AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Beach Towns In India: ഗോവ മാത്രമല്ലന്നേ…! വേറെയുമുണ്ട് സീക്രട്ട് ബീച്ചുകൾ; കൂടുതലറിയാം

Secret Beach Towns In India: പതിവായി ഒരേ സ്ഥലത്തേക്ക് യാത്ര ചെയ്യുന്നത് അത്ര രസമുള്ള കാര്യമല്ല. വ്യത്യസ്തത ആ​ഗ്രഹിക്കുന്നവർക്ക് വളരെ ബോറടിപ്പിക്കുന്ന കാര്യം കൂടിയാണിത്. എന്നാൽ നമ്മുടെ രാജ്യത്ത് ​ഗോവയല്ലാതെ വേറെയും ചില ബീച്ചുകളുണ്ട്. പലപ്പോഴും നമ്മൾ അവ​ഗണിച്ചിട്ടുണ്ടെങ്കിലും, ശാന്തതയും ഒറ്റയ്ക്ക് അല്പനേരം സമയം കണ്ടെത്താനും ഇവ അനുയോജ്യമാണ്.

Beach Towns In India: ഗോവ മാത്രമല്ലന്നേ…! വേറെയുമുണ്ട് സീക്രട്ട് ബീച്ചുകൾ; കൂടുതലറിയാം
Image Credit source: Vyacheslav Argenberg/Moment/Getty Images
neethu-vijayan
Neethu Vijayan | Published: 30 Jun 2025 14:06 PM

ഇന്ത്യയിലെ ബീച്ച് ന​ഗരം ഏതാണെന്ന് ചോദിച്ചാൽ ആദ്യം മനസ്സിൽ വരുക ​ഗോവയാണ്. ഗോവ, പുതുച്ചേരി ഇവയെല്ലാം മനോഹരമായ ബീച്ചുകൾക്ക് പേരുകേട്ട സ്ഥലങ്ങളാണ്. എന്നാൽ പതിവായി ഒരേ സ്ഥലത്തേക്ക് യാത്ര ചെയ്യുന്നത് അത്ര രസമുള്ള കാര്യമല്ല. വ്യത്യസ്തത ആ​ഗ്രഹിക്കുന്നവർക്ക് വളരെ ബോറടിപ്പിക്കുന്ന കാര്യം കൂടിയാണിത്. എന്നാൽ നമ്മുടെ രാജ്യത്ത് ​ഗോവയല്ലാതെ വേറെയും ചില ബീച്ചുകളുണ്ട്. പലപ്പോഴും നമ്മൾ അവ​ഗണിച്ചിട്ടുണ്ടെങ്കിലും, ശാന്തതയും ഒറ്റയ്ക്ക് അല്പനേരം സമയം കണ്ടെത്താനും ഇവ അനുയോജ്യമാണ്.

ദിയു, ഗുജറാത്ത്

​ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് പോലുള്ള സ്ഥലമാണ് ദിയു. സഞ്ചാരികൾക്ക് എന്നും കൗതുകം നൽക്കുന്ന ഒരിടമാണ് ഇത്. ശാന്തമായ ബീച്ചുകൾ, പോർച്ചുഗീസ് കാലഘട്ടത്തിലെ കെട്ടിടങ്ങൾ, കോട്ട എന്നിവ ദിയു ബീച്ചുകളുടെ പ്രത്യേകതയാണ്. ഗുജറാത്തിലെ സൗരാഷ്ട്ര ജില്ലയുടെ തെക്കേമുനമ്പിലാണ് ദിയു ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതൊരു കേന്ദ്രഭരണ പ്രദേശമാണ്.

ചണ്ഡിപൂർ, ഒഡീഷ

പ്രകൃതിസ്‌നേഹികളായ സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ ഒരു സ്ഥലമാണ് ഒഡീഷയിലെ ചണ്ഡിപൂർ. ദിവസത്തിൽ രണ്ടുതവണ, കടൽ അപ്രത്യക്ഷമാകുന്ന സ്ഥലമാണിത്. അഞ്ച് കിലോമീറ്റർ വരെ കടൽ ചില സാഹചര്യങ്ങളിൽ ഇവിടെ ഉൾവലിയാറുണ്ട്. ചുവന്ന ഞണ്ടുകളും ഇവിടെ ധാരാളമുണ്ട്. ഇന്ത്യയിലെ ഏറ്റവും വിചിത്രമായ ബീച്ചുകളാണ് ഇവിടെയുള്ളത്.

കാസർകോട്, കേരളം

കേരളത്തിലുള്ളവർ പോലും കാണാത്ത ബീച്ചുകൾ കാസർ​കോടുണ്ട്. കായലുകളും ബീച്ചുകളും നിരവധിയുള്ള കേരളത്തിലെ കാസർകോട് ബീച്ചിനുമുണ്ടൊരു പ്രത്യേകത. ബേക്കൽ, കാപ്പിൽ തുടങ്ങിയ ശാന്തമായ ബീച്ചുകൾക്ക് ഏറെ പ്രസിദ്ധമാണ്. വടക്കൻ കേരളത്തിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഇത്.

തർക്കർലി, മഹാരാഷ്ട്ര

സ്ഫടികം പോലെ തെളിഞ്ഞ വെള്ളമുള്ള ബീച്ചുകളാൽ ചുറ്റപ്പെട്ട സ്ഥലമാണ് തർക്കർലി. സ്കൂബ ഡൈവിംഗ്, സ്നോർക്കലിംഗ് തുടങ്ങിയ വിനോദങ്ങളും ഇവിടെ അനുവദനീയമാണ്. സീഫുഡ് പ്രേമികൾക്ക് എന്തുകൊണ്ടും ഇഷ്ടപ്പെടുന്ന ഭക്ഷണവിഭവങ്ങളാണ് ഇവിടെയുള്ളത്. ​ഗോവയിലെ പോലെ തന്നെ രാത്രി കാഴ്ച്ചകൾ അതിമനോഹരമാക്കുന്ന ഒരു തീരമാണ് തർക്കർലിയുടേത്.