Monsoon Places: മഴയിൽ സൗന്ദര്യം തൂകുന്ന അത്ഭുതയിടങ്ങൾ; അറിയാം ഇന്ത്യയിലെ ഈ സ്ഥലങ്ങളെക്കുറിച്ച്
Explore The Places In monsoon season: മഴയിൽ പെയ്തിറങ്ങിയ മഞ്ഞുതുള്ളികളാൽ ബോധി വൃക്ഷം തിളങ്ങുന്നു, ജപിക്കുന്ന സന്യാസിമാരുടെ ശബ്ദം പുരാതനമായ കല്ലുകളിലെ മഴയുടെ താളവുമായി കൂടിച്ചേരുന്നു, കുടകളുമായി തീർത്ഥാടകർ ധ്യാനത്തിൽ മുഴുകി ക്ഷേത്രത്തിന് ചുറ്റും നടന്നു നീങ്ങുന്ന, ഇതെല്ലാം മറക്കാനാകാത്ത മറ്റൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്.

Monsoon Places
കാലാതീതമായ വാസ്തുവിദ്യയും സംസ്കാരവും നിറഞ്ഞ നിരവധി യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളുമുള്ള സ്ഥലമാണ് നമ്മുടെ ഇന്ത്യ. മഴക്കാലമായാൽ ഇവയിൽ ചിലതിന് സൈന്ദര്യം ഏറുന്നു. പച്ചപ്പോടെയും വളരെ മനോഹരമായുമാണ് ഇവ മഴക്കാലത്ത് കാണപ്പെടുന്നത്. മൺസൂണിന്റെ വരവോടെ കൂടുതൽ മനോഹരമാകുന്ന ഇന്ത്യയിലെ അഞ്ച് യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളെക്കുറിച്ച് കൂടുതലറിയാം.
പശ്ചിമഘട്ടം (മഹാരാഷ്ട്ര, കേരളം, കർണാടക, തമിഴ്നാട്)
യുനെസ്കോയുടെ പട്ടികയിലുള്ള ഒരു സ്ഥലമാണ് പശ്ചിമഘട്ടം. മഴക്കാലത്ത് ഇവിടം സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ഈ പർവതനിരയിൽ വെള്ളച്ചാട്ടം, വിവിധതരം സസ്യജാലങ്ങൾ, മഞ്ഞുമൂടിയ വനങ്ങൾ എന്നിവയെല്ലാം സഞ്ചാരികളെ വളരെയധികം ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. അഗുംബെ, മൂന്നാർ, വയനാട് തുടങ്ങിയ സ്ഥലങ്ങളിലൂടെയുള്ള ട്രെക്കിംഗ് ഒരു അവിസ്മരണീയ അനുഭവം വാഗ്ധാനം ചെയ്യുന്നു.
ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (മുംബൈ, മഹാരാഷ്ട്ര)
മഴയും മുംബൈയും കണ്ട് ആസ്വദിച്ചവർക്കറിയാം ആ അവിസ്മരണീയമായ നിമിഷത്തെക്കുറിച്ച്. മുംബൈയിൽ മഴയിൽ ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്. ഈ കാലാതീതമായ സ്മാരകത്തിൻ്റെ യഥാർത്ഥ സൗന്ദര്യം തിരിച്ചറിയാൻ മഴക്കാലം തന്നെയാണ് ഉചിതം.
കാസിരംഗ ദേശീയോദ്യാനം (അസം)
മഴക്കാലത്ത് കാസിരംഗയിൽ വിനോദസഞ്ചാരികൾ വളരെ കുറവാണെങ്കിലും, എന്നാൽ പ്രദേശം അതിമനോഹരമാകുന്നത് ഈ സമയത്താണ്. ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഏറ്റവും വലിയ എണ്ണമുള്ള പാർക്കാണിത്. മേഘാവൃതമായ ആകാശത്തിന് കീഴിൽ സമൃദ്ധമായ പുല്ലുകളും, നിറഞ്ഞൊഴുകുന്ന തണ്ണീർത്തടങ്ങളും, ദേശാടന പക്ഷികളും തുറസ്സായ സ്ഥലങ്ങളിലൂടെ പാഞ്ഞുനടക്കുന്ന വന്യജീവികളും ഒരു പ്രത്യേക കാഴ്ച്ചാനുഭവമാണ് സമ്മാനിക്കുന്നത്.
മഹാബോധി ക്ഷേത്ര സമുച്ചയം (ബോധ് ഗയ, ബീഹാർ)
മഴക്കാലത്ത് ശാന്തമായി ഒറ്റയ്ക്ക് ഒന്ന് വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്ക്, ബോധ് ഗയയിലെ മഹാബോധി ക്ഷേത്രം നല്ലൊരു അനുഭവമാണ്. ഗൗതമ ബുദ്ധൻ ജ്ഞാനോദയം നേടിയ ഈ പുണ്യസ്ഥലമാണിത്. മഴയിൽ പെയ്തിറങ്ങിയ മഞ്ഞുതുള്ളികളാൽ ബോധി വൃക്ഷം തിളങ്ങുന്നു, ജപിക്കുന്ന സന്യാസിമാരുടെ ശബ്ദം പുരാതനമായ കല്ലുകളിലെ മഴയുടെ താളവുമായി കൂടിച്ചേരുന്നു, കുടകളുമായി തീർത്ഥാടകർ ധ്യാനത്തിൽ മുഴുകി ക്ഷേത്രത്തിന് ചുറ്റും നടന്നു നീങ്ങുന്ന, ഇതെല്ലാം മറക്കാനാകാത്ത മറ്റൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്.