പ്രധാന കാരണം. ഇപ്പോഴിതാ ഡിജിറ്റൽ അറൈവൽ കാർഡ് അവതരിപ്പിക്കുകയാണ് തായ്ലാൻഡ് സർക്കാർ. മെയ് ഒന്ന് മുതലാണ് ഡിജിറ്റൽ അറൈവൽ കാർഡ് പ്രാബല്യത്തിൽ വരിക.

എന്താണ് ഡിജിറ്റൽ അറൈവൽ കാർഡ്?
തായ്‌ലാൻഡിലേക്ക് പ്രവേശിക്കുമ്പോൾ യാത്രക്കാർ പൂരിപ്പിക്കേണ്ട അറൈവൽ കാർഡിന്റെ ഡിജിറ്റൽ പതിപ്പിനെയാണ് തായ്‌ലാൻഡ് ഡിജിറ്റൽ അറൈവൽ കാർഡ് എന്ന് പറയുന്നത്. സാധാരണയായി വിമാനത്താവളത്തിൽ നൽകുന്ന പേപ്പർ ഫോം പൂരിപ്പിക്കേണ്ടതിനു പകരമായി, യാത്രക്കാർക്ക് ഓൺലൈനായി ഫോം പൂരിപ്പിച്ച് മുമ്പ് തന്നെ സമർപ്പിക്കാവുന്നതാണ്. യാത്രാസൗകര്യം വർധിപ്പിക്കുന്നതിനും ഇമിഗ്രേഷൻ പ്രക്രിയ എളുപ്പമാക്കുന്നതിനുമാണ് ഡിജിറ്റൽ അറൈവൽ കാർഡ് ഉപയോഗിക്കുന്നത്.

യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ വെബ്സൈറ്റിലൂടെയോ ആപ്പ് വഴിയോ ഫോം പൂരിപ്പിക്കാൻ സാധിക്കുമെന്നാണ് ഇതിന്റെ പ്രധാന സവിശേഷത. പാസ്‌പോർട്ട് വിവരങ്ങൾ, യാത്രാ തിയതി, താമസ സ്ഥലം എന്നിവ കൃത്യമായി നൽകാൻ ശ്രദ്ധിക്കണം. ഇവ സമർപ്പിച്ചതിന് ശേഷം ഒരു ഇ-കൺഫർമേഷൻ ലഭിക്കും, ഇത് യാത്രയ്ക്കിടെ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. പേപ്പർ കാർഡ് പൂരിപ്പിക്കേണ്ടതില്ലെന്നതിനാൽ ഇമിഗ്രേഷൻ പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.