AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Married Life: ഭാര്യയും ഭർത്താവും തമ്മിൽ എന്നും പ്രശ്നമാണോ? ഈ ശീലങ്ങൾ പരീക്ഷിച്ച് നോക്കൂ…

Tips for successful married life: പ്രതിസന്ധികളില്ലാതെ ഒരു ജീവിതകാലം മുഴുവൻ സന്തോഷത്തോടെ മുന്നോട്ട് പോകാൻ, വലിയ സമ്മാനങ്ങളേക്കാളും ആഡംബര യാത്രകളേക്കാളും കൂടുതൽ സഹായിക്കുന്നത്, നിങ്ങൾ ദിവസവും പങ്കാളിക്കായി ചെയ്യുന്ന ചെറിയ നല്ല ശീലങ്ങളാണ്.

Married Life: ഭാര്യയും ഭർത്താവും തമ്മിൽ എന്നും പ്രശ്നമാണോ? ഈ ശീലങ്ങൾ പരീക്ഷിച്ച് നോക്കൂ…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 30 Sep 2025 11:54 AM

ഏതൊരു ദാമ്പത്യത്തിന്റെയും അടിത്തറ സ്‌നേഹവും വിശ്വാസവുമാണ്. എന്നാലിന്ന് വിവാഹമോചന കേസുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിന് കാരണം എന്താണ്? പ്രതിസന്ധികളില്ലാതെ ഒരു ജീവിതകാലം മുഴുവൻ സന്തോഷത്തോടെ മുന്നോട്ട് പോകാൻ, വലിയ സമ്മാനങ്ങളേക്കാളും ആഡംബര യാത്രകളേക്കാളും കൂടുതൽ സഹായിക്കുന്നത്, നിങ്ങൾ ദിവസവും പങ്കാളിക്കായി ചെയ്യുന്ന ചെറിയ നല്ല ശീലങ്ങളാണ്. അവ ഏതെല്ലാമെന്ന് നോക്കാം…

ദിവസവും സംസാരിക്കുക, നല്ല ശ്രോതാവാകുക

ഒരു ദീർഘകാല ബന്ധത്തിന്റെ താക്കോൽ തുറന്ന ആശയവിനിമയമാണ്. ജോലി സംബന്ധമായ കാര്യങ്ങളെക്കുറിച്ചോ കുട്ടികളെക്കുറിച്ചോ മാത്രമല്ല, നിങ്ങളുടെ ചിന്തകളും വികാരങ്ങളും ഭയങ്ങളും സ്വപ്നങ്ങളും പങ്കാളിയോട് പങ്കുവെക്കണം.

പങ്കാളിക്ക് ശ്രദ്ധ കൊടുക്കുന്നതും അവർ പറയുന്നത് ക്ഷമയോടെ കേൾക്കുന്നതും അവരെ ആദരിക്കുന്നു എന്നതിൻ്റെ ലക്ഷണമാണ്. വിയോജിപ്പുകൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ വഴക്കിടുമ്പോൾ പോലും മോശമായ വാക്കുകൾ ഉപയോഗിക്കാതെ ബഹുമാനം നിലനിർത്താൻ ശ്രമിക്കുക.

നന്ദിയും അഭിനന്ദനവും

പങ്കാളി ഭക്ഷണം പാചകം ചെയ്യുമ്പോഴോ, വീട്ടുകാര്യങ്ങളിൽ സഹായിക്കുമ്പോഴോ, കുട്ടികളെ ശ്രദ്ധിക്കുമ്പോഴോ തുടങ്ങിയ ചെറിയ കാര്യങ്ങൾക്ക് പോലും അഭിനന്ദിക്കുക. അവർ നിങ്ങൾക്ക് വേണ്ടി ചെയ്യുന്നത് കടമയാണെന്ന് കരുതരുത്. അവർ ആവശ്യപ്പെടാതെ തന്നെ, അവരുടെ ഇഷ്ടപ്പെട്ട കാര്യങ്ങൾ കണ്ടെത്തി ചെയ്യുക.

സ്നേഹം പ്രകടിപ്പിക്കുക

സ്നേഹം പ്രകടിപ്പിക്കുന്നതിന് ലൈംഗിക ബന്ധം മാത്രമല്ല മാർഗ്ഗം. ദിവസേനയുള്ള ശാരീരിക അടുപ്പം ബന്ധത്തെ നിലനിർത്താൻ പ്രധാനമാണ്. തിരക്കിനിടയിലും ഒരു നിമിഷം നിന്ന് കെട്ടിപ്പിടിക്കുക, ജോലിക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും യാത്രകളിലും പരസ്പരം കൈകൾ കോർത്ത് പിടിക്കുക തുടങ്ങിയവ ചെയ്യാം.

സമയം മാറ്റിവയ്ക്കുക

ദാമ്പത്യത്തിൽ ഒരുമിച്ച് സമയം ചെലവഴിക്കുന്നത് പ്രധാനമാണ്. മറ്റ് ഉത്തരവാദിത്തങ്ങൾക്കിടയിൽ, ആഴ്ചയിലോ മാസത്തിലോ ഒരിക്കൽ പങ്കാളികൾക്കായി മാത്രം ഒരു സമയം കണ്ടെത്തുക. ഒരുമിച്ച് സിനിമ കാണുക, പുറത്തു ഭക്ഷണം കഴിക്കുക, അല്ലെങ്കിൽ വീട്ടിലിരുന്ന് സംസാരിക്കുകയോ ചെയ്യാം. പങ്കാളിക്ക് അവരുടെ ഇഷ്ടങ്ങൾക്കും ഹോബികൾക്കും സൗഹൃദങ്ങൾക്കുമായി സമയം നൽകുക.

പരസ്പരം പിന്തുണ നൽകുക

പങ്കാളിയുടെ ലക്ഷ്യങ്ങൾ, സ്വപ്നങ്ങൾ, കരിയർ എന്നിവയ്ക്ക് പരസ്പരം പൂർണ്ണ പിന്തുണ നൽകുക. അവർ ഒരു വ്യക്തിയാണെന്ന് തിരിച്ചറിയുക. അവർക്ക് അവരുടെ കാര്യങ്ങൾ ചെയ്യാൻ പ്രചോദനവും പ്രോത്സാഹനവും നൽകുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ബന്ധം കൂടുതൽ ദൃഢമാക്കുകയും ചെയ്യും.