Rajasthan Karni Mata Mandir: എലികൾ മാത്രമുള്ള ഒരു ക്ഷേത്രം; അറിയാം രാജസ്ഥാനിലെ ഈ വിചിത്ര ക്ഷേത്രത്തെക്കുറിച്ച്

Rajasthan Deshnoke Karni Mata Mandir: നമ്മൾ പലപ്പോഴും അറപ്പോടെ കാണുന്ന എലികളെ ഈ ക്ഷേത്രത്തിൽ വലിയ ആരാധനയോടെയാണ് കാണുന്നത്. അവിടെയെത്തുന്ന തീർത്ഥാടകർ അവയെ ആദരിക്കുകയും പവിത്രമായി കണക്കാക്കുകയും ചെയ്യുന്നു. ലോകത്ത് തന്നെ മറ്റൊരു സ്ഥലത്തും ഇങ്ങനെയൊരു കാഴ്ച്ച കാണാൻ കഴിയില്ല എന്നതാണ് സത്യം. ഇവിടെയുള്ള എലികൾ ആളുകളെ കണ്ടാൽ ഓടിമറയാറില്ല.

Rajasthan Karni Mata Mandir: എലികൾ മാത്രമുള്ള ഒരു ക്ഷേത്രം; അറിയാം രാജസ്ഥാനിലെ ഈ വിചിത്ര ക്ഷേത്രത്തെക്കുറിച്ച്

Karni Mata Temple

Published: 

05 May 2025 13:29 PM

രാജസ്ഥാനിലെ ദേഷ്‌നോക്കിൽ എലികളുടെ കോട്ടയായി കാണുന്ന ഒരു വിചിത്ര ക്ഷേത്രമുണ്ട്. കർണി മാതാ എന്നാണ് ക്ഷേത്രത്തിൻ്റെ പേര്. ലോകത്തെ തന്നെ മനോഹരമായ നിർമ്മിതികളിലൊന്നായാണ് ഈ ക്ഷേത്രം കാണുന്നത്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാസ്തുവിദ്യ തന്നെയാണ് മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് കർണി മാതായെ വ്യത്യസ്തമാക്കുന്നത്. നിങ്ങൾ ഈ ക്ഷേത്രം സന്ദർശിക്കുകയാണെങ്കിൽ, വാസ്തുവിദ്യകൾക്കൊപ്പം വിചിത്രമായ മറ്റൊരു കാഴ്ച്ചയും കാണാം. ആയിരക്കണക്കിന് എലികളാണിവിടെ ഉള്ളത്.

ഈ മാതാ മന്ദിറിൽ 20,000-ത്തിലധികം എലികൾ വസിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന പ്രസാദവും മറ്റുമൊക്കെ ഭക്ഷിച്ചാണ് അവർ അവിടെ ജീവിക്കുന്നത്. ഇവിടെ ഇത്രയധികം എലികളെ എങ്ങനെയാണ് ഉൾക്കൊള്ളുന്നതെന്ന് ആദ്യം കേൾക്കുമ്പോൾ നമുക്ക് തോന്നിയേക്കാം. ക്ഷേത്രത്തിൻ്റെ ഓരോ വാതിലുകളിലും ചുവരുകളിലും എവിടെ നോക്കിയാലും നിങ്ങൾക്ക് എലികളെ കാണാൻ സാധിക്കും.

നമ്മൾ പലപ്പോഴും അറപ്പോടെ കാണുന്ന എലികളെ ഈ ക്ഷേത്രത്തിൽ വലിയ ആരാധനയോടെയാണ് കാണുന്നത്. അവിടെയെത്തുന്ന തീർത്ഥാടകർ അവയെ ആദരിക്കുകയും പവിത്രമായി കണക്കാക്കുകയും ചെയ്യുന്നു. ലോകത്ത് തന്നെ മറ്റൊരു സ്ഥലത്തും ഇങ്ങനെയൊരു കാഴ്ച്ച കാണാൻ കഴിയില്ല എന്നതാണ് സത്യം. ഇവിടെയുള്ള എലികൾ ആളുകളെ കണ്ടാൽ ഓടിമറയാറില്ല.

ക്ഷേത്രത്തിലുള്ള എലികൾ വളരെ സുരക്ഷിതരാണ്. മറ്റ് മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ അവർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങളൊക്കെ ക്ഷേത്രത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. എലികളുമായി ബന്ധപ്പെട്ട് നിരവധി കഥകൾ പ്രാദേശികമായി കേട്ടുവരാറുണ്ട്. അതിലൊന്ന് ദുർ​ഗ്​ഗാ ദേവിയുമായി ബന്ധപ്പെട്ടതാണ്.

ദുർഗാദേവിയുടെ അദ്ധ്യാപികയായിരുന്നത്രേ കർണി മാതാ. ഇവർ പതിനാലാം നൂറ്റാണ്ടിൽ 150 വർഷത്തോളം ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. അമാനുഷിക ശക്തിയുള്ള വ്യക്തിയായിരുന്നു കർണി മാതാ. അതു കാരണം ചെറുപ്പം മുതലേ അവർക്ക് ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇതിന് അവർ തക്കതായ പരിഹാരങ്ങളും ചെയ്തുകൊടുക്കാറുണ്ടായിരുന്നു.

ഇക്കാരണങ്ങൾ കൊണ്ട് വൈകാതെ തന്നെ അവൾ ഒരു ദേവിയായി മാറി. ഒരു ദിവസം കർണി മാതാ പെട്ടെന്ന് അപ്രത്യക്ഷമായപ്പോൾ ഭക്തർ അവളുടെ വീട്ടിൽ ആരാധന തുടക്കംകുറിച്ചു. തുടർന്ന് കർണി ഭക്തരോട് ഒരു കാര്യം പറഞ്ഞു. തന്റെ പിൻഗാമികളെല്ലാം ഉടൻ തന്നെ മരിക്കും, ശേഷം അവർ എലികളായി വീണ്ടും ജനിക്കും. എന്നിട്ട് ഈ ക്ഷേത്രത്തിൽ താമസിക്കാൻ തുടങ്ങും. അതിനുശേഷമാണത്രേ ഇവിടെ ആയിരക്കണക്കിന് കറുത്ത എലികൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.

 

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും