Kolukkmalai Singapara: ഇവിടെയുണ്ടൊരു സിങ്കപ്പാറ…; സൂര്യാദയം കാണാൻ പോകാം കൊളുക്കുമലയിലേക്ക്
Kolukkmalai Singapara Tourism: സിങ്കപ്പാറയുടെ പശ്ചാത്തലത്തിലുള്ള സൂര്യോദയം കാണാൻ അതിമനോഹരണാണ്. ഇതിനായി ഒട്ടേറെ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 8561 അടി ഉയരത്തിലുള്ള കൊളുക്കുമല സിങ്കപ്പാറയിലെ മറ്റൊരു സവിശേഷതയാണ്.

Singapara
ട്രിപ്പ് പോകാമെന്ന് പറഞ്ഞാൽ ആദ്യം മനസ്സിലേക്ക് ഇഡുക്കിയെന്ന മിടുക്കി ഓടിയെത്തും. അത്തരത്തിൽ വിനോദ സഞ്ചാരികൾ ഏറെ കൗതുകത്തോടെ ഒഴുകിയെത്തുന്ന സ്ഥലമാണ് കൊളുക്കുമലയിലെ സിങ്കപ്പാറ എന്ന സ്പോട്ട്. സിംഹത്തിൻ്റെ ശൗര്യത്തോടെയുള്ള മുകവുമായി നിൽക്കുന്ന സിങ്കപ്പാറയാണ് സഞ്ചാരികൾക്ക് ഏറെ കൗതുകമുണർത്തുന്ന കാഴ്ച്ച. നീലക്കുറിഞ്ഞികൾ പൂവിടുന്ന സമയത്തും ഇവിടേക്കാ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 8500 അടി ഉയരത്തിലാണ് സിങ്കപ്പാറ സ്ഥിതി ചെയ്യുന്നത്.
വാ തുറന്ന സിംഹത്തിന്റെ മുഖത്തോടു സാദൃശ്യമുള്ള കൂറ്റൻ പാറയാണിത്. സിംഹത്തിൻ്റെ മുഖമായതിനാൽ സിങ്കപ്പാറയെന്ന പേരും വന്നു. ഇവിടെ അതികം സഞ്ചാരികളും എത്തുന്നത് മഞ്ഞിൻകണങ്ങൾക്കു സ്വർണനിറം പകരുന്ന സൂര്യോദയം കാണാനാണ്. സിങ്കപ്പാറയുടെ പശ്ചാത്തലത്തിലുള്ള സൂര്യോദയം കാണാൻ അതിമനോഹരണാണ്. ഇതിനായി ഒട്ടേറെ സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. 8561 അടി ഉയരത്തിലുള്ള കൊളുക്കുമല സിങ്കപ്പാറയിലെ മറ്റൊരു സവിശേഷതയാണ്. കൂടാതെ 6988 അടി ഉയരത്തിലുള്ള തപ്പാടമലയും സിങ്കപ്പാറയുടെ സമീപമുള്ള മറ്റൊരു മലനിരയാണ്.
കൊളുക്കുമലയിലും പരിസരത്തും നിങ്ങൾക്ക് വരയാടുകളെ കാണാൻ സാധിക്കും. പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണപ്പെടുന്ന വരയാടുകളുടെ പ്രധാന ആവാസകേന്ദ്രമാണ് മൂന്നാറിലെ ഇരവികുളം. ഇവിടെനിന്നു നാൽപതു കിലോമീറ്ററോളം അകലെയുള്ള കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. എന്നാലും ചില സമയങ്ങളിൽ ഇവിടേയ്ക്കും വരയാടുകൾ എത്തിച്ചേരാറുണ്ട്. 30 ലധികം വരയാടുകളെ ഇവിടെ കണ്ടെത്തിയതായി കണക്കുകൾ പറയുന്നുണ്ട്.
ഇഡുക്കിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കൊളുക്കുമല, മീശപ്പുലിമല, സിങ്കപ്പാറ, തീപ്പാടമല തുടങ്ങിയ വനമേഖലകളിലെല്ലാം വരയാടുകളെ കാണാൻ സാധിക്കുന്നതാണ്. എന്നാൽ സഞ്ചാരികളെ കണ്ടാൽ അപ്പോൾ തന്നെ അവ ഓടിമറയും. കൊളുക്കുമലയിൽ നിന്ന് സൂര്യനെല്ലിയിലേക്കും മറയൂരിലേക്കും യാത്ര ചെയ്യാൻ എളുപ്പമാണ്.