Munnar Trip: മെയ് മാസത്തിൽ മൂന്നാർ ആസ്വദിക്കാം; പോകേണ്ടതും കാണേണ്ടതുമായ കാഴ്ച്ചകൾ

May Month In Munnar: അവധിക്കാലം ആഘോഷിക്കാൻ എത്തുന്നവർക്ക് അനുയോജ്യമായ ഒരു സ്ഥലമാണ് മൂന്നാർ. കുടുംബമായും കൂട്ടുകാരുമൊത്തും നിരവധിപേരാണ് അവിടേക്ക് എത്തുന്നത്. മഴക്കാലത്തിൻ്റെ വരവിനായി കാത്തിരിക്കുന്ന മെയ് മാസത്തിൽ മൂന്നാറിന് അല്പം സൗന്ദര്യം കൂടുതലാണ്.

Munnar Trip: മെയ് മാസത്തിൽ മൂന്നാർ ആസ്വദിക്കാം; പോകേണ്ടതും കാണേണ്ടതുമായ കാഴ്ച്ചകൾ

Munnar

Published: 

04 May 2025 14:14 PM

കേരളത്തിൻ്റെ സ്വന്തം കശ്മീർ.. അതാണ് മൂന്നാർ. കോട പുതച്ചു കിടക്കുന്ന മലനിരകളും കണ്ണഞ്ചിപ്പിക്കുന്ന തെയില തോട്ടങ്ങളും കുളിരേകുന്ന തണുത്ത കാറ്റും ഇവയെല്ലാം ആസ്വദിക്കാനായി മൂന്നാർ പോകാൻ ആ​ഗ്രഹമില്ലാത്തവർ ആരാണുള്ളത്. അവധിക്കാലം ആഘോഷിക്കാൻ എത്തുന്നവർക്ക് അനുയോജ്യമായ ഒരു വേനൽക്കാല സ്ഥലമാണ് മൂന്നാർ. കുടുംബമായും കൂട്ടുകാരുമൊത്തും നിരവധിപേരാണ് അവിടേക്ക് എത്തുന്നത്. മഴക്കാലത്തിൻ്റെ വരവിനായി കാത്തിരിക്കുന്ന മെയ് മാസത്തിൽ മൂന്നാറിന് അല്പം സൗന്ദര്യം കൂടുതലാണ്.

മെയ് മാസത്തിലെ കാലാവസ്ഥ

മെയ് മാസത്തിൽ മൂന്നാറിൽ തണുത്ത കാലാവസ്ഥയാണ്. 20 ഡിഗ്രി മുതൽ 35 ഡിഗ്രി വരെയാണ് ആ സമയം താപനില. താഴ്ന്ന നിലയിലുള്ളവർക്ക് അൽപ്പം ചൂട് അനുഭവപ്പെടാമെങ്കിലും, മൂന്നാറിന്റെ ഉയർന്ന മേഖലകളിൽ, പ്രത്യേകിച്ച് രാവിലെയും വൈകുന്നേരങ്ങളിലും, ഉന്മേഷദായകമായ കാലാവസ്ഥയാണ്. മൺസൂൺ ആരംഭമായതിനാൽ, മഴക്കാലത്തിനു മുമ്പുള്ള ചാറ്റൽ മഴ കുന്നുകളിൽ പെയ്യാൻ തുടങ്ങുന്നു. ഇത് പ്രദേശത്തിൻ്റെ പച്ചപ്പും സൗന്ദര്യവും വർദ്ധിപ്പിക്കുന്നു.

മൂന്നാറിൻ്റെ പ്രകൃതി പൂർണ്ണമായി പൂത്തുലയുന്ന മനോഹരമായ മാസമാണ് മെയ്. തേയിലത്തോട്ടങ്ങളും സുഗന്ധവ്യഞ്ജന തോട്ടങ്ങളും വർഷം മുഴുവനും പച്ചപ്പോടെ കാണണമെന്നില്ല. എന്നാൽ മെയ് മാസത്തിൽ അവ ദൃശ്യമാകും. കൂടാതെ, ട്രെക്കിംഗിനും വന്യജീവി നിരീക്ഷണത്തിനും ഏറ്റവും അനുയോജ്യമായ സമയമാണ് ഇത്. നീലഗിരി താറിന്റെ പ്രജനന കാലം കാരണം ഇരവികുളം ദേശീയോദ്യാനം ഈ കാലയളവിൽ തുറന്നിരിക്കും.

പോകേണ്ട സ്ഥലങ്ങൾ

തേയിലത്തോട്ടങ്ങൾ: മൂന്നാർ വിശാലമായ തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ടതാണ്. അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കുന്നതിനായി കൊളുക്കുമല തേയിലത്തോട്ടത്തിലൂടെ ഒരു യാത്ര നടത്താവുന്നതാണ്.

ഇരവികുളം ദേശീയോദ്യാനം: നീലഗിരി താർ പോലുള്ള വംശനാശഭീഷണി നേരിടുന്ന ജീവികളെ നിരീക്ഷിക്കുകയും അതിമനോഹരമായ പർവത കാഴ്ചകൾ കാണാനും ഇരവികുളം സന്ദർശിക്കാം.

മാട്ടുപ്പെട്ടി: വിശ്രമികരമായ ഒരു ബോട്ട് യാത്രയ്‌ക്കും പ്രകൃതിയെ കൂടുതൽ അറിയാനും മാട്ടുപെട്ടി ഡാം അനുയോജ്യമാണ്.

ടോപ്പ് സ്റ്റേഷനും എക്കോ പോയിന്റും: ഈ പർവത സ്ഥലങ്ങൾ വിശാലമായ കാഴ്ചകളും ഉന്മേഷദായകമായ ഒരു പ്രകൃതിയും വാ​ഗ്ധാനം ചെയ്യുന്നു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും