Zumba Dance: പരിശീലകൻ്റ മറവി, അന്നത് സൂംബയായി, പിന്നെ ഇന്ത്യയിൽ
Zumba Dance Benefits ഛ 2012-ലാണ് സൂംബ ഇന്ത്യയിലേക്ക് എത്തുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. സുചേത പാൽ എന്ന ഫിറ്റ്നസ് ട്രെയിനറാണ് ഇന്ത്യയിൽ സൂംബയെ പരിചയപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത്.

Zumba Dance
സൂബയാണ് ഇപ്പോൾ കേരളത്തിൻ്റെ ചർച്ചകളിലെല്ലാം. ഇന്ത്യയിലെത്തിയിട്ട് അധികം നാളായില്ലെങ്കിലും ലോകമാകെ ആരാധകരുള്ള വ്യായാമ രീതി കൂടിയാണ് സൂംബ. ഇതിന് പിന്നിൽ രസകരമായൊരു കഥയുണ്ട്. എയറോബിക്സ് ക്ലാസെടുക്കാൻ പോയ നൃത്ത പരിശീലകൻ്റെ മറവിയാണ് സൂംബയുടെ പിറവിക്ക് തന്നെ കാരണമായതെന്ന് എത്ര പേർക്ക് അറിയാം. 1990-കളിൽ കൊളംബിയൻ നൃത്ത പരിശീലകനായ ബെറ്റോ പെരസ് തൻ്റെ എയറോബിക്സ് ക്ലാസിനായി പോകുകയായിരുന്നു. അന്ന് പക്ഷെ തൻ്റെ പതിവ് മ്യൂസിക്ക് കളക്ഷൻ എടുക്കാൻ അദ്ദേഹം മറന്നു. കാര്യമെന്തായാലും പരിശീലനം നടക്കണമല്ലോ, കാറിലുണ്ടായിരുന്ന ചില ലാറ്റിൻ മ്യൂസിക്ക് സിഡികൾ ഉപയോഗിച്ച് അദ്ദേഹം ക്ലാസെടുക്കാൻ തീരുമാനിച്ചു. ഒപ്പം ചില ലാറ്റിൻ നൃത്ത ചുവടുകൾ എയറോബിക്സുമായി സംയോജിപ്പിച്ചു. ഇത് വലിയ വിജയമാവുകയും പിന്നീട് സൂംബ എന്ന പേരിൽ ലോകം മുഴുവൻ അറിയപ്പെടുകയും ചെയ്തു എന്നതാണ് കഥ. എല്ലാവർക്കും എളുപ്പത്തിൽ പഠിക്കാൻ സാധിക്കുന്നതും എന്നാൽ എല്ലാവർക്കും പഠി
ഇന്ത്യയിൽ സൂംബ
2012-ലാണ് സൂംബ ഇന്ത്യയിലേക്ക് എത്തുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. **സുചേത പാൽ** എന്ന ഫിറ്റ്നസ് ട്രെയിനറാണ് ഇന്ത്യയിൽ സൂംബയെ പരിചയപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. അമേരിക്കയിൽ നിന്നാണ് സുചേത സൂംബ പരിശീലിച്ച് ലൈസൻസ് നേടിയത്. പിന്നീട് ആയിരക്കണക്കിന് പരിശീലകരെ ഇന്ത്യയിൽ പരിശീലിപ്പിക്കാൻ അവർക്ക് സാധിച്ചു, ഇത് രാജ്യത്ത് സൂംബയുടെ വളർച്ചയ്ക്ക് വലിയ സംഭാവന നൽകി.
സൂംബയുടെ വിവിധ രൂപങ്ങൾ
അക്വാ സൂംബ,സുമ്പിനി, സ്ട്രോങ്ങ് ബൈ സൂംബ, സൂംബ ഗോൾഡ് എന്നിങ്ങനെ വിവിധ തരത്തിലുള്ള സൂംബ രൂപങ്ങളുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക,ശരീരഭാരം കുറയ്ക്കുക, പേശികളുടെ ബലം എന്നിങ്ങനെ നിരവധി ഗുണങ്ങളും സൂബയ്ക്കുണ്ട്. കാര്യം ഡാൻസും വ്യായാമവും ആണെങ്കിലും സൂംബ പരിശീലകർക്ക് കുറഞ്ഞത് 15000 മുതൽ 50000 വരെയാണ് ഫീസ്