Beautiful Train Journey: പ്രകൃതിയെ തൊട്ടുരുമി ഒരു യാത്ര; ഇതാണ് അതിമനോഹരമായ ട്രെയിൻ പാതകൾ
Most Beautiful Train Journey In India: അതിമനോഹരമായ കാഴ്ച്ചകളുടെ വിരുന്നൊരുക്കുന്ന പ്രകൃതിയെ തൊട്ടുരുമി യാത്ര ചെയ്യാൻ പറ്റുന്ന ചില ട്രെയിൻ യാത്രകൾ ആസ്വദിക്കാൻ ഇന്ത്യയിൽ ചില സ്ഥലങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് വായിച്ചറിയാം.

Train Journey
പരിമിതികൾ കുറവാണെങ്കിലും ട്രെയിൻ യാത്ര ഇഷ്ടപ്പെടുന്നവരാണ് അധികവും. ട്രെയിനിൽ ഒരു തവണയെങ്കിൽ യാത്ര ചെയ്‌താലെ അത് മനസ്സിലാകു. ചെറിയ മഴചാറ്റലുള്ളപ്പോൾ ട്രെയിനിൻ്റെ വിൻഡോ സീറ്റിലിരുന്ന് യാത്ര ചെയ്യാൻ പ്രത്യേക സുഖമാണ്. എന്നാൽ അതിമനോഹരമായ കാഴ്ച്ചകളുടെ വിരുന്നൊരുക്കുന്ന പ്രകൃതിയെ തൊട്ടുരുമി യാത്ര ചെയ്യാൻ പറ്റുന്ന ചില ട്രെയിൻ യാത്രകൾ ആസ്വദിക്കാൻ ഇന്ത്യയിൽ ചില സ്ഥലങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് വായിച്ചറിയാം.
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
ലോകമെമ്പാടുമുള്ള നിരവധി ആളുകളാണ് ട്രെയിൻ ഗതാഗതം ആസ്വദിക്കുന്നത്. അത്തരത്തിലൊരു പ്രകൃതി രമണീയമായ സ്ഥലമാണ് ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ. തേയില തോട്ടങ്ങൾ, കുന്നുകൾ, താഴ്വരകൾ എന്നിങ്ങനെ നിരവധി കാഴ്‌ചകൾ കണ്ടൊരു ട്രെയിൻ യാത്രയാണ് ഇവിടെ.
കൊങ്കൺ റെയിൽവേ
കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്ക് ഇടയിലൂടെയാണ് കൊങ്കൺ റെയിൽവേ കടന്നു പോകുന്നത്. രാജ്യത്തിലെ തന്നെ ഏറ്റവും മനോഹരമായ ട്രെയിൻ യാത്രകളിൽ ഒന്നായി കൊങ്കൺ പാതയെ കാണാം. അത്ര മനോഹരമാണീ യാത്ര. വെള്ളച്ചാട്ടങ്ങൾ, തടാകങ്ങൾ, മലനിരകൾ, പച്ചപ്പ്, കടൽ എന്നിവ കണ്ട് കൊണ്ടുള്ള അതിമനോഹരമയ ഒരു യാത്രയാണിത്.
കാൻഗ്ര വാലി റെയിൽവേ
ഇന്ത്യയിലെ ഒരു പൈതൃക റെയിൽവെ പാതയാണ് കാൻഗ്ര വാലി. തേയില തോട്ടങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന ട്രെയിൻ യാത്ര ഒരു കുളിർമ നൽകുന്നു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലമാണിത്.
നീലഗിരി മൗണ്ടൻ റെയിൽവേ
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള റെയിൽ പാതകളിൽ ഒന്നായി കാണപ്പെടുന്നതാണ് നീലഗിരി മൗണ്ടൻ റെയിൽവേ. മേട്ടുപ്പാളയം മുതൽ ഊട്ടി വരെയാണ് ഈ യാത്ര നീണ്ടുകിടക്കുന്നത്. പാലങ്ങൾ, തുരങ്കങ്ങൾ തുടങ്ങിയ രസകരമായ യാത്രയാണ് ഇത് വാഗ്ധാനം ചെയ്യുന്നത്. നിറയെ പച്ചപ്പും തേയില തോട്ടങ്ങളുടെ താഴ്വരകളും, മലനിരകളും കാണാൻ നിരവധി ആളുകളാണ് ഇവിട്ക്ക് എത്തുന്നത്.