KSRTC Travel: അവധിയെത്തിയേ…; ക്രിസ്തുമസ് – പുതുവത്സര യാത്രയ്ക്ക് ഒരുങ്ങി കെഎസ്ആർടിസി
KSRTC Christmas-Newyear Travel: നിങ്ങളുടെ പോകറ്റിലൊതുങ്ങുന്ന യാത്രയുമായാണ് ഇത്തവണ കെഎസ്ആർടിസി നിങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്. കുട്ടികളുമായും കുടുംബമായും കൂട്ടുകാരുമായും അടിച്ചുപൊളിക്കാനുള്ള ഏറ്റവും നല്ല അവസരാമാണ് ഇതിലൂടെ ഓരോ യാത്രക്കാർക്കും ലഭിക്കുന്നത്. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിശദമായി പരിശോധിക്കാം.

Ksrtc Travel
ക്രിസ്മസ്, ന്യൂയർ അവധി ആഘോഷിക്കാൻ കാത്തിരിക്കുകയാണോ നിങ്ങൾ. എങ്കിൽ ഇത്തവണത്തെ യാത്ര കെഎസ്ആർടിസിക്ക് ഒപ്പമാകാം. നിങ്ങളുടെ പോകറ്റിലൊതുങ്ങുന്ന യാത്രയുമായാണ് ഇത്തവണ കെഎസ്ആർടിസി നിങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്. കുട്ടികളുമായും കുടുംബമായും കൂട്ടുകാരുമായും അടിച്ചുപൊളിക്കാനുള്ള ഏറ്റവും നല്ല അവസരാമാണ് ഇതിലൂടെ ഓരോ യാത്രക്കാർക്കും ലഭിക്കുന്നത്. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിശദമായി പരിശോധിക്കാം.
കാഞ്ഞങ്ങാട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് ക്രിസ്തുമസ് – ന്യൂയർ അവധിക്കാലത്ത് വിനോദയാത്രകളുമായി എത്തിയിരിക്കുന്നത്. ഒറ്റ ദിവസത്തെ യാത്ര ഡിസംബർ 23, 27, 31 എന്നീ തീയ്യതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. വയനാട് ജില്ലയിലെ ബാണാസുര സാഗർ, എൻ ഊര്, ഹണി മ്യൂസിയം ജംഗിൾ സഫാരി യാത്ര 23, 27, 31 തീയതികളിലാണ് ഒരുക്കുന്നത്. ഡിസംബർ 26 ജനുവരി രണ്ട് എന്നീ തീയ്യതികളിൽ പാലക്കയം തട്ട്, പൈതൽമല, ഏഴരക്കുണ്ട് യാത്രയും സംഘടിപ്പിക്കുന്നുണ്ട്.
Also Read: തായ്‌ലൻഡിലേക്കാണോ യാത്ര… പുതിയ നിർദേശങ്ങൾ അറിയണേ; എന്തൊക്കെ ശ്രദ്ധിക്കണം?
ഡിസംബർ 27ന് കോഴിക്കോട്, കരിയത്തുംപാറ യാത്രയും ഡിസംബർ 30ന് കണ്ണൂർ, ജനുവരി ഒന്ന് കടലുണ്ടി, ചാലിയം യാത്രയും കെഎസ് ആർടിസി ഒരുക്കുന്നു. കൂടാതെ ഡിസംബർ 28ന് ആരംഭിച്ച് 31ന് അവസാനിക്കുന്ന യാത്രയിൽ ഗവി, അടവി, കമ്പം, രാമക്കൽ മേട്, പരുന്തുംപാറ, തുടങ്ങിയ സ്ഥലങ്ങളാണ് ഉൾപ്പെടുന്നത്. ഡിസംബർ 26ന് വാഗമൺ, ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് 29ന് രാവിലെ മടങ്ങിയെത്തുന്ന രീതിക്കാണ് യാത്രാ ക്രമീകരണം. 29 മുതൽ 31 വരെ നിലമ്പൂർ, കക്കാടം പൊയിൽ യാത്രയുമുണ്ട്. യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ ഫോൺ – 9446088378, 8606237632 എന്നീ നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.
ക്രിസ്തുമസ് പുതുവത്സര അവധി ദിവസങ്ങൾ കണക്കിലെടുത്ത് കെഎസ്ആർടിസി നിരവധി സ്പെഷ്യൽ സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസിയുടെ സ്പെഷ്യൽ ബസുകൾ ഡിസംബർ 19 മുതൽ 2026 ജനുവരി അഞ്ച് വരെയാണ് സർവീസ് നടത്തുന്നത്.
കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ സർവീസുകൾക്ക് പുറമേയാണ് അധിക സർവീസുകൾ ഒരുക്കുന്നത്. ടിക്കറ്റുകൾക്കായി www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യാവുന്നതാണ്.