Seetha Theertham: പൊൻമുടിയിലെ സീതാ തീർത്ഥത്തിൻ്റെ പ്രത്യേകത അറിയാമോ? മകര പൊങ്കാല എപ്പോൾ
Ponmudi Seetha Theertham: വനവാസകാലത്ത് ശ്രീരാമനും സീതാദേവിയും പൊന്മുടിയിലെത്തി സീതാതീർത്ഥക്കണി എന്നറിയപ്പെടുന്ന കുളത്തിൽ കുളിച്ചുവെന്നാണ് ഇവിടെയുള്ളവർ ഇപ്പോഴും വിശ്വസിക്കുന്നത്. ഗോത്രവർഗക്കാരാണ് ഇവിടുത്തെ ഉത്സവം നടത്തുന്നത്.

Ponmudi
പ്രകൃതിയുടെ വശ്യതയും ആത്മീയതയുടെ നിഗൂഢതയും ഒളിഞ്ഞിരിക്കുന്ന സ്ഥലമാണ് തിരുവനന്തപുരം ജില്ലയിലെ പൊന്മുടിയിലുള്ള സീതാതീർത്ഥം. അധികമാർക്കും അറിവില്ലാത്ത ഒരു സംസ്കാരമാണ് ഇവിടുത്തെ പ്രത്യേകത. മകരമാസത്തിൽ മകരസംക്രാന്തി നാളിലാണ് ഇവിടുടത്തെ പ്രധാന ആചാരമായ മകര പൊങ്കാല ഉത്സവം നടക്കുന്നത്. ഇക്കുറി ജനുവരി 15 നാണ് മകര പൊങ്കാല അരങ്ങേറുന്നത്. അതുപോലെ ഇവിടുത്തെ കൊടുതി ഉത്സവം ജനുവരി 14, 15 തീയതികളിൽ നടക്കും.
പൊന്മുടിയിലെ സീതാതീർത്ഥത്തിന് പിന്നിൽ വലിയൊരു കഥയുണ്ട്. വനവാസകാലത്ത് ശ്രീരാമനും സീതാദേവിയും പൊന്മുടിയിലെത്തി സീതാതീർത്ഥക്കണി എന്നറിയപ്പെടുന്ന കുളത്തിൽ കുളിച്ചുവെന്നാണ് ഇവിടെയുള്ളവർ ഇപ്പോഴും വിശ്വസിക്കുന്നത്. ഗോത്രവർഗക്കാരാണ് ഇവിടുത്തെ ഉത്സവം നടത്തുന്നത്. അവരുടെ വിശ്വാസങ്ങളെയും അതുല്യമായ പാരമ്പര്യങ്ങളും മുൻനിർത്തിയാണ് ഇവിടുത്തെ ഓരോ ചടങ്ങുകളും നടക്കുന്നത്.
ALSO READ: ദിവസത്തിൽ രണ്ട് തവണ അപ്രത്യക്ഷമാകുന്ന ഒരേയൊരു ശിവക്ഷേത്രം; നിഗൂഢത ഒളിപ്പിച്ച സ്തംഭേശ്വർ
മറ്റൊരു പ്രത്യേകത എന്തെന്നാൽ ഇവിടുത്തെ ഉത്സവത്തിൽ ജാതിമതഭേതമന്യേ ജില്ലയിലെ എല്ലാ ആളുകളും പങ്കെടുക്കുന്നു എന്നതാണ്. കൂടാതെ തമിഴ്‌നാട്ടിൽ നിന്നുള്ള നിരവധി തീർത്ഥാടകരും ഇവിടേക്ക് എത്താറുണ്ട്. സീതാ ദേവി, ശ്രീരാമ പ്രതിഷ്ഠകൾക്കു പുറമേ ശിവൻ, മാടൻ തമ്പുരാൻ, ബ്രഹ്മ ദേവൻ എന്നീ പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്. ജനുവരി 14ന് വൈകിട്ട് 5.30-ന് നടതുറന്ന് പ്രത്യേക പൂജയും ആചാരങ്ങളും ഇവിടെ നടക്കും. രാത്രി 8 മണി മുതൽ ചാട്ടുപാട്ട്, രാത്രി 9-ന് പാദുക നിവേദ്യ പൂജ തുടങ്ങിയവ ഉണ്ടാകും.
ജനുവരി 14ന് രാവിലെ 10.30-നാണ് പൊങ്കാല മഹോത്സവം നടക്കുന്നത്. ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിലെ പൂജകൾക്കും ചടങ്ങുകൾക്കും നേതൃത്വം നൽകുന്നത് കെ. മല്ലൻ കാണിയെന്ന ഗോത്രവിഭാഗത്തിൽ പെട്ടയാളാണ്. അന്നേ ദിവസം ഇവിടേക്ക് പോകുന്ന തീർത്ഥാടകരുടെ സ്വകാര്യ വാഹനങ്ങൾ കല്ലാർ ചെക്ക് പോസ്റ്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വനം വകുപ്പിൽ നിന്ന് പാസ് വാങ്ങുകയും വേണം. വിതുര ഡിപ്പോയിൽ നിന്ന് പ്രത്യേക കെഎസ്ആർടിസി ബസ് സർവീസുകൾ ഉത്സവ ദിവസങ്ങളിൽ ഉണ്ടായിരിക്കും.രാവിലെ ഏഴ് മണി, 8.40, 9.40, 11, 12.40 എന്നീ സമയങ്ങളിലാണ് ബസ് പുറപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് 9188937324 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.