Fibromyalgia Symptoms: എന്താണ് നടി പ്രിയ മോഹനെ ബാധിച്ച ഫൈബ്രോമയാൾജിയ രോഗം; അറിയാം ലക്ഷണങ്ങള്‍
What is Fibromyalgia: ചലനശേഷിയിൽ കാര്യമായ കുറവ് വരികയും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെ വരുന്നുവെന്നാണ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ നടി പറയുന്നത്. ഇതോടെ എന്താണ് ഈ രോഗം എന്നാണ് ആളുകൾ അന്വേഷിക്കുന്നത്.

Fibromyalgia
കഴിഞ്ഞ ദിവസമാണ് നടിയും വ്ലോഗറുമായ പ്രിയ മോഹന്‍ തനിക്ക് ബാധിച്ച അപൂർവ്വ രോഗത്തെ കുറിച്ചും തന്റെ അവസ്ഥയെ കുറിച്ചും തുറന്നുപറഞ്ഞത്. ചലനശേഷിയിൽ കാര്യമായ കുറവ് വരികയും ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെ വരുന്നുവെന്നാണ് തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ നടി പറയുന്നത്. ഇതോടെ എന്താണ് ഈ രോഗം എന്നാണ് ആളുകൾ അന്വേഷിക്കുന്നത്.
വിട്ടുമാറാത്ത പേശികളുടെയും സന്ധികളുടെയും വേദനയും ക്ഷീണവുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. 90 ശതമാനവും ഈ രോഗം ബാധിക്കുന്നത് സ്ത്രീകൾക്കാണ്. അതും ചെറുപ്പക്കാരായ സത്രീകളിലാണ് കൂടുതലായി കാണുന്നത്. കൂടുതൽ സമയവും ഇരുന്ന് ജോലികൾ ചെയ്യുന്ന സ്ത്രീകളിൽ രോഗ സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു. പൊതുവേ ശരിയായ രോഗനിര്‍ണയം നടത്താന്‍ വളരെയധികം കാലതാമസം കണ്ടുവരാറുണ്ട്. ഇത് കൊണ്ട് തന്നെ പലപ്പോഴും രോഗം ബാധിച്ചവർക്ക് വളരെ കാലം വേദന സഹിക്കേണ്ടി വരുന്നു.
Also Read: ‘വസ്ത്രം മാറാൻ പോലും പറ്റാത്ത അവസ്ഥ; എന്തിന് ഇങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് തോന്നി’; പ്രിയ മോഹൻ
ഫൈബ്രോമയാൾജിയയുടെ കൃത്യമായ കാരണം അജ്ഞാതമാണ്. വേദനകൾക്ക് പുറമെ ഉന്മേഷരാഹിത്യം, തളർച്ച, ഉറക്കം സംബന്ധമായ പ്രശ്നങ്ങൾ ഫൈബ്രോമയാൾജിയ രോഗികളിൽ ഒന്നിച്ചുകണ്ടുവരുന്നത് ഇതു കാരണമാണ്. കടുത്ത വിഷാദവും ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയും രോഗികളിൽ കണ്ട് വരുന്നു. ഇത്തരം അവസ്ഥകൾ രോഗസാധ്യതയെ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കേരളത്തില്‍ 3 – 4% ആളുകളില്‍ ഇത് കണ്ടുവരുന്നു. അതില്‍ ഭൂരിഭാഗവും സ്ത്രീകളാണ്.
രോഗ ലക്ഷണങ്ങൾ
1.പേശികളിലും സന്ധികളിലും കടുത്ത വേദന
2. ശരീരത്തിന്റെ ഒരു വശത്തോ ഒരു ഭാഗത്തോ തുടങ്ങി പിന്നീട് ദേഹമാസകലമുള്ള വേദനയായി കാലങ്ങളോളം നില്‍ക്കുന്നു.
3. ചില പേശികളില്‍ തൊട്ടാല്‍ അതികഠിനമായ വേദന അനുഭവപ്പെടാം
4. അകാരണമായ ക്ഷീണം
5. തലവേദന, ചെന്നിക്കുത്ത്
6. ഉറക്കക്കുറവ്
7. കാലുകളിലും കൈകളിലും മരവിപ്പ്
8. ഓര്‍മക്കുറവ്, ഏകാഗ്രതക്കുറവ്
9. അകാരണമായ വ്യാകുലത, വിഷാദം