RailOne app: സേവനങ്ങളെല്ലാം ഒറ്റ പ്ലാറ്റ് ഫോമിൽ, റെയിൽ വൺ ആപ്പ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ
Indian Railway launches RailOne app: റെയിൽ വൺ എന്ന് പേരിട്ടിരിക്കുന്ന ആപ്പിൽ ടിക്കറ്റ് ബുക്കിങ്, പിഎൻആർ, പ്ലാറ്റ്ഫോം ടിക്കറ്റ്, ഭക്ഷണം, ട്രെയിൻ ട്രാക്കിങ് തുടങ്ങി എല്ലാ സേവനങ്ങളും ലഭ്യമാകും. ട്രെയിൻ യാത്രയിലെ പരാതികളും ഇതിൽ രേഖപ്പെടുത്താവുന്നതാണ്.

Rail One
ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി ഇന്ത്യൻ റെയിൽവേ. ടിക്കറ്റ് ബുക്കിങ്, പിഎൻആർ, പ്ലാറ്റ്ഫോം ടിക്കറ്റ് തുടങ്ങി വിവിധ പ്ലാറ്റ്ഫോമുകളിൽ ലഭിച്ചിരുന്ന സേവനങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ സാധ്യമാകും.
റെയിൽ വൺ എന്ന് പേരിട്ടിരിക്കുന്ന ആപ്പിൽ ടിക്കറ്റ് ബുക്കിങ്, പിഎൻആർ, പ്ലാറ്റ്ഫോം ടിക്കറ്റ്, ഭക്ഷണം, ട്രെയിൻ ട്രാക്കിങ് തുടങ്ങി എല്ലാ സേവനങ്ങളും ലഭ്യമാകും. ട്രെയിൻ യാത്രയിലെ പരാതികളും ഇതിൽ രേഖപ്പെടുത്താവുന്നതാണ്. അൺറിസേർവെഡ് ടിക്കറ്റുകൾ ചെക്ക് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്.
ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി IRCTC റെയിൽ കണക്റ്റ്, ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി IRCTC ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്‌ബാക്ക് നൽകുന്നതിനായി റെയിൽ മദാദ്, റിസർവ് ചെയ്യാത്ത ടിക്കറ്റുകൾക്കായി UTS, ട്രെയിൻ ട്രാക്ക് ചെയ്യുന്നതിനായി നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം എന്നിവയും റെയിൽവൺ ആപ്പിൽ ഉൾപ്പെടുന്നു.
#RailOne App of Indian Railways is now LIVE!
RailOne is a one-stop solution for all passenger services. The App offers ease of access for services like
Reserved & Unreserved Tickets
Platform Tickets
Enquiries about Trains
PNR
Journey Planning
Rail Madad… pic.twitter.com/rtorI0cREO— PIB India (@PIB_India) July 1, 2025
റെയിൽ വൺ ആപ്പ്
ആൻഡ്രോയിഡ് പ്ലേസ്റ്റോർ, ഐഒഎസ് ആപ്പ് സ്റ്റോർ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പുതിയ റെയിൽവൺ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഒന്നിലധികം പാസ്‌വേഡുകൾ ഓർമ്മിക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാക്കുന്ന വൺ-സൈൻ-ഓൺ ശേഷിയാണ് ഇതിന്റെ പ്രത്യേക സവിശേഷത.
റെയിൽവേ ഇ–വാലറ്റ് സംവിധാനവും ലഭ്യമാണ്. വളരെ കുറച്ച് വിവരങ്ങൾ നൽകി ഗസ്റ്റ് ലോഗിനും ഉപയോഗിക്കാം.
ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് അവരുടെ നിലവിലുള്ള RailConnect അല്ലെങ്കിൽ UTSonMobile ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.
ഉപയോക്താക്കൾക്ക് എംപിൻ, ബയോമെട്രിക് ലോഗിൻ ഓപ്ഷനുകൾ വഴി അവരുടെ അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാൻ കഴിയും.
പുതിയ ഉപയോക്താക്കൾക്ക് കുറഞ്ഞ വിവരങ്ങൾ മാത്രം നൽകി റജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.
മൊബൈൽ നമ്പർ/ ഒടിപി കൊടുത്ത് അന്വേഷണങ്ങൾ നടത്താവുന്നതാണ്.