5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Today Horoscope Malayalam September 1: അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം; ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും; ഇന്നത്തെ രാശിഫലം

ഇന്നത്തെ ദിവസം എല്ലാ രാശിക്കാരും യോഗയും ധ്യാനവും ശീലിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഗുണം ചെയ്യും. നോക്കാം ഇന്നത്തെ സമ്പൂര്‍ണ നക്ഷത്രഫലം വിശദമായി തന്നെ.

Today Horoscope Malayalam September 1: അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം; ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും; ഇന്നത്തെ രാശിഫലം
Today horoscope prediction of all zodiac signs
Follow Us
sarika-kp
Sarika KP | Published: 01 Sep 2024 07:00 AM

മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
ഇന്നത്തെ ദിവസം ചിലവുകൽ നിയന്ത്രിക്കാൻ ശ്രമിക്കുക. അനാവശ്യ കാര്യങ്ങൾക്കായി പണം ചെലവാക്കരുത്. എന്ത് കാര്യങ്ങളും ധൈര്യത്തോടെ തീരുമാനമെടുക്കാൻ കഴിയണം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല ദിവസമാണിന്ന്. നിങ്ങളുടെ ഇഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്. ക്ഷമ കൈവിടരുത്.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം അരഭാഗം)
കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. പ്രണയിക്കുന്നവർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടാകും. വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം. കൂടാതെ പോഷകസമൃദ്ധമായ ആഹാരം കഴിക്കണം.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
ഈ രാശിക്കാർക്ക് ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും. സ്ഥിരമായി വ്യായാമം ചെയ്യണം. ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. യോഗയും ധ്യാനവും ചെയ്യുന്നത് ഉചിതമാണ്. അത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. കടം കൊടുത്ത പണം തിരികെ കിട്ടും.

കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
ഇന്നത്തെ ദിവസം മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുക. ആരോ​ഗ്യകാര്യത്തിൽ അശ്രദ്ധ കാണിക്കരുത്. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
ഇന്നത്തെ ദിവസം പുതിയ അവസരങ്ങൾ നിങ്ങൾക്ക് ലഭിക്കും. സാമ്പത്തിക സ്ഥിതിയിൽ പുരോ​ഗതിയുണ്ടാകും.ബിസിനസില്‍ പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര അരഭാഗം)
ഇന്നത്തെ ദിവസം ജോലിഭാരം കാരണം നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടും. സ്വയം പരിചരണത്തിനായി സമയം കണ്ടെത്തണം. യോഗയും ധ്യാനവും ചെയ്യുന്നത് നിങ്ങള്‍ക്ക് മാനസിക സന്തോഷം നല്‍കും. സാമ്പത്തിക സ്ഥിതിയില്‍ അല്‍പ്പം ഉയര്‍ച്ച താഴ്ചകളുണ്ടാകും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
ആരോ​ഗ്യസ്ഥിതിയിൽ പുരോ​ഗതിയുണ്ടാകും . നിങ്ങൾക്ക് സന്തോഷവും സമാധാനവും ലഭിക്കുന്ന ദിവസമായിരിക്കും ഇന്ന്. ആത്മവിശ്വാസം കൈവിടാതെ സൂക്ഷിക്കുക.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
സാമ്പത്തിക സ്ഥിതിയില്‍ അല്‍പ്പം വെല്ലുവിളികളുണ്ടാകും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കണം. അടുത്ത സുഹൃത്തുക്കളോ സഹപ്രവര്‍ത്തകരോ നിങ്ങളെ സഹായിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഇന്ന് എടുക്കരുത്. പിന്നത്തേക്ക് മാറ്റിവെയ്ക്കണം. സാമ്പത്തികമായി വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന ദിവസമായിരിക്കും ഇന്ന്.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം അരഭാഗം)
ഇന്നത്തെ ​ദിവസം ശുഭവാര്‍ത്തകള്‍ നിങ്ങളെത്തേടിയെത്തും. ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടാകും. സ്ഥിരമായി വ്യായാമം ചെയ്യുകയും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്യണം.

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
പ്രണയജീവിതത്തിലും സന്തോഷമുള്ള അനുഭവങ്ങൾ ഇന്നത്തെ ദിവസം വന്നുചേരും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടാകും. അവിവാഹിതര്‍ക്ക് മികച്ച വിവാഹാലോചനകള്‍ വരും.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. ക്ഷമയോടെ ജോലി ചെയ്യണം. യോഗയും ധ്യാനവും ശീലിക്കുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

Latest News