AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Forbidden Places: എത്ര പണമുണ്ടെങ്കിലും കാര്യമില്ല, ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ ഒരിക്കലും പറ്റില്ല!

Forbidden Places: എത്ര ശ്രമിച്ചാലും ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത ചില മനോഹര സ്ഥലങ്ങൾ ഭൂമിയിലുണ്ട്. അത്തരത്തിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള ചില സ്ഥലങ്ങളെ പരിചയപ്പെട്ടാലോ...

Forbidden Places: എത്ര പണമുണ്ടെങ്കിലും കാര്യമില്ല, ഈ സ്ഥലങ്ങൾ സന്ദർശിക്കാൻ ഒരിക്കലും പറ്റില്ല!
Image Credit source: Freepik
Nithya Vinu
Nithya Vinu | Published: 03 May 2025 | 10:51 AM

യാത്രകൾ ഇഷ്ടപ്പെടുന്നവരെ ദൂരത്തിനോ ചെലവിനോ തടയാൻ കഴിയില്ല, എത്ര ബുദ്ധിമുട്ടിയും അവർ ആ​ഗ്രഹിച്ച കാഴ്ചകൾ കാണുകയും ആസ്വദിക്കുകയും ചെയ്യും. എന്നാൽ എത്ര ശ്രമിച്ചാലും ഒരിക്കലും എത്തിച്ചേരാൻ കഴിയാത്ത ചില മനോഹര സ്ഥലങ്ങൾ ഭൂമിയിലുണ്ട്. അത്തരത്തിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുള്ള ചില സ്ഥലങ്ങളെ പരിചയപ്പെട്ടാലോ…

നോർത്ത് സെന്റിനൽ ദ്വീപ്
ആൻഡമാൻ നിക്കോബാ‍ർ ദ്വീപുസമൂഹത്തിൽ പെടുന്ന ഈ ദ്വീപിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. സെന്റിനലീസ് ഗോത്രജാതിക്കാരാണ് ഇവിടെ താമസിക്കുന്നത്. അവരുടെ സംരക്ഷണത്തിനായും അവരുടെ സംസ്കാരം നിലനില്ക്കാൻ സഹായിക്കാനുമായാണ് ഈ വിലക്ക്.

വത്തിക്കാൻ സീക്രട്ട് ആർക്കൈവ്

വത്തിക്കാനിൽ ഉള്ള ഒരു രഹസ്യ ഗ്രന്ഥശാലയാണ് ഇത്. ഈ സ്ഥലത്ത് പോപ്പ്‌മാരുടെ ചരിത്രരേഖകളും, പുരാതന ദൈവശാസ്ത്ര രേഖകളും സൂക്ഷിച്ചിരിക്കുന്നു. സാധാരണ ആളുകൾക്ക് ഇവിടേക്ക് പ്രവേശനം ഇല്ല.

ലാസ്കോ ഗുഹ

ഫ്രാൻസിൽ സ്ഥിതിചെയ്യുന്ന ഈ ഗുഹയിൽ 17,000 വർഷങ്ങൾ പഴക്കമുള്ള ചിത്രങ്ങളുണ്ട്. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഡോർഡോഗൺ മേഖലയിലെ മോണ്ടിഗ്നാക് ഗ്രാമത്തിനടുത്തായി ലാസ്കോക്സ് ഗുഹകൾ സ്ഥിതി ചെയ്യുന്നത്.  1963 മുതലാണ് ഇവിടെ പൊതുജനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്.

സ്‌നേക്ക് ഐലന്‍ഡ്

പതിനായിരക്കണക്കിന് മാരക വിഷമുള്ള പാമ്പുകളാല്‍ നിറഞ്ഞതാണ് ബ്രസീലിലെ സ്‌നേക്ക് ഐലന്‍ഡ്. കണക്കുകൾ പ്രകാരം, അതിമാരകമായ വിഷം പേറുന്ന 4000-തിലധികം ഗോള്‍ഡന്‍ ലാന്‍സ് ഹെഡ്‌സ് എന്നയിനം പാമ്പുകളാണ് ഇവിടെയുള്ളത്.

ക്വിന്‍ ഷി ഹുവാങ്ങിന്റെ ശവകുടീരം

ചൈനയിലെ ആദ്യചക്രവര്‍ത്തി ക്വിന്‍ ഷി ഹുവാങ്ങിന്റെ ശവകുടീരം കാണാനും വിനോദസഞ്ചാരികൾക്ക് കഴിയില്ല. ലോകത്തിലെ ഏറ്റവും വലിയ കണ്ടെത്തലുകളില്‍ ഒന്നാണിത്.

ഐസ് ഗ്രാന്‍ഡ് ഷ്രൈന്‍

ജപ്പാനിലെ ആരാധനാലയങ്ങളില്‍ വച്ച് ഏറ്റവും സവിശേഷകരമായ ഒരുയിടമാണ് ഐസ് ഗ്രാന്‍ഡ് ഷ്രൈന്‍. എട്ടാം നൂറ്റാണ്ടിലെ ഷിന്റോ പാരമ്പര്യം പേറുന്ന ആരാധാനാലയമാണിത്. രാജകുടുംബാംഗമല്ലയെങ്കില്‍ ഈ ക്ഷേത്രത്തിനുള്ളിലേക്കോ പരിസരത്തിലേക്കോ പ്രവേശിക്കാൻ ആര്‍ക്കും കഴിയില്ല.