AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Liver Functioning: കരൾ ശരിയായി പ്രവർത്തിക്കുന്നിലെന്നതിൻ്റെ ലക്ഷണം ഇതാണ്; ശ്രദ്ധിക്കാതെ പോകരുത്

Signs Of Liver Damage: ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് ആവശ്യമായ ഹോർമോണുകളും പ്രോട്ടീനുകളും ഇവയാണ് ഉല്പാദിപ്പിക്കുന്നത്. കരൾ വിഷവസ്തുക്കളെ ശുദ്ധീകരിക്കുന്നു, ശരീരത്തിലെ രക്തത്തിന്റെ അളവ് നിയന്ത്രിക്കും, ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ, കൊഴുപ്പുകൾ എന്നിവ നൽകുന്നു.

Liver Functioning: കരൾ ശരിയായി പ്രവർത്തിക്കുന്നിലെന്നതിൻ്റെ ലക്ഷണം ഇതാണ്; ശ്രദ്ധിക്കാതെ പോകരുത്
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 24 May 2025 11:31 AM

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കരൾ. ജീവൻ നിലനിർത്താൻ ആവശ്യമായ നൂറുകണക്കിന് പ്രവർത്തനങ്ങളാണ് കരൾ നിർവഹിക്കുന്നത്. കൂടാതെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് ആവശ്യമായ ഹോർമോണുകളും പ്രോട്ടീനുകളും ഇവയാണ് ഉല്പാദിപ്പിക്കുന്നത്. കരൾ വിഷവസ്തുക്കളെ ശുദ്ധീകരിക്കുന്നു, ശരീരത്തിലെ രക്തത്തിന്റെ അളവ് നിയന്ത്രിക്കും, ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകൾ, കാർബോഹൈഡ്രേറ്റുകൾ, കൊഴുപ്പുകൾ എന്നിവ നൽകുന്നു.

എന്നാൽ പൂരിത കൊഴുപ്പ് ട്രാൻസ് ഫാറ്റ്, പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങൾ, ഭക്ഷണക്രമം, മെഡിക്കൽ സപ്ലിമെന്റുകൾ, മദ്യം എന്നിവ കഴിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം മോശമാകുന്നു. അമേരിക്കൻ ലിവർ ഫൗണ്ടേഷന്റെ കണക്കനുസരിച്ച്, 2020 ൽ അമേരിക്കയിൽ ഏകദേശം 51,642 മുതിർന്നവരാണ് കരൾ രോഗം ബാധിച്ച് മരിച്ചത്. കരളിന്റെ ആരോഗ്യം കുറയുന്നതിന്റെ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതും ഒരിപരിധി വരെ മരണസംഖ്യ ഉയരാൻ കാരണമാണ്.

മഞ്ഞപ്പിത്തം

കരൾ തകരാറിലായാൽ ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം കാണപ്പെടുന്നു. കാരണം, ചുവന്ന രക്താണുക്കളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന മഞ്ഞ പിഗ്മെന്റായ ബിലിറൂബിൻ സംസ്കരിച്ച് പിത്തരസമാക്കി പുറന്തള്ളുന്നത് കരളാണ്. എന്നാൽ കരൾ ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ, പിഗ്മെന്റ് പ്രോസസ്സ് ചെയ്യാൻ കഴിയാതെ വരുന്നു. ഇത് ചർമ്മത്തിന്റെയും കണ്ണുകളുടെയും നിറം മാറ്റത്തിലേക്ക് നയിക്കുന്നു.

വയറുവേദനയും വീക്കവും

നിങ്ങളുടെ വയറിന്റെ മുകളിൽ വലതുഭാഗത്ത് ഇടയ്ക്കിടെ വേദനയുണ്ടെങ്കിൽ, അത് കരൾ ശരിയായി പ്രവർത്തിക്കാത്തത് മൂലമാകാം. കരളിന് കേടുപാടുകൾ സംഭവിക്കുന്നതിലൂടെ വീക്കം, അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടൽ എന്നിവയ്ക്ക് കാരണമാകുന്നു. ഇത് നിങ്ങൾ ചലിക്കുമ്പോഴും ശ്വസിക്കുമ്പോഴും കഠിനമായ വേദനയ്ക്ക് കാരണമാകും.

മല-മൂത്രത്തിൻ്റെ വ്യത്യാസം

കരൾ പ്രശ്നമാകുന്നതിൻ്റെ മറ്റൊരു ലക്ഷണമാണ് മൂത്രത്തിൻ്റെ നിറമാറ്റവും മലവിസർജ്യത്തിലെ മാറ്റവും. കരളിൽ ബിലിറൂബിൻ അടിഞ്ഞുകൂടുന്നതിനാൽ, തവിട്ട്, ഓറഞ്ച് അല്ലെങ്കിൽ ആമ്പർ പോലുള്ള ഇരുണ്ട നിറങ്ങളിൽ മൂത്രം പുറന്തള്ളപ്പെട്ടേക്കാം. കൂടാതെ, കരൾ ശരിയായി പ്രവർത്തിക്കാതെ വരുമ്പോൾ, നിങ്ങളുടെ മലവിസർജ്യത്തിൽ പോലും മാറ്റങ്ങൾ കാണാൻ കഴിയും.

ക്ഷീണവും ബലഹീനതയും

എന്തെങ്കിലും പ്രശ്നമുള്ളപ്പോൾ കരളിന് രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ ഫിൽട്ടർ ചെയ്യാൻ സാധിക്കാതെ വരുന്നു. ഇത് നിങ്ങൾക്ക് പതിവിലും കൂടുതൽ ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടാൻ കാരണമാകും. കൂടാതെ ഈ അവസ്ഥ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയോ ദിശാബോധം നഷ്ടപ്പെടുത്തുകയോ ചെയ്യുന്ന മസ്തിഷ്ക പ്രശ്നത്തിനും കാരണമാകുന്നു. നിങ്ങളുടെ ശരീരത്തിൽ ബലഹീനത അനുഭവപ്പെടുകയും കാലുകളിലും കണങ്കാലുകളിലും വീക്കം അനുഭവപ്പെടുകയും ചെയ്യാം.