Places With Rainfall: മഴയോട് മഴയാണ്! ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങൾ ഇതാണ്

Places With Most Rainfall: കവിതകളിലും കഥകളിലും പോലും മഴയ്ക്ക് ഒരു പ്രത്യേക അഴകാണ്. എന്നാൽ നമ്മുടെ ലോകത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചില സ്ഥലങ്ങളുണ്ട്. നമ്മൾ സാധാരണയായി കാണുന്നതിലും അപ്പുറമാണ് ഈ ദേശങ്ങളിലെ മഴയുടെ അളവ്. അത്തരത്തിലുള്ള ചില സ്ഥലങ്ങൾ പരിചയപ്പെടാം.

Places With Rainfall: മഴയോട് മഴയാണ്! ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങൾ ഇതാണ്

Places With Rainfall

Published: 

05 Aug 2025 21:15 PM

മഴ എല്ലാവർക്കും ഇഷ്ടമാണ്. മഴയുള്ളപ്പോൾ ചില സ്ഥലങ്ങൾ കാണാൻ അതിമനോഹരമാണ്. അത്രയേറെ പ്രിയപ്പെട്ടവരുമായി ഒന്നിച്ചിരിക്കാൻ മഴയെക്കാൾ മനോഹരമായ മറ്റൊരു അനുഭൂതി വേറെയില്ലെന്ന് തന്നെ പറയാം. കവിതകളിലും കഥകളിലും പോലും മഴയ്ക്ക് ഒരു പ്രത്യേക അഴകാണ്. എന്നാൽ നമ്മുടെ ലോകത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ചില സ്ഥലങ്ങളുണ്ട്. നമ്മൾ സാധാരണയായി കാണുന്നതിലും അപ്പുറമാണ് ഈ ദേശങ്ങളിലെ മഴയുടെ അളവ്. അത്തരത്തിലുള്ള ചില സ്ഥലങ്ങൾ പരിചയപ്പെടാം.

മൗസിൻറാം, മേഘാലയ

ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലമാണ് മൗസിൻറാം. പ്രതിവർഷം ശരാശരി 467 ഇഞ്ച് മഴ ഈ പ്രദേശങ്ങളിൽ ലഭിക്കുന്നതായാണ് കണക്കുകൾ. സാഹസികർക്ക് സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലങ്ങളിലൊന്നു കൂടിയാണിത്.

ചിറാപുഞ്ചി, മേഘാലയ

നമുക്കെല്ലാവർക്കും അറിയാം ചിറാപുഞ്ചിയിൽ എപ്പോഴും മഴയാണെന്നുള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രണ്ടാമത്തെ സ്ഥലമായാണ് ചിറാപുഞ്ചി കണക്കാക്കുന്നത്. പ്രതിവർഷം 463 ഇഞ്ച് മഴയാണ് ഇവിടെ ലഭിക്കുന്നത്.

ടുടുനെൻഡോ, കൊളംബിയ

തെക്കേ അമേരിക്കയിലെ കൊളംബിയയിലെ ടുടുനെൻഡോയിൽ വർഷത്തിൽ രണ്ട് മഴക്കാലമാണുള്ളത്. പ്രതിവർഷം ശരാശരി 463 ഇഞ്ച് മഴ ഇവിടെ ലഭിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

ക്രോപ്പ് നദി, ന്യൂസിലാൻഡ്

ന്യൂസിലാൻ്റിലെ ക്രോപ്പ് നദിക്ക് ചുറ്റുമുള്ള പ്രദേശത്ത് പ്രതിവർഷം 453 ഇഞ്ച് മഴയാണ് ലഭിക്കുന്നത്.

ബയോക്കോ ദ്വീപ്, ഇക്വറ്റോറിയൽ

ആഫ്രിക്കയിലെ ഏറ്റവും മഴയുള്ള സ്ഥലമാണ് ഇക്വറ്റോറിയൽ ഗിനിയയിലെ ബയോക്കോ ദ്വീപ് എന്ന പ്രദേശം. പ്രതിവർഷം 411 ഇഞ്ച് മഴയാണ് ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്.

കുക്കുയി ഹിൽ, മൗയി, ഹവായ്

പടിഞ്ഞാറൻ മൗയി പർവതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ കുക്കുയും ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ്. ഈ പ്രദേശത്ത് ശരാശരി 386 ഇഞ്ച് മഴ പ്രതിവർഷം ലഭിക്കുന്നതായാണ് കണക്കുകൾ.

 

 

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും