AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chandipura Virus: എന്താണ് ചാന്ദിപുര വൈറസ് ? ഇവയിൽ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം, ലക്ഷണങ്ങളും കാരണങ്ങളും

Chandipura Virus Infection: പ​ക​ർ​ച്ച​പ്പ​നി​ക്ക് സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ളും മ​സ്തി​ഷ്‍ക ജ്വ​ര​വു​മാ​ണ് വൈ​റ​സ് ബാ​ധ​മൂ​ലം ഉ​ണ്ടാ​കു​ന്ന പ്രധാന ലക്ഷണങ്ങൾ. കൊ​തു​കു​ക​ളും പ്ര​ത്യേ​ക​ത​രം ഈ​ച്ച​ക​ളു​മാ​ണ് രോ​ഗ​കാ​രി​ക​ൾ. പെട്ടെന്നുണ്ടാകുന്ന കടുത്ത പനിയാണ് ആദ്യകാല ലക്ഷണങ്ങൾ.

Chandipura Virus: എന്താണ് ചാന്ദിപുര വൈറസ് ? ഇവയിൽ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം, ലക്ഷണങ്ങളും കാരണങ്ങളും
Chandipura virus.
Neethu Vijayan
Neethu Vijayan | Published: 16 Jul 2024 | 02:47 PM

ഗുജറാത്തിലെ സബർകാന്ത ജില്ലയിൽ ജൂൺ 27 നും ജൂലൈ 10 നും ഇടയിൽ ചാന്ദിപുര വൈറസ് ബാധയെ (Chandipura Virus Infection) തുടർന്ന് നാല് കുട്ടികളാണ് മരണത്തിന് കീഴടങ്ങിയത്. സമാനമായ രോഗലക്ഷണങ്ങളുമായി രണ്ട് കുട്ടികൾ കൂടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കൊതുക്, ചെള്ള്, മണൽ ഈച്ചകൾ എന്നിവയിലൂടെയാണ് ചാന്ദിപുര വൈറസ് പടരുന്നത്. മാരമകമായ ഈ വൈറസ് എൻസെഫലൈറ്റിസ് ഉണ്ടാക്കുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ച് കുട്ടികളിലാണ് ഈ വൈറസ് പെട്ടെന്ന് പടരുക.

തലച്ചോറിൽ നീർക്കെട്ടുണ്ടാവുകയും അതികഠിനമായ തലവേദനയും കഴുത്തിന് ബലം വയ്ക്കുകയും മാനസിക ബുദ്ധിമുട്ടുകളും ഈ വൈറസ് ബാധമൂലം അനുഭവപ്പെടാറുണ്ട്. ​ഗുജറാത്ത് കൂടാതെ മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

എന്താണ് ചാന്ദിപുര വൈറസ്?

1965-ൽ മഹാരാഷ്ട്രയിലെ ചാന്ദിപുര ഗ്രാമത്തിലാണ് രാജ്യത്ത് ഈ വൈറസ് ബാധ ആദ്യമായി കണ്ടെത്തിയത്. പി​ന്നീ​ട് ഈ ​പേ​രി​ൽ അ​റി​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. വൈറസ് മൂലമുണ്ടാകുന്ന മസ്തിഷ്ക വീക്കമാണ് ഇതിനെ അപകടകാരികളാക്കുന്നത്. ചെറുപ്പക്കാരിലാണ് ഇവ കൂടുതലായും ബാധിക്കുന്നത്

ALSO READ: ചിക്കനും മട്ടനും പോലും കൊള്ളാം, പക്ഷേ ഇത്! ; അറിയാം വൈറൽ ഉറുമ്പു ചട്ണിയുടെ വിശേഷം

ചാന്ദിപുര വൈറസ് ബാധയുടെ ലക്ഷണങ്ങൾ

പ​ക​ർ​ച്ച​പ്പ​നി​ക്ക് സ​മാ​ന​മാ​യ ല​ക്ഷ​ണ​ങ്ങ​ളും മ​സ്തി​ഷ്‍ക ജ്വ​ര​വു​മാ​ണ് വൈ​റ​സ് ബാ​ധ​മൂ​ലം ഉ​ണ്ടാ​കു​ന്ന പ്രധാന ലക്ഷണങ്ങൾ. കൊ​തു​കു​ക​ളും പ്ര​ത്യേ​ക​ത​രം ഈ​ച്ച​ക​ളു​മാ​ണ് രോ​ഗ​കാ​രി​ക​ൾ. പെട്ടെന്നുണ്ടാകുന്ന കടുത്ത പനിയാണ് ആദ്യകാല ലക്ഷണങ്ങൾ. കഠിനമായ തലവേദന അനുഭവപ്പെടുന്നു. മറ്റൊരു പ്രധാന ലക്ഷണം ഇടയ്ക്കിടെ ഛർദ്ദി ഉണ്ടാകുക എന്നതാണ്. ചില സാഹചര്യങ്ങളിൽ കുട്ടികളിൽ അപസ്മാരവും കാണപ്പെടുന്നു.

രോഗാവസ്ഥ വഷളാകുമ്പോൾ രോഗം ബാധിച്ച ആളുകൾ അബോധാവസ്ഥയിലായേക്കാം. മയക്കം, തലകറക്കം, ആശയക്കുഴപ്പം എന്നിവയും രോഗലക്ഷണങ്ങളാണ്.

കുട്ടികളെ എങ്ങനെ സംരക്ഷിക്കാം

കൊതുക്, ചെള്ള്, ഈച്ച എന്നിവ കടിയേൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് രോഗബാധ തടയാനുള്ള പ്രതിരോധ സംവിധാനങ്ങളിൽ പ്രധാനം. കൊതുക്, ഈച്ച എന്നിവ കടക്കാത്ത വിധത്തിൽ കിടക്കകൾ വല ഉപയോ​ഗിച്ച് മൂടുക. ചവറ്റുകുട്ടകൾ, കെട്ടിക്കിടക്കുന്ന വെള്ളം, അഴുകുന്ന ജൈവ മാലിന്യങ്ങൾ എന്നിവ പോലെയുള്ള ഇവയുടെ പ്രജനന കേന്ദ്രങ്ങൾ നീക്കം ചെയ്യുക. നിങ്ങളുടെ വീടിൻ്റെ ചുറ്റുപാടുകൾ പതിവായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

കുട്ടികളിൽ ഉയർന്ന ഊഷ്മാവ്, തലവേദന അല്ലെങ്കിൽ ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ വൈദ്യസഹായം തേടുക. ചികിത്സയും പ്രതിരോധവും സംബന്ധിച്ച് മെഡിക്കൽ പ്രൊഫഷണലുകൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും ഇതിനുള്ള പ്രതിരോധ രീതികളിൽ ഒന്നാണ്. മലിന ജലം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും വൈറസ് ബാധ നിയന്ത്രിക്കുന്നതിൽ നിർണായകമാണ്.