Western Ghat Vibes: ഇത് നിങ്ങളുടെ കണ്ണിൽപ്പെടാത്ത പശ്ചിമഘട്ടം; കണ്ടറിയാം പ്രകൃതിയുടെ സമ്പത്തിനെ
Western Ghat Hidden Destination: സാധാരണ യാത്രകളിൽ ഹിൽസ്റ്റേഷനുകളായി തെരഞ്ഞെടുക്കുന്നത് ഊട്ടി, വയനാട്, ഇടുക്കി കൂടാതെ അല്പം ദുരത്തേയ്ക്കാണെങ്കിൽ ഷിംല, മണാലി തുടങ്ങിയ സ്ഥലങ്ങളുമാണ്. ഒരു ചേഞ്ചിനായി ഇത്തവണ നമുക്ക് ട്രിപ്പ് മൂഡ് ഒന്ന് മാറ്റിപ്പിടിക്കാം. പശ്ചിമഘട്ടത്തിൻ്റെ മനോഹാരിതാ ആസ്വദിക്കാൻ പറ്റുന്ന ചില കിടിലം സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

Western Ghat
മലയോര മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ ഒരു പ്രത്യേക വൈബാണ്. പ്രത്യേകിച്ച് ചെറിയ ചാറ്റൽമഴയുള്ളപ്പോൾ. മൂടൽമഞ്ഞും കോടയും ഒപ്പം മലയോര പ്രദേശങ്ങളുടെ വശ്യതയും എല്ലാം എത്രകണ്ടാലും മതിവരാത്ത കാഴ്ച്ചകളാണ്. സാധാരണ യാത്രകളിൽ ഹിൽസ്റ്റേഷനുകളായി തെരഞ്ഞെടുക്കുന്നത് ഊട്ടി, വയനാട്, ഇടുക്കി കൂടാതെ അല്പം ദുരത്തേയ്ക്കാണെങ്കിൽ ഷിംല, മണാലി തുടങ്ങിയ സ്ഥലങ്ങളുമാണ്. ഒരു ചേഞ്ചിനായി ഇത്തവണ നമുക്ക് ട്രിപ്പ് മൂഡ് ഒന്ന് മാറ്റിപ്പിടിക്കാം. പശ്ചിമഘട്ടത്തിൻ്റെ മനോഹാരിതാ ആസ്വദിക്കാൻ പറ്റുന്ന ചില കിടിലം സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
അംബോലി, മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അംബോലി എന്ന മലയോര മേഖല മഴക്കാലത്ത് കൂടുതൽ ആകർഷണീയമാണ്. വെള്ളച്ചാട്ടങ്ങളും കോടയും നിറഞ്ഞ ഈ സ്ഥലം സഞ്ചാരികളുടെ പ്രധാന കേന്ദ്രമാണ്. മഴക്കാല യാത്രയിൽ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത മഴയുടെ ശക്തിയനുസരിച്ച് വെള്ളച്ചാട്ടങ്ങളുടെ എണ്ണവും കൂടും.
ഭീമശങ്കർ, മഹാരാഷ്ട്ര
ജ്യോതിർലിംഗ ക്ഷേത്രത്തിന് പേരുകേട്ട സ്ഥലമാണ് ഭീമശങ്കർ. എന്നാൽ തീർത്ഥാടകർക്ക് മാത്രമല്ല പ്രകൃതിയെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഈ സ്ഥലം വളരെ പ്രിയപ്പെട്ടതാണ്. സഹ്യാദ്രികളിൽ സ്ഥിതി ചെയ്യുന്ന ഈ മേഖല വന്യജീവി സങ്കേതത്തിന്റെ ഭാഗമാണ്. കൂടാതെ മലബാർ അണ്ണാൻ എന്നറിയപ്പെടുന്നവയുടെ ആവാസ കേന്ദ്രം കൂടിയാണ്.
കൽപ്പറ്റ, കേരളം
വയനാട്ടിൽ ധാരാളം സ്ഥലങ്ങളുണ്ട് എന്നാൽ അതിൽ നിന്ന് വേറിട്ട് ഒരു യാത്രയാകാം ഇത്തവണ. കൽപ്പറ്റയിലെ മലയോര മേഖല മഴക്കാലത്ത് പശ്ചിമഘട്ടത്തിൻ്റെ യതാർത്ഥ സൗന്ദര്യം എന്താണെന്ന് നമ്മെ കാട്ടിത്തരുന്നു. വെള്ളച്ചാട്ടം, ട്രെക്കിംഗ്, കാപ്പിത്തോട്ടങ്ങൾ, തെയിലത്തോട്ടങ്ങൾ എന്നിങ്ങനെ കണ്ണിന് കുളിരേകുന്ന നിരവധി കാഴ്ച്ചകളും ഇവിടെയുണ്ട്.
കോത്തഗിരി, തമിഴ്നാട്
തമിഴ്‌നാട്ടിലെ കോത്തഗിരി ഊട്ടിയെക്കാൾ ശാന്തമായ മലനിരയാണ്. യൂക്കാലിപ്റ്റസ് വനങ്ങളാൽ ചുറ്റപ്പെട്ട ഈ സ്ഥലം ഒറ്റയ്ക്കും കുടുംബസമേതവും യാത്ര ചെയ്യാവുന്ന കിടിലം സ്പോട്ടാണ്.
പൊന്മുടി, കേരളം
തിരുവനന്തപുരത്ത് നിന്ന് വെറും 55 കിലോമീറ്റർ യാത്ര ചെയ്താൽ കേരളത്തിൻ്റെ സ്വന്തം സ്വർഗഭൂമിയായ പൊന്മുടിയിലെത്താം. ഇതുവരെ കാണാത്ത ഒരു പ്രത്യേക മനോഹാരിത തുളുമ്പുന്ന അപൂർവ്വമായ ഒരു ഹിൽ സ്റ്റേഷനാണിത്. 22 ഹെയർപിൻ വളവുകൾ താണ്ടിയാണ് പൊന്മുടിയിലേക്ക് എത്തുന്നത്.