Kiss Day 2025: ഇന്ന് ചുംബന ദിനം; അറിഞ്ഞിരിക്കാം ഓരോ ചുംബനത്തിന്റെയും അര്‍ത്ഥങ്ങളും ആരോഗ്യഗുണങ്ങളും
Valentine's Week Kiss Day 2025 Importance: ഫെബ്രുവരി 14നാണ് വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നത്. ഫെബ്രുവരി 7ന് റോസ് ദിനത്തോടെ ആരംഭിച്ച വാലന്റൈന്‍ വീക്ക് അതിഗംഭീരമായി തന്നെയാണ് എല്ലാവരും ആഘോഷിച്ചത്. പൂ കൊടുത്തും ഇഷ്ടമാണെന്ന് പറഞ്ഞും പരസ്പരം ആലിംഗനം ചെയ്തുമെല്ലാം ആഘോഷങ്ങള്‍ നീണ്ടു. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങളുടെ സ്‌നേഹത്തിന്റെ ആഴവും ആത്മാര്‍ത്ഥയും അറിയിക്കാനുള്ള ദിവസമാണ്.

വാലന്റൈന്‍ വീക്കിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായ ചുംബന ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ദിനം ലോകമെമ്പാടുമുള്ള ആളുകള്‍ അവര്‍ സ്‌നേഹിക്കുന്നവരെ ചുംബനങ്ങള്‍ കൊണ്ട് മൂടി ആഘോഷിക്കും. വാലന്റൈന്‍ വീക്കിലെ ഏഴാം ദിനം കൂടിയാണിത്. ഒരേയൊരു ദിവസം മാത്രമാണ് വാലന്റൈന്‍സ് ദിനത്തിനായി ബാക്കിയുള്ളത്.
ഫെബ്രുവരി 14നാണ് വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നത്. ഫെബ്രുവരി 7ന് റോസ് ദിനത്തോടെ ആരംഭിച്ച വാലന്റൈന്‍ വീക്ക് അതിഗംഭീരമായി തന്നെയാണ് എല്ലാവരും ആഘോഷിച്ചത്. പൂ കൊടുത്തും ഇഷ്ടമാണെന്ന് പറഞ്ഞും പരസ്പരം ആലിംഗനം ചെയ്തുമെല്ലാം ആഘോഷങ്ങള്‍ നീണ്ടു. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങളുടെ സ്‌നേഹത്തിന്റെ ആഴവും ആത്മാര്‍ത്ഥയും അറിയിക്കാനുള്ള ദിവസമാണ്.
സ്‌നേഹത്തിന്റെയും ബഹുമാനത്തിന്റെയുമെല്ലാം സൂചകമായി പലപ്പോഴും ചുംബനങ്ങള്‍ മാറാറുണ്ട്. പല രാജ്യങ്ങളിലും രണ്ടുപേര്‍ കണ്ടുമുട്ടുമ്പോള്‍ തന്നെ ചുംബിക്കുന്നു. സംസ്‌കാരവുമായും ചുംബനങ്ങള്‍ക്ക് ഏറെ ബന്ധമുണ്ട്. എന്നാല്‍ പ്രണയങ്ങളും ചുംബനങ്ങളിലൂടെ മൊട്ടിടുന്നു. നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായി കരുതിവെക്കാവുന്ന ഏറ്റവും മഹത്തരമായ സമ്മാനം കൂടിയാണ് ചുംബനങ്ങള്‍.
ചുംബനങ്ങള്‍ പലവിധം
- ഫ്രഞ്ച് കിസ്- വളരെ ആഴത്തിലുള്ള പ്രണയ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പങ്കുവെക്കുന്ന ചുംബനമാണ് ഫ്രഞ്ച് കിസ്.
- നെക്ക് കിസ്- പങ്കാളികള്‍ തമ്മില്‍ ലൈംഗിക താത്പര്യം പങ്കുവെക്കുന്നതിന്റെ സൂചനയാണ് നെക്ക് കിസ്.
- ഇയര്‍ ലോബ് കിസ്- പങ്കാളിയെ ഉത്തേജിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയര്‍ ലോബ് കിസുകള്‍ ചെയ്യുന്നത്.
- കവിളിലുള്ള ചുംബനം- ആളുകള്‍ തമ്മിലുള്ള സ്‌നേഹവും അടുപ്പവും പ്രകടിപ്പിക്കുന്നതിനായാണ് കവിളില്‍ ചുംബനം നല്‍കുന്നത്.
- മൂക്കില്‍ വെക്കുന്നവ- പരസ്പരമുള്ള പ്രണയത്തെയോ ആകര്‍ഷണത്തെയോ സൂചിപ്പിക്കുന്നതിനായാണ് മൂക്കില്‍ ചുംബിക്കുന്നത്.
- നെറ്റിയിലുള്ള ചുംബനം- സുരക്ഷിതത്വത്തിന്റേതായ അനുഭവം നല്‍കുന്നതിനോ മറ്റൊരാളെ പ്രശംസിക്കുന്നതിനായോ ആണ് നെറ്റിയില്‍ ചുംബിക്കുന്നത്.
- കൈകളിലുള്ള ചുംബനം- ഒരു ബന്ധം ആരംഭിക്കുന്നതിന്റെ അടയാളമായാണ് കൈകളില്‍ ചുംബിക്കുന്നത്.
ചുംബനത്തിന്റെ ആരോഗ്യഗുണങ്ങള്‍
- രണ്ടാളുകള്‍ പരസ്പരം ചുംബിക്കുമ്പോള്‍ മനുഷ്യനില്‍ സന്തോഷം ജനിപ്പിക്കുന്ന ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിക്കുന്നു.
- ചുംബിക്കുമ്പോള്‍ തലച്ചോറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഓക്‌സിടോസിന്‍, ഡോപാമിന്‍, സെറാടോണിന്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ ഉന്മേഷം നല്‍കുന്നു.
- ഓക്‌സിടോസിന്‍ പരസ്പര ബന്ധത്തെ ദൃഢമാക്കുന്നു.
- ആളുകളില്‍ നിരാശ ഉണ്ടാക്കുന്ന കോര്‍ട്ടിസോളിന്റെ അളവ് ഉയരാതെ നിയന്ത്രിക്കാന്‍ ചുംബനങ്ങള്‍ സഹായിക്കും.
- മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും ചുംബനങ്ങള്‍ നല്ലതാണ്.
- ചുംബനത്തിലൂടെ രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയത്തിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാനും രക്തയോട്ടം കൂട്ടാനും സാധിക്കും.
- രക്തക്കുഴലുകളുടെ നീര്‍വീക്കവും രക്തസമ്മര്‍ദവും കുറയ്ക്കുന്നതിനും തലവേദനയില്‍ നിന്ന് രക്ഷ നല്‍കുന്നതിനും ചുംബനങ്ങള്‍ ഏറെ നല്ലതാണ്.