5
Latest newsBudget 2025KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World Cancer Day 2025: ക്യാന്‍സറിനെ നേരത്തെ തിരിച്ചറിയാം; പൊരുതി തോല്‍പ്പിക്കാം

Cancer Symptoms: ക്യാന്‍സര്‍ രോഗം പിടിപെടുമ്പോള്‍ നമ്മുടെ ശരീരം പലതരത്തിലുള്ള ലക്ഷണങ്ങളും പ്രകടിപ്പിക്കും. അവയെ കൃത്യമായി തിരിച്ചറിയുക എന്നതാണ് പ്രധാനം. ലക്ഷണങ്ങളെ മനസിലാക്കാന്‍ സാധിക്കാതെ പോകുന്നതാണ് പലരിലും രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമാകുന്നത്.

World Cancer Day 2025: ക്യാന്‍സറിനെ നേരത്തെ തിരിച്ചറിയാം; പൊരുതി തോല്‍പ്പിക്കാം
പ്രതീകാത്മക ചിത്രം Image Credit source: TV9 Kannada
shiji-mk
Shiji M K | Updated On: 03 Feb 2025 17:42 PM

ക്യാന്‍സര്‍ എന്നത് ഭയത്തോടെ നേരിടേണ്ട ഒരു അസുഖമല്ല. ക്യാന്‍സര്‍ ഒരിക്കലും ഒരു മാറാരോഗമല്ല, അതിനെ അതിജീവിച്ച ഒട്ടനവധി ആളുകള്‍ നമുക്കിടയിലുണ്ട്. മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് തന്നെയാണ് മറ്റേത് അസുഖം വരുന്നത് തടയാന്‍ സാധിക്കുന്നത് പോലെ ക്യാന്‍സര്‍ തടയാനും സഹായിക്കുന്നത്.

ക്യാന്‍സര്‍ രോഗം പിടിപെടുമ്പോള്‍ നമ്മുടെ ശരീരം പലതരത്തിലുള്ള ലക്ഷണങ്ങള്‍
പ്രകടിപ്പിക്കും. അവയെ കൃത്യമായി തിരിച്ചറിയുക എന്നതാണ് പ്രധാനം. ലക്ഷണങ്ങളെ മനസിലാക്കാന്‍ സാധിക്കാതെ പോകുന്നതാണ് പലരിലും രോഗം മൂര്‍ച്ഛിക്കുന്നതിന് കാരണമാകുന്നത്.

അര്‍ബുദത്തിന് കാരണം

മനുഷ്യശരീരത്തിലെ കോശങ്ങള്‍ അനിയന്ത്രിതമായി വളരുന്നതാണ് ക്യാന്‍സര്‍. ഇത് ഒരാളുടെ ജീവിതശൈലി, ജീവിതപരിസ്ഥിതി ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

1. പാരിസ്ഥിതിക ഘടകങ്ങള്‍: ദ്രാവകങ്ങള്‍, മലിനീകരണം, പ്രകൃതിദുരന്തങ്ങള്‍ എന്നിവ.
2. ആഹാരക്രമം: അനാരോഗ്യകരമായ ഭക്ഷണം, അതിലുപരി പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, ആവശ്യത്തിന് പോഷകങ്ങള്‍ ഇല്ലാത്തത്.
3. പേരന്റല്‍ഘടകങ്ങള്‍: കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് ക്യാന്‍സര്‍ ഉണ്ടെങ്കില്‍ രോഗം വരാനുള്ള സാധ്യത കൂടുതലായിരിക്കും.
4. ആരോഗ്യ പ്രശ്‌നങ്ങള്‍: കോശങ്ങള്‍ക്ക് മാറ്റങ്ങള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍.
5. ജീവിതശൈലി: പുകവലി, മദ്യപാനം, അമിത സമ്മര്‍ദ്ദം എന്നിവ.

കാലക്രമേണ, ഈ ഘടകങ്ങള്‍ പലവിധത്തില്‍ കാന്‍സര്‍ ആവാം, പക്ഷേ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, പുകവലി ഒഴിവാക്കല്‍, ശരിയായ മാനസിക നില എന്നിവ അപകടങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

ക്യാന്‍സര്‍ ലക്ഷണങ്ങളെ തിരിച്ചറിയാം

രോഗം വരുന്നതിന് മുമ്പായി നമ്മുടെ ശരീരം പലതരത്തിലുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. ഓരോ ലക്ഷണവും ക്യാന്‍സര്‍ ബാധിച്ചിരിക്കുന്ന അവയവത്തെയും രോഗ വ്യാപ്തിയെയും അനുസരിച്ചിരിക്കും. ശരീരത്തിലൊന്നാകെ രോഗം വ്യാപിച്ചിട്ടുണ്ടെങ്കില്‍ വിവിധ ഭാഗങ്ങളില്‍ അടയാളോ ലക്ഷണങ്ങളോ കാണാന്‍ സാധ്യതയുണ്ട്.

ക്യാന്‍സര്‍ വളരുന്ന സമയത്ത് സമീപത്തുള്ള അവയവങ്ങള്‍, രക്തക്കുഴലുകള്‍, ഞരമ്പുകള്‍ എന്നിവയിലേക്ക് വ്യാപിക്കും. ഇത് ക്യാന്‍സറിന്റെ പല ലക്ഷണങ്ങള്‍ക്കും അടയാളങ്ങള്‍ക്കും കാരണമാകും. എന്നാല്‍ പലപ്പോഴും ശരീരം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചെന്ന് വരില്ല.

എന്തെല്ലാമാണ് ലക്ഷണങ്ങള്‍

 

പെട്ടെന്ന് ശരീരഭാരം കുറയുന്നു

ക്യാന്‍സര്‍ രോഗബാധ ഉണ്ടായിട്ടുണ്ടെങ്കില്‍ ശരീരം കാണിച്ചുതരുന്ന പ്രധാന ലക്ഷണം ശരീരഭാരം കുറയുന്നു എന്നതാണ്. പെട്ടെന്ന് നാലോ അഞ്ചോ കിലോയോ അതില്‍ കൂടുതലോ ശരീരഭാരം കുറയുകയാണെങ്കില്‍ അത് ക്യാന്‍സറിന്റെ ആദ്യ ലക്ഷണമായിരിക്കാം.

പനി

ക്യാന്‍സര്‍ ആരംഭിച്ച സ്ഥലത്ത് നിന്ന് മറ്റിടങ്ങളിലേക്ക് വ്യാപിച്ചതിന് ശേഷമാണ് പലപ്പോഴും പനി വരാറുള്ളത്. ക്യാന്‍സര്‍ ബാധിച്ചയാളുകള്‍ക്ക് പലപ്പോഴും പനിയുണ്ടാകാറുണ്ട്. ലുക്കീമിയ, ലിംഫോമ തുടങ്ങിയ ക്യാന്‍സറുകളുടെ ആദ്യ ലക്ഷമാണ് പനി.

ക്ഷീണം

രക്താര്‍ബുദം പോലുള്ള ചില ക്യാന്‍സറുകളുടെ തുടക്കത്തില്‍ തന്നെ ക്ഷീണം അനുഭവപ്പെട്ടേക്കാം. വന്‍കുടല്‍ അല്ലെങ്കില്‍ വയറ്റിലെ ക്യാന്‍സറുകള്‍ പലപ്പോഴും രക്തനഷ്ടത്തിന് കാരണമാകാറുണ്ട്. ഇത് കാരണവും രോഗിക്ക് തളര്‍ച്ച അനുഭവപ്പെടാം.

ശരീര വേദന

ചില ക്യാന്‍സറുകളില്‍ ശരീരവേദനയും ആദ്യകാല ലക്ഷണമായി കാണാറുണ്ട്. ചികിത്സിച്ച് സുഖപ്പെടുത്താന്‍ സാധിക്കാത്ത തലവേദന ചിലപ്പോള്‍ ബ്രെയിന്‍ ട്യൂമറിന്റെ ലക്ഷണമാകാം. മാത്രമല്ല, നടുവേദനയുണ്ടാകുന്നത് വന്‍കുടല്‍, മലാശയം, അണ്ഡാശയം എന്നിവിടങ്ങളില്‍ രോഗം പിടിപെടുമ്പോഴാണ്.

Also Read: Heart And Cancer: ഹൃദയത്തിന് ക്യാൻസർ വരാത്തത് എന്തുകൊണ്ട്? നിങ്ങൾക്കറിയാമോ

ചര്‍മ്മം

ചര്‍മ്മത്തിലുണ്ടാകുന്ന പലതരത്തിലുള്ള മാറ്റങ്ങളും ക്യാന്‍സറിന്റെ ലക്ഷണമാകാം. ചര്‍മ്മം ഇരുണ്ടാതാകുന്നു. ചുവന്ന നിറം, ചൊറിച്ചില്‍, അമിതമായ രോമ വളര്‍ച്ച എന്നിവയുണ്ടെങ്കില്‍ ശ്രദ്ധിക്കണം.

മുഴകള്‍

സ്തനം, വൃഷണം, ലിംഫ് നോഡ്‌സ്, മൃദുവായ ടിഷ്യൂകള്‍ എന്നിവയില്‍ മുഴകള്‍ അല്ലെങ്കില്‍ തടിപ്പുകള്‍ രൂപപ്പെടുന്നത് ക്യാന്‍സറിന്റെ ആദ്യകാല ലക്ഷണമാകാം. എപ്പോഴും ഇത് ആദ്യ ലക്ഷണമായിരിക്കില്ല, ചില ക്യാന്‍സറുകളില്‍ വൈകിയാണ് മുഴ പ്രകടമാകുക.

ചുമ

വിട്ടുമാറാത്ത ചുമ ചിലപ്പോള്‍ ശ്വാസകോശ ക്യാന്‍സറിന്റെ ലക്ഷണമാകാം. ശ്വാസനാളം, തൈറോയ്ഡ് ഗ്രന്ഥി എന്നീ ക്യാന്‍സറുകളുടെ ലക്ഷണമായും ചുമ മാറാറുണ്ട്.