Type 1 Diabetes In Children: ഇത്ര ചെറുപ്പത്തിൽ പ്രമേഹമോ? ഇത് നമ്മുടെ രാജ്യത്തെ കുഞ്ഞുങ്ങളുടെ അവസ്ഥയാണ്

Type 1 Diabetes In Children Early Warning Signs : സമയത്തിന് ചികിത്സിച്ചില്ലെങ്കിൽ, ഇത് ഹൃദയാഘാതം, കാഴ്ചക്കുറവ്, നാഡീവ്യൂഹത്തിന്റെ തകരാറ്, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

Type 1 Diabetes In Children: ഇത്ര ചെറുപ്പത്തിൽ പ്രമേഹമോ? ഇത് നമ്മുടെ രാജ്യത്തെ കുഞ്ഞുങ്ങളുടെ അവസ്ഥയാണ്

Type 1 Diabetic In India

Published: 

29 Nov 2025 14:48 PM

എത്ര ഭക്ഷണം കഴിച്ചിട്ടും എപ്പോഴും വിശക്കുന്നു എന്നു പറയുന്ന കുഞ്ഞുങ്ങൾ നിങ്ങളുടെ വീട്ടിലുണ്ടോ? അവർക്ക് എപ്പോഴും മൂത്രശങ്കയും ദാഹവും ഒപ്പം അതികഠിനമായ ക്ഷീണവുമുണ്ടോ? എങ്കിൽ ഒന്നു ശ്രദ്ധിക്കണം. ഈ ലക്ഷണങ്ങൾക്കൊപ്പം കാഴ്ച മങ്ങൽ, മുറിവുകളും ചതവുകളും ഉണങ്ങാൻ താമസം, ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഭാരം കുറയുക എന്നിവ കൂടി ഉണ്ടെങ്കിൽ അത് ടൈപ്പ് 1 പ്രമേഹമാകാം.
ഇന്ത്യയിൽ കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം ഒരു പ്രധാന ആരോഗ്യപ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ് വളരെ അപൂർവമായി കണക്കാക്കിയിരുന്ന ഈ രോഗം ഇപ്പോൾ പല കുട്ടികളിലും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ദേശീയ ആരോഗ്യ സ്ഥാപനത്തിന്റെ (NIH) കണക്കനുസരിച്ച്, ടൈപ്പ് 2 പ്രമേഹം പോലെ തന്നെ ടൈപ്പ് 1 പ്രമേഹവും വർധിക്കുകയാണ്. ഓരോ വർഷവും കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം വരുന്നവരുടെ എണ്ണം 3-5% കൂടുന്നുണ്ട്. ഇന്ത്യയിൽ 14 വയസ്സിൽ താഴെയുള്ള ഒരു ലക്ഷം കുട്ടികളളെ എടുത്താൽ അതിൽ മൂന്ന് കുട്ടികൾക്ക് ടൈപ്പ് 1 പ്രമേഹം ഉണ്ടാകും എന്നാണ് കണ്ടെത്തൽ

 

എന്താണ് ടൈപ്പ് 1 പ്രമേഹം?

 

ടൈപ്പ് 1 പ്രമേഹമുള്ളവരിൽ, ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസ് സാധാരണ നിലയിൽ പ്രവർത്തിക്കില്ല. ഊർജ്ജത്തിനായി രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് എത്തിക്കാൻ ഇൻസുലിൻ അത്യാവശ്യമാണ്. ഇൻസുലിൻ ഇല്ലാത്തതിനാൽ, രക്തത്തിലെ പഞ്ചസാര കോശങ്ങളിലേക്ക് എത്താതെ രക്തത്തിൽ തന്നെ കെട്ടിനിൽക്കുന്നു. ഇതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ (ഹൈപ്പർ ഗ്ലൈസീമിയ) കാരണം. ഇത് ചികിത്സിക്കാതെ വിട്ടാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും.

ALSO READ: നടക്കുമ്പോൾ കാലിന് വേദനയാണോ… ; വാതരോ​ഗമല്ല, ഇത് നിസാരമാക്കരുത്

സമയത്തിന് ചികിത്സിച്ചില്ലെങ്കിൽ, ഇത് ഹൃദയാഘാതം, കാഴ്ചക്കുറവ്, നാഡീവ്യൂഹത്തിന്റെ തകരാറ്, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ട് തന്നെ ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

(നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല. ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടുന്നത് ഉചിതം)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും