5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Breakfast: പ്രാതൽ ഒഴിവാക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

Breakfast Importance: പ്രാതൽ ഒഴിവാക്കുന്നതിലൂടെ മന്ദത, ഇൻസുലിൻ പ്രതിരോധം, ശരീരഭാരം എന്നിവ പോലുള്ള ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്നും കൂടുതൽ അറിയാം.

Breakfast: പ്രാതൽ ഒഴിവാക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
പ്രതീകാത്മക ചിത്രംImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 12 Feb 2025 21:14 PM

പ്രഭാതഭക്ഷണം വെറും ഒരു ഭക്ഷണമായി മാത്രം കാണരുത്. ഒരു ദിവസത്തിൽ നിങ്ങൾക്ക് ലഭിക്കേണ്ട ഊർജം മുഴുവനും പ്രാതലിലാണ് അടങ്ങിയിരിക്കുന്നത്. ഒരു രാത്രി ഉപവാസത്തിനുശേഷം, ശരീരത്തിന് മെറ്റബോളിസം പുനരാരംഭിക്കുന്നതിനും, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, ഊർജ്ജ നില നിലനിർത്തുന്നതിനും പോഷണം ആവശ്യമാണ്.

പ്രാതൽ ഒഴിവാക്കുന്നതിലൂടെ മന്ദത, ഇൻസുലിൻ പ്രതിരോധം, ശരീരഭാരം എന്നിവ പോലുള്ള ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്നും കൂടുതൽ അറിയാം.

പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം

പ്രഭാതഭക്ഷണം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് “ഉപവാസം അവസാനിപ്പിക്കുക” എന്നാണ് അതായത് ബ്രേക്ക് ദി ഫാസ്റ്റ്. രാത്രി മുഴുവൻ ഭക്ഷണം കഴിക്കാതിരുന്നതിന് ശേഷമുള്ള ആദ്യത്തെ ഭക്ഷണമാണ് പ്രാതൽ. ആരോഗ്യം സംരക്ഷിക്കുന്നതിനും ഊർജ്ജ നില വർദ്ധിപ്പിക്കുന്നതിനും ഒരു ദിവസം മെച്ചപ്പെടുത്തുന്നതിനും പ്രഭാത ഭക്ഷണം വലിയ പങ്ക് വഹിക്കുന്നു.

1960 കളിൽ അമേരിക്കൻ പോഷകാഹാര വിദഗ്ധയായ അഡെല്ലെ ഡേവിസ് ഫിറ്റ്നസ് നിലനിർത്താൻ “രാജാവിനെപ്പോലെ പ്രഭാതഭക്ഷണവും, രാജകുമാരനെപ്പോലെ ഉച്ചഭക്ഷണവും, ദരിദ്രനെപ്പോലെ അത്താഴവും കഴിക്കണം” എന്നാണ് നിർദ്ദേശിച്ചത്. പ്രഭാതഭക്ഷണത്തിന് ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമെന്ന പദവി തന്നെയാണ് കൊടുക്കേണ്ടത്.

2021-ൽ നടത്തിയ ഒരു പഠനമനുസരിച്ച്, ആഴ്ചയിൽ ഏഴ് തവണ പ്രഭാതഭക്ഷണം കഴിക്കുന്നവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും മറ്റ് ഉപാപചയ അവസ്ഥകൾക്കും സാധ്യത കുറവാണെന്നാണ് കണ്ടെത്തൽ.

പ്രഭാതഭക്ഷണം എങ്ങനെയിരിക്കണം?

ഡയറ്റ് എക്സ്പേർട്ട്സിന്റെ ചീഫ് ഡയറ്റീഷ്യനും സിഇഒയുമായ സിമ്രത് കതൂരിയയുടെ അഭിപ്രായത്തിൽ, “നല്ല സമീകൃത പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുൾപ്പെടെ വിവിധ മാക്രോ ന്യൂട്രിയന്റുകൾ അടങ്ങിയിരിക്കണം എന്നാണ്. ഇത് ദീർഘനേരം ഊർജ്ജം നൽകുന്നു. ധാന്യങ്ങൾ, നട്സ്, പഴങ്ങൾ, പാലുൽപ്പന്നങ്ങൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ സ്രോതസ്സുകൾ എന്നിവയെല്ലാം രക്തത്തിലെ പഞ്ചസാരയെയും ദഹനത്തെയും നിയന്ത്രിക്കാൻ സഹായിക്കുന്നു.

ദിവസവും പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുന്നവർക്ക് ആരോഗ്യകരമായ ഭാരം നിലനിർത്താനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സാധിക്കും. പ്രോട്ടീൻ പായ്ക്ക് ചെയ്ത സ്മൂത്തികൾ, ഓവർനൈറ്റ് ഓട്സ്, പ്രോബയോട്ടിക് തൈര് തുടങ്ങിയ ഭക്ഷണങ്ങളാണ് ഇതിന് നല്ലത്. ശരീരഭാരം നിയന്ത്രിക്കുന്നതിനും, ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും, മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രഭാതഭക്ഷണം അത്യാവശ്യമാണ്.