AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

En Ooru Tribal Heritage Village: സ്വപ്നം പോലൊരു ​ഗ്രാമം; വയനാട്ടിലെ ‘എൻ ഊരി’ലേക്കൊരു യാത്ര പോകാം

Wayanad En Ooru Tribal Heritage Village: ഒരു കുന്നിൻമേൽ 25 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രം, ഗോത്ര ജനതയുടെ പൈതൃകത്തെയും ജീവിതശൈലിയെയും കുറിച്ച് പഠിക്കാനുള്ള ഒരു സുവർണ്ണാവസരം നമുക്ക് നൽകുന്നു. നിരവധി ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഈ കേന്ദ്രം വഴിയൊരുക്കിയിട്ടുണ്ട്.

En Ooru Tribal Heritage Village: സ്വപ്നം പോലൊരു ​ഗ്രാമം; വയനാട്ടിലെ ‘എൻ ഊരി’ലേക്കൊരു യാത്ര പോകാം
En Ooru Tribal Heritage VillageImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 07 Jun 2025 17:44 PM

വയനാട് ജില്ലയിലെ പൂക്കോട് എന്ന സ്ഥലത്തുള്ള ഒരു ആദിവാസി പൈതൃക ഗ്രാമമാണ് എൻ ഊര്. കോടമഞ്ഞ് പുതച്ച സു​ഗന്ധ​ഗിരി കുന്നിൻ്റെ മുകളിലാണ് ഈ ​​ഗോത്രപൈതൃക ​ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ സൗന്ദര്യത്തിനൊപ്പം വയനാട്ടിലെ ​ഗോത്രവർ​ഗത്തിൻ്റെ പൈതൃകവും കൂടി ചേരുന്നതാണ് എൻ ഊര് ​ഗ്രാമം. പച്ചവിരിച്ച മലനിരകളുടെ പശ്ചാത്തലത്തിൽ ​ഗോത്ര സംസ്കാരവും ജീവിതവും തുറന്നുകാട്ടുന്നതാണ് ഈ ​ഗ്രാമത്തിൻ്റെ പ്രത്യേകത.

ഒരു കുന്നിൻമേൽ 25 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രം, ഗോത്ര ജനതയുടെ പൈതൃകത്തെയും ജീവിതശൈലിയെയും കുറിച്ച് പഠിക്കാനുള്ള ഒരു സുവർണ്ണാവസരം നമുക്ക് നൽകുന്നു. നിരവധി ആളുകൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഈ കേന്ദ്രം വഴിയൊരുക്കിയിട്ടുണ്ട്.

പട്ടികവർഗ വകുപ്പിന്‌ കീഴിലാണ്‌ ഈ വിനോദസഞ്ചാരകേന്ദ്രം വരുന്നത്. ടൂറിസത്തിനൊപ്പം തദ്ദേശീയ ജനതയ്‌ക്ക്‌ തൊഴിലും വരുമാനവും ഉറപ്പാക്കുകയാണ്‌ ഇതിലൂടെ ലക്ഷ്യമിടുന്നത്. വ്യത്യസ്തമായ ആചാരങ്ങളും മുപ്പൻമാർ ഉൾപ്പെടുന്ന ഭരണസംവിധാനമാണിവിടെ. നിലവിൽ വയനാട് ജില്ലയിലെ പ്രധാന ആകർഷണമാണ് ഈ എൻ ഊര്. പുല്ലുമേഞ്ഞ കൂരകൾ, കല-കരകൗശല കളരി, ഗോത്രഉൽപ്പന്ന വിപണനകേന്ദ്രം, വനവിഭവങ്ങളുടെ പ്രദർശനം എന്നിവയെല്ലാം ഈ കുഞ്ഞ് ​ഗ്രാമത്തിലെത്തിയാൽ കാണാൻ കഴിയും.

മണ്ണ് മെഴുകിയ തിണ്ടുകൾ അതിരിടുന്ന വഴികളാണിവിടെ. ഗോത്രകലാരൂപങ്ങളുടെ അവതരണത്തിനും പ്രോത്സാഹനത്തിനുമായി ഒരുക്കിയ ഓപ്പൺ എയർ തിയറ്ററും ഇവിടെയുണ്ട്. കൽപ്പടവുകളിലൊരുക്കിയ ഗ്യാലറിയിലിരുന്നാൽ പ്രകൃതിയുടെ മനോഹരമായ പശ്ചാത്തലത്തിലും ചെറിയ കുളിരിലും ഈ ഗോത്രകലകൾ ആസ്വദിക്കാനാവും. എല്ലാ ദിവസവും തുടി അവതരണമുണ്ട്‌. ആഘോഷദിനങ്ങളിലും കൂടാതെ എല്ലാ ശനിയും ഞായറും ഗോത്രവിഭാഗങ്ങളുടെ തനത്‌ കലാരൂപങ്ങൾ ഇവിടെ അരങ്ങേറാറുണ്ട്.

അടിയ, പണിയ തുടങ്ങി പത്തോളം ആദിവാസി വിഭാഗങ്ങളിലെ 46 പേരാണ്‌ ജീവനക്കാരായി പ്രവർത്തിക്കുന്നത്. വയനാടൻ കാട്ടുതേനും മുളയരിയുമെല്ലാം ലഭിക്കുന്ന 12 വിപണന കേന്ദ്രളാണ് എൻ ഊരിൽ ഒരുക്കിയിരിക്കുന്നത്. ഭരണസമിതി ഏർപ്പാടാക്കിയിട്ടുള്ള വാഹനങ്ങളിലാണ്‌ സന്ദർശകരെ മലമുകളിൽ എത്തിക്കുന്നത്.