World Asthma Day 2025: ആസ്ത്മയെ പ്രതിരോധിക്കാന്‍ ശ്വസന വ്യായാമങ്ങള്‍ക്ക് സാധിക്കുമോ?

World Asthma Day 2025:നിരന്തര ശ്വസന വ്യായാമത്തിലൂടെ കാലാക്രമേണ മരുന്നുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു. ആസ്ത്മ നിയന്ത്രിക്കാൻ സഹായിക്കുന്ന ശ്വസന വ്യായാമങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

World Asthma Day 2025: ആസ്ത്മയെ പ്രതിരോധിക്കാന്‍ ശ്വസന വ്യായാമങ്ങള്‍ക്ക് സാധിക്കുമോ?

World Asthma Day

Published: 

06 May 2025 17:22 PM

ഇന്ന് ലോക ആസത്മ ദിനം. എല്ലാവർഷവും മെയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് ലോക ആസ്ത്മ ദിനമായി ആചരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്ത്മ എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ആണ് എല്ലാ വർഷം ഈ ദിനം ആചരിക്കുന്നത്. രോഗത്തെപ്പറ്റിയുള്ള അവബോധം സൃഷ്ടിക്കുക, കൃത്യമായ ചികിത്സ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ് ഈ ദിനം ആചരിക്കുന്നത്. ആസ്ത്മയെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാർ​ഗമാണ് ശ്വസന വ്യായാമം. രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

നിരന്തര ശ്വസന വ്യായാമത്തിലൂടെ കാലാക്രമേണ മരുന്നുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നു. ആസ്ത്മ നിയന്ത്രിക്കാൻ സഹായിക്കുന്ന ശ്വസന വ്യായാമങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Also Read:ദിവസവും അല്പനേരം ഓടാം! ഹൃദയം ശക്തിപ്പെടും; കാണാം ഞെട്ടിക്കുന്ന മാറ്റങ്ങൾ

പർസ്-ലിപ് ബ്രീത്തിങ്

വളരെ ലളിതവും ഫലപ്രദവുമായ ഒരു വ്യായാമമാണ് പർസ്-ലിപ് ബ്രീത്തിങ് . ആയാസമില്ലാതെ ചെയ്യാവുന്ന ഒരു തരം ശ്വസന വ്യായാമമാണ് ഇത്.. മൂക്കിലൂടെ ശ്വാസം വലിച്ചെടുത്ത ശേഷം ചുണ്ടുകൾ കൂട്ടിപ്പിടിച്ച് വായിലൂടെ ശ്വാസം പുറത്തേക്ക് ഊതിക്കളയുക. അകത്തേക്ക് എടുക്കുന്നതിന്റെ ഇരട്ടി ശ്വാസം പുറത്തേക്ക് ഊതി കളയാൻ ശ്രമിക്കണം. അതുവഴി ഓക്‌സിജന്റെ അളവ് കൂട്ടുകയും കാർബൺഡയോക്‌സെെഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്നു.

ഡയഫ്രമാറ്റിക് ബ്രീത്തിങ്

ശ്വാസകോശ രോഗികള്‍ക്ക് വളരെ ഫലപ്രദമായ ഒരു വ്യായാമം ആണ് ‍ഡയഫ്രമാറ്റിക് ബ്രീത്തിങ് . ആർക്കും ചെയ്യാവുന്ന ഒരു ബ്രീത്തിങ് രീതിയാണ് ഇത്. ഒരു കൈപ്പത്തി നെഞ്ചിന് മുകളിലായി വയ്ക്കുക. മറ്റേ കൈപ്പത്തി വയറിന് തൊട്ട് മുകളിലായി വെച്ചശേഷം ശ്വാസം മൂക്ക് വഴി വലിച്ചെടുക്കുകയും വായ് വഴി പുറത്തേക്ക് വിടുകയും ചെയ്യുക. അകത്തേക്ക് 3 സെക്കന്‍ഡ് ശ്വാസം വലിച്ചെടുക്കുമ്പോള്‍ പുറത്തേക്ക് 6 – 7 സെക്കന്‍ഡ് ഊതി കളയുക.

പ്രാണായാമം.

എല്ലാവർക്കും ചെയ്യാവുന്ന ഒരു ശ്വസന വ്യായാമമാണ് പ്രാണായാമം. ഏതൊരാൾക്കും വളരെ എളുപ്പത്തിൽ ഇത് ചെയ്യാം. വലതു നാസാദ്വാരം തള്ളവിരൽ കൊണ്ട് അടച്ച് ഇടതു നാസാദ്വാരത്തിലൂടെ ശ്വാസം എടുക്കുക. അതിനുശേഷം രണ്ടാമത്തെ നാസാരന്ധലൂടെ ഇത് പുറത്തേക്കു വിടുക. ഇങ്ങനെ 10-15 മിനിറ്റ് ചെയ്യാവുന്നതാണ്.

വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്