AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Idukki December Trip: ഇടുക്കിയിൽ എവിടെ പോയാൽ മഞ്ഞ് കാണാം?; ഇതാ നിങ്ങൾക്കറിയാത്ത സ്പോട്ടുകൾ

​Hidden Spots In Idukki: പ്രകൃതിയെ ഏറ്റവും സുന്ദരമായി കാണാൻ സാധിക്കുക ഈ സമയത്താണ്. ഇക്കൊല്ലത്തെ ക്രിസ്മസ് അവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് വിട്ടാലോ. എന്നാൽ സ്ഥിരമായി പോകുന്ന സ്ഥലങ്ങൾ മാറ്റിവച്ച് മഞ്ഞുകാണാൻ പറ്റിയ ചില കിടിലൻ സ്പോട്ടുകളിലേക്കാകാം ഇത്തവണത്തെ യാത്ര.

Idukki December Trip: ഇടുക്കിയിൽ എവിടെ പോയാൽ മഞ്ഞ് കാണാം?; ഇതാ നിങ്ങൾക്കറിയാത്ത സ്പോട്ടുകൾ
IdukkiImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 18 Dec 2025 13:56 PM

സഞ്ചാരികളെ ഒരേസമയം അതിശയിപ്പിക്കാനും തിരിച്ച് പോകാത്ത വിധം കൊതിപ്പിക്കാനും കഴിയുന്ന കേരളത്തിലെ ഒരേയൊരു നാടാണ് ഇടുക്കി (Idukki). മല കയറിയെത്തുന്ന ഓരോ സഞ്ചാരിയും മനസ്സ് നിറഞ്ഞാണ് തിരിച്ചുമടങ്ങുന്നത്. കാരണം അത്രയ്ക്ക് മനോഹരമാണ് ഇടുക്കിയുടെ കാഴ്ചകൾ. പ്രത്യേകിച്ച് തണുപ്പുകാലത്ത്.

പ്രകൃതിയെ ഏറ്റവും സുന്ദരമായി കാണാൻ സാധിക്കുക ഈ സമയത്താണ്. ഇക്കൊല്ലത്തെ ക്രിസ്മസ് അവധി ആ​ഘോഷിക്കാൻ ഇടുക്കിയിലേക്ക് വിട്ടാലോ. എന്നാൽ സ്ഥിരമായി പോകുന്ന സ്ഥലങ്ങൾ മാറ്റിവച്ച് മഞ്ഞുകാണാൻ പറ്റിയ ചില കിടിലൻ സ്പോട്ടുകളിലേക്കാകാം ഇത്തവണത്തെ യാത്ര.

മീശപുലിമല (മൂന്നാറിനടുത്ത്): പശ്ചിമഘട്ടത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയെന്നാണ് മീശപ്പുലിമല സ്ഥതി ചെയ്യുന്നിടം അറിയപ്പെടുന്നത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത അതിമനോഹരമായ കാഴ്ചകളാണ് നിങ്ങളെ അവിടെ കാത്തിരിക്കുന്നത്. തണുപ്പുകാലത്ത് അതിരാവിലെ ഈ മലകയറിയാൽ മേഘങ്ങളുടെ ഉള്ളിൽ നിന്ന് ഭൂമിയെ വീക്ഷിക്കുന്നതു പോലുള്ള അനുഭൂതിയാണ് ലഭിക്കുക. മല മുകളിൽ നിന്ന് താഴേക്ക് നോക്കിയാൽ പതുപതുത്ത വെള്ളപുതച്ചു കിടക്കുന്ന ഭൂമിയെ കാണാനാകും.

Also Read: മഞ്ഞിൽ പൊതിഞ്ഞ് ഊട്ടി; കിടിലൻ സ്പോട്ടുകൾ ഏതെല്ലാം, പോകും മുമ്പ് അറിയണം ഇക്കാര്യം

പാഞ്ചാലിമേട്: വിനോദസഞ്ചാരികൾക്ക് ഏറെ സുപരിചിതമായ സ്ഥലമാണ് പാഞ്ചാലിമേട്. എങ്കിലും തണുപ്പുകാലത്ത് ഈ മലകയറുന്ന ഓരോരുത്തർക്കും പറയാനുണ്ടാവുക അതിശയിപ്പിക്കുന്ന കഥകളാകും. ഡിസംബർ മാസങ്ങളിൽ പാഞ്ചാലിമേടിൽ നിന്നുള്ള പ്രഭാത ദൃശ്യങ്ങൾ മറ്റെവിടെയും കാണാനാകില്ല എന്നതാണ് സത്യം. മഞ്ഞുമൂടിയ മലനിരകൾക്ക് ഉള്ളിൽ നിന്ന് ഭൂമിയെ ചൂടുപിടിപ്പിക്കാനെത്തുന്ന സൂര്യ രസ്മികളുടെ അതിമനോഹരമായ കാഴ്ച്ച കാണാൻ ഏറ്റവും നല്ല സ്ഥലമാണ് പാഞ്ചാലിമേട്.

കാൽവരി മൗണ്ട് (കല്ലുമകുത്തു): കുറവൻ കുറത്തി മലകൾക്കിടയിൽ വിശാലമായി പരന്നു കിടക്കുന്ന ഈ കാൽവാരി മൗണ്ടിൽ നിന്നാൽ ഇടുക്കി ആർച്ച് ഡാമിന്റെയും അതിമനോഹരമായ ദൃശ്യം കാണാനാകും. കല്യാണത്തണ്ട് എന്നും ഈ സ്ഥലം അറിയപ്പെടുന്നു. ഏത് സമയത്ത് ഇവിടെ ചെന്നാലും മൂടൽ മഞ്ഞ് കാണാനാകും എന്നതാണ് ഈ സ്ഥലത്തിൻ്റെ പ്രത്യേകത.

വാഗമൺ: പൈൻ മരങ്ങൾ തിങ്ങിനിറ‍ഞ്ഞ വാ​ഗമണിൻ്റെ പ്രഭാത സൗന്ദര്യം വളരെ മനോഹരമായ കാഴ്ച്ചയാണ് നിങ്ങൾക്ക് സമ്മാനിക്കുന്നത്. മേഘക്കൂട്ടങ്ങൾക്കിടയിൽ പച്ചപ്പിന്റെ പുതപ്പും പുതച്ച് അതിനിടയിലൂടെ പരതി നടക്കുന്ന കോടയും വാഗമണ്ണിനെ വ്യത്യസ്തമാക്കുന്നു. നട്ടുച്ചയ്ക്ക് പോലും ഒരുപക്ഷേ പരസ്പരം കാണാനാകാത്ത വിധം മഞ്ഞുമൂടിയ നിലയിലാണ് ഡിസംബർ മാസങ്ങളിൽ ഈ സ്ഥലം. മഴയും മഞ്ഞും വെയിലും ചൂടും എന്നിങ്ങനെ ഏതു കാലാവസ്ഥയിലും ധൈര്യത്തോടെ കയറിവരാൻ പറ്റുന്ന സ്ഥലം കൂടിയാണ് വാഗമൺ.