Monsoon In Munnar: മൂന്നാറിലെ മഴയാണ് മഴ; ആരേയും കൊതിപ്പിക്കും ഈ കാഴ്ചകൾ, വിട്ടാലോ

Beauty Of Monsoon In Munnar: മൂന്നാറിൽ മഴക്കാലത്ത് കാണാൻ നിരവധി കാഴ്ച്ചകളുണ്ട്. എന്നാൽ മഴസമയം അങ്ങോട്ടേയ്ക്കുള്ള യാത്ര തികച്ചും അധികൃതരുടെ നിർദ്ദേശം അനുസരിച്ചായിരിക്കണം. കാരണം റോഡുകളിൽ മണ്ണിടിച്ചിലിനുള്ള സാധ്യത വളരെ കൂടുതലാണ്. തെളിഞ്ഞുനിൽക്കുന്ന വെയിലിനിടയിലൂടെ പെട്ടന്നു വന്നു നൂൽമഴ മൂന്നാറിൻ്റെ പ്രത്യേകതയാണ്.

Monsoon In Munnar: മൂന്നാറിലെ മഴയാണ് മഴ; ആരേയും കൊതിപ്പിക്കും ഈ കാഴ്ചകൾ, വിട്ടാലോ

Munnar

Published: 

04 Jun 2025 | 01:44 PM

മലയാളികൾക്കെന്നല്ല വിദേശികൾക്കും പ്രിയപ്പെട്ട സ്ഥലമാണ് മൂന്നാർ (Munnar). മൂന്നാറിലെ പ്രകൃതി എപ്പോഴും അതീവ സുന്ദരിയാണ്. കൂടുതൽ അഴകോടെ കാണണമെങ്കിൽ മഴക്കാലമാണ് ഏറ്റവും അനുയോജ്യം. മഴത്തുള്ളികളെ മാറോടണച്ച് ഒഴുകി നടക്കുന്ന കോടമഞ്ഞനിടയിലൂടെയുള്ള യാത്ര അതിമനോഹരമാണ്. മൂന്നാറിൽ എല്ലാ വർഷവും ഡിസംബർ, ജനുവരി മാസങ്ങളിലാണ് മഞ്ഞുകാലം ആരംഭിക്കുന്നത്. ഈ സമയം അനേകം വിനോദ സഞ്ചാരികളാണ് അവിടേയ്ക്ക് ഒഴുകിയെത്തുന്നത്.

മൂന്നാറിൽ മഴക്കാലത്ത് കാണാൻ നിരവധി കാഴ്ച്ചകളുണ്ട്. എന്നാൽ മഴസമയം അങ്ങോട്ടേയ്ക്കുള്ള യാത്ര തികച്ചും അധികൃതരുടെ നിർദ്ദേശം അനുസരിച്ചായിരിക്കണം. കാരണം റോഡുകളിൽ മണ്ണിടിച്ചിലിനുള്ള സാധ്യത വളരെ കൂടുതലാണ്. തെളിഞ്ഞുനിൽക്കുന്ന വെയിലിനിടയിലൂടെ പെട്ടന്നു വന്നു നൂൽമഴ മൂന്നാറിൻ്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ മഴക്കാലമായാലും ഇവിടെ സഞ്ചാരികൾ ഏറെയാണ്.

കണ്ണെത്തുന്നയിടങ്ങളിലെല്ലാം പച്ചപ്പ്, മഞ്ഞുമൂടിയ തെയില തോട്ടങ്ങൾ, പാൽപോലെ ഒഴുകുന്ന വെള്ളച്ചാട്ടങ്ങൾ എന്നിങ്ങനെ തിരിച്ചുവരാൻ മടിക്കുന്ന നിരവധി കാഴ്ച്ചകൾ മൂന്നാറിൻ്റെ സ്വന്തം മടത്തട്ടിൽ നമ്മെ ആകർഷിക്കുന്നു. ഇവയെല്ലാം മൂന്നാറിലെ സാധാരണ കാഴ്ച്ചകളാണ്. ഇത്തരം സ്ഥലങ്ങൾ മാറ്റിപ്പിടിച്ച് മഴയത്ത് കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ പരിജയപ്പെടാം.

ചിന്നക്കനാൽ വെള്ളച്ചാട്ടം

മഴക്കാലത്തെ ചിന്നക്കനാൽ വെള്ളച്ചാട്ടം അതൊരു ഒന്നൊന്നര വൈബാണ്. പവർഹൗസ് വെള്ളച്ചാട്ടമെന്ന പേരുപോലെ നല്ല പവറിലാണ് മഴക്കാലത്ത് ഇവിടുത്തെ വെള്ളച്ചാട്ടം. പച്ചപ്പു നിറഞ്ഞ പ്രദേശത്ത് നിന്ന് പാറക്കൂട്ടങ്ങൾക്ക് ഇടയിലൂടെ ഞെരുങ്ങി ഒഴുകുന്ന ചിന്നക്കനാൽ വെള്ളച്ചാട്ടം റോഡിൽ നിന്നുതന്നെ കാണാവുന്നതാണ്. സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

പോതമേട് വ്യൂ പോയിൻറ്

മൂന്നാറിൻറെ മൊത്തത്തിലൊരു കാഴ്ച ലഭിക്കുന്ന സ്ഥലമാണ് മൂന്നാർ ടൗണിന് അടുത്തുള്ള പോതമേട് വ്യൂ പോയിൻറ്. മുതിരപ്പുഴയാറും ഇടുക്കി അണക്കെട്ടുമെല്ലാം ഒറ്റനോട്ടത്തിൽ വീക്ഷിക്കാം. മഴക്കാലത്തെ മൂന്നാറിന്റെ ഭംഗി ആസ്വദിക്കുവാൻ ഇവിടെ ട്രക്കിങ്, ഹൈക്കിങ്, ക്യാംപിങ് തുടങ്ങിയ വിനോദങ്ങൾ അനുവദനീയമാണ്. മഴതോർന്ന് കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന വൈകുന്നേരങ്ങളാണ് ഇവിടുത്തെ ആകർഷണം.

ചുനയംമാക്കൽ വെള്ളച്ചാട്ടം

സാധാരണ സമയത്തെത്തിയാൽ ഒരു ചാറ്റൽമഴ നനയുന്ന സുഖമാണ് ചുനയംമാക്കൽ വെള്ളച്ചാട്ടിന് അരികിൽ നിന്നാൽ ലഭിക്കുക. എന്നാൽ മൺസൂണിലെത്തിയാൽ ഒരു പെരുമഴ നനഞ്ഞ ഫീലിൽ ഇവിടെ നിന്നു മടങ്ങാം. മൂന്നാർ മഴയാത്രയിൽ മറക്കാതെ കാണേണ്ട സ്ഥലമാണിത്.

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്