AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Travel For Health: യാത്ര ചെയ്യുന്നത് വെറുതെയാണെന്ന ധാരണ വേണ്ട; ദീർഘായുസിനും യുവത്വത്തിനും ബെസ്റ്റ്

How Travel Benefits For Your Health: ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നതും വ്യത്യസ്തരായ ആളുകളെ പരിചയപ്പെടുന്നതും മനസ്സിനും ശരീരത്തിനും ഒരുപോലെ നല്ലതാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. പുതിയ സ്ഥലങ്ങൾ കണ്ടെത്തി അവിടേക്ക് യാത്ര പോകുന്നവർ ആത്മവിശ്വാസം കൂടുതലുള്ളവർ ആയിരിക്കും.

Travel For Health: യാത്ര ചെയ്യുന്നത് വെറുതെയാണെന്ന ധാരണ വേണ്ട; ദീർഘായുസിനും യുവത്വത്തിനും ബെസ്റ്റ്
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 30 May 2025 19:29 PM

എന്തിനാണ് ഇങ്ങനെ യാത്ര ചെയ്ത് കാശ് കളയുന്നത്? ഇങ്ങനെ നടന്നാൽ മതിയോ ജോലിക്കൊന്നും പോകണ്ടേ… തുടങ്ങി നിരവധി ചോദ്യങ്ങൾ യാത്രയെ സ്നേഹിക്കുന്ന പലരും കേൾക്കാറുണ്ട്. എന്നാൽ അത്തരക്കാരുടെ ശ്രദ്ധയ്ക്ക് യാത്ര പോകുന്നത് വെറുതെയല്ല. അതിന് പിന്നിലുമുണ്ട് ചില ആരോ​ഗ്യകരമായ ഉദ്ദേശങ്ങൾ. ദീർഘായുസിന് മാത്രമല്ല മാനസികവും ശാരീരികവുമായ ആരോ​ഗ്യത്തിനും ചെറുപ്പം നിലനിർത്താനും യാത്രകൾ അനുയോജ്യമാണെന്നാണ് പഠനങ്ങൾ പറയുന്നത്.

ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നതും വ്യത്യസ്തരായ ആളുകളെ പരിചയപ്പെടുന്നതും മനസ്സിനും ശരീരത്തിനും ഒരുപോലെ നല്ലതാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. പുതിയ സ്ഥലങ്ങൾ കണ്ടെത്തി അവിടേക്ക് യാത്ര പോകുന്നവർ ആത്മവിശ്വാസം കൂടുതലുള്ളവർ ആയിരിക്കും. കാരണം അവർ ആ ഒറ്റ യാത്രകൊണ്ട് പുതിയ സ്ഥലവും സംസ്കാരവും ഭക്ഷണരീതിയും എല്ലാം അറിയുകയാണ്.

എത്രയധികം യാത്ര ചെയ്യുന്നുവോ അത്രയധികം പുതിയ കാര്യങ്ങൾ പഠിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ഒരു പുതിയ സ്ഥലത്തേക്ക് എത്തുമ്പോൾ അവിടെ നമ്മൾ പുതിയ ഒരുപാട് ആളുകളെ കാണുന്നു പരിചയപ്പെടുന്നു. അവരുടെ ലോകം എന്താണെന്നും സംസ്കാരം എന്താണെന്നും അങ്ങനെ നിരവധി കാര്യങ്ങളിൽ അത്തരത്തിൽ അറിയാൻ കഴിയുന്നു. ഇത് ലോകത്തിനെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു.

സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ആയുസ് കൂടുതൽ ലഭിക്കുമെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. ചിലർ സാഹസികയാത്ര പോകുമ്പോൾ മറ്റ് ചിലർ തീർത്ഥാടന യാത്ര തിരഞ്ഞെടുക്കുന്നു, മറ്റ് ചിലർ സ്ഥലങ്ങൾ സന്ദർശിക്കാനുള്ള യാത്ര ഇഷ്ടപ്പെടുന്നു. യാത്രയുടെ സ്വഭാവം ഏതായാലും അത് സമ്മർദ്ദം കുറയ്ക്കുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ശരീരത്തെ കൂടുതൽ ഉത്സാഹഭരിതമായി നിലനിർത്തുകയും ചെയ്യുന്നു. ഇത്രയും ഗുണങ്ങൾ യാത്രയിലൂടെ ലഭിക്കുന്നതിലൂടെ ദീർഘായുസും ലഭിക്കുന്നു.

ഒരു യാത്ര പോകാൻ ഒരുങ്ങുമ്പോൾ ഉണ്ടാകുന്ന സന്തോഷം പലർക്കും പല രീതിക്കാണ്. പുതിയ സ്ഥലങ്ങൾ കാണുമ്പോഴും പുതിയ അനുഭവങ്ങൾ ഉണ്ടാകുമ്പോഴുമുള്ള എക്സൈറ്റ്മെന്റ് അത് വളരെ വലുതാണ്. യാത്ര പ്ലാൻ ചെയ്യുന്ന സമയം മുതൽ അവസാനിക്കുന്ന സമയം വരെ ഈ ഉത്സാഹം നിലനിൽക്കുന്നു. യാത്രയ്ക്ക് ശേഷമാണെങ്കിലും ആ യാത്രയെക്കുറിച്ച് ഓർക്കുമ്പോൾ നിങ്ങൾക്ക് സന്തോഷവും തോന്നാറുണ്ട്. ചുരുക്കത്തിൽ ഓരോ യാത്രയും മനസിന് നൽകുന്ന സന്തോഷവും ഉല്ലാസവും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അതുകൊണ്ട് തന്നെ യുവത്വം നിലനിർത്താനും യാത്ര സഹായിക്കും.