Jatayu Rock: സീതയെ അപഹരിച്ച രാവണനെ തടഞ്ഞ പക്ഷി; അഡ്വഞ്ചറി ആസ്വദിക്കാൻ പോകാം ജഡായു പാറയിലേക്ക്

Jatayu Rock Adventure Travel: സീതയെ ലങ്കയിലേയ്ക്ക് തട്ടികൊണ്ടുപോകുമ്പോൾ അത് തടയാൻ ശ്രമിച്ച ജടായുവിന്റെ ചിറക് രാവണൻ അരിഞ്ഞുവീഴ്ത്തി. ചിറകറ്റ ജടായുവാകട്ടെ ചടയമംഗലത്തെ ഈ കുന്നിൻമുകളിലാണ് വീണതെന്നാണ് വിശ്വാസം. 12 വർഷമെടുത്താണ് ജടായു പാറയുടെ നിർമ്മാണം പൂർത്തിയാക്കിയത്.

Jatayu Rock: സീതയെ അപഹരിച്ച രാവണനെ തടഞ്ഞ പക്ഷി; അഡ്വഞ്ചറി ആസ്വദിക്കാൻ പോകാം ജഡായു പാറയിലേക്ക്

Jatayu Rock

Published: 

10 Apr 2025 19:44 PM

കൊല്ലം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഐതിഹ്യം ഒളിഞ്ഞിരിക്കുന്ന ജടായു പാറ (Jatayu Rock). തലസ്ഥാനത്ത് നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് ചടയമം​ഗലം ജടായു പാറ സ്ഥിതി ചെയ്യുന്നത്. നിരവധി ഐതിഹ്യം ഒളിഞ്ഞിരിക്കുന്ന ജടായു പാറ രാമായണത്തിലെ കഥാപാത്രമായ ജടായുവിനായി സമർപ്പിച്ച തീം പാർക്കാണ്.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 850 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷി ശിൽപ്പവും ജടായു പാറയാണ്. ജടായു പാറ എങ്ങനെയാണ് ഇവിടെ വന്നതെന്നുള്ളതിന് ഒരു കഥയുണ്ട്. രാമായണവുമായി ബന്ധപ്പെട്ടാണ് ആ കഥയെന്നത് ജടായു എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് മനസിലാകും. സീതയെ ലങ്കയിലേയ്ക്ക് തട്ടികൊണ്ടുപോകുമ്പോൾ അത് തടയാൻ ശ്രമിച്ച ജടായുവിന്റെ ചിറക് രാവണൻ അരിഞ്ഞുവീഴ്ത്തി.

ചിറകറ്റ ജടായുവാകട്ടെ ചടയമംഗലത്തെ ഈ കുന്നിൻമുകളിലാണ് വീണതെന്നാണ് വിശ്വാസം. 12 വർഷമെടുത്താണ് ജടായു പാറയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 65 ഏക്കറിലാണ് ഈ പാർക്ക് പരന്നുകിടക്കുന്നത്. സാഹസികതയും പ്രകൃതിയുടെ അവിസ്മരണീയമായ കാഴ്ച്ച ആസ്വദിക്കാനും അനുയോജ്യമായ സ്പോട്ടാണിത്. മറ്റൊരു പ്രത്യേകത എന്തെന്നാൽ പാറക്കെട്ടിന് മുകളിലൂടെ ഒരു കിലോമീറ്ററോളം ദൂരം കേബിൾ കാറിൽ സഞ്ചരിക്കാം.

സാഹസിക പ്രേമികൾക്ക് താഴെ നിന്ന് 2 കിലോമീറ്റർ ദൈർഘ്യമുളള ട്രെക്കിം​ഗും അനുവദനീയമാണ്. ഭീമാകാരനായ പക്ഷിയുടെ അരികിലെത്തിയാൽ രാമായണ കഥയുടെ അതിശയിപ്പിക്കുന്ന ലോകമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജടായു – രാവണ യുദ്ധത്തിന്റെ 6 ഡി തിയറ്റർ കാഴ്ച്ചയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

പക്ഷിയുടെ രണ്ടു കണ്ണിലൂടെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളും ആസ്വദിക്കാം. പെയ്ന്റ് ബോൾ, വാലി ക്രോസിങ്ങ്, റോക്ക് ക്ലൈമ്പിങ്ങ്, സിപ്പ് ലൈൻ, ട്രക്കിംഗ്, അമ്പെയ്ത്ത്, എന്നിങ്ങനെ വിവിധ സാഹസിക വിനോദങ്ങളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. മലമുകളിൽ ഭക്ഷണശാലയുമുണ്ട്.

വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
കാപ്പിയോ ചായയോ? ഏതാണ്​ നല്ലത്
ശരീരം മെലിഞ്ഞുപോയോ? ഈ പഴം കഴിച്ചാല്‍ മതി
ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്