Skin Glowing Tips: കണ്ണാടിപോലെ തിളങ്ങുന്ന ചർമ്മം; പുതിന നാരങ്ങ ജ്യൂസ് പതിവാക്കൂ, തയ്യാറാക്കുന്നത് ഇങ്ങനെ
Mint And Lemon Juice Recipe For Skin: തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവരായി ആരുമില്ല. പല പരീക്ഷണങ്ങൾ നടത്തിയിട്ടും യാതൊരു ഫലവും കണ്ടെത്താൻ കഴിയാത്തവർക്ക് ഈ പുതിയ മാർഗം പരീക്ഷിച്ച് നോക്കാവുന്നതാണ്. നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനിതാ പുതിനയും നാരങ്ങ നീരും ചേർത്ത് ജ്യൂസുണ്ടാക്കി കുടിച്ച് നോക്കൂ.

പുറമെ എന്തൊക്കെ ചെയ്താലും ചർമ്മ സംരക്ഷണത്തിന് നമ്മുടെ ഭക്ഷമക്രമത്തിൽ വരുത്തേണ്ട ചില മാറ്റങ്ങളുണ്ട്. അതിൻ്റെ മാറ്റങ്ങൾ ഉറപ്പായും ചർമ്മത്തിൽ പ്രതിഫലിക്കും. പലരും നേരിടുന്ന ഒരു സാധാരണ പ്രശ്നം മങ്ങിയ ചർമ്മമാണ്. തിളക്കമുള്ള ചർമ്മം ആഗ്രഹിക്കാത്തവരായി ആരുമില്ല. പല പരീക്ഷണങ്ങൾ നടത്തിയിട്ടും യാതൊരു ഫലവും കണ്ടെത്താൻ കഴിയാത്തവർക്ക് ഈ പുതിയ മാർഗം പരീക്ഷിച്ച് നോക്കാവുന്നതാണ്. നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാനിതാ പുതിനയും നാരങ്ങ നീരും ചേർത്ത് ജ്യൂസുണ്ടാക്കി കുടിക്കാവുന്നതാണ്. പുതിനയും നാരങ്ങയും നിങ്ങളുടെ ചർമ്മത്തെ എങ്ങനെ തിളക്കമുള്ളതാക്കുന്നുവെന്നും ഈ ജ്യൂസ് വീട്ടിൽ തന്നെ എങ്ങനെ തയ്യാറാക്കാമെന്നും നോക്കാം.
പുതിനയും നാരങ്ങാനീരും കഴിക്കുന്നതിന്റെ ഗുണങ്ങൾ
പുതിനയും നാരങ്ങാനീരും നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വളരെ നല്ലതാണ്. വേനൽക്കാലത്തെ കൊടും ചൂടിൽ നിന്ന് ആശ്വാസം കണ്ടെത്താനുള്ള ഒരു മികച്ച മാർഗമാണ് ഈ ജ്യൂസ്. ഇവ തയ്യാറാക്കാനും വളരെ എളുപ്പമാണഅ. പോഷകങ്ങൾ നിറഞ്ഞതും, തൽക്ഷണം നമ്മെ ഉള്ളിൽ നിന്ന് തണുപ്പിക്കുന്നതുമായ ഇവ ചൂടുകാലത്ത് ശരീരത്തിന് വളരെ നല്ലതാണ്. ചർമ്മത്തെ പോഷിപ്പിക്കാനും ഇവ വളരെ നല്ലതാണ്. രണ്ടും നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്, നിങ്ങൾ ആഗ്രഹിക്കുന്ന തിളക്കമുള്ള ചർമ്മം നൽകാൻ ഇവ സഹായിക്കുന്നു.




പുതിന ചർമ്മത്തിന് ഗുണകരമോ?
പുതിന മുഖക്കുരു ഉള്ളവർക്ക് വളരെ നല്ലതാണ്. പുതിന ഇലകളിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, കൂടാതെ സാലിസിലിക് ആസിഡും അടങ്ങിയിട്ടുണ്ട്. അതിനാൽ പുതിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ചർമ്മം വലിഞ്ഞുമുറുകുന്നത് കുറയുകയും സ്വാഭാവിക തിളക്കം ലഭിക്കുകയും ചെയ്യുന്നു. പുതിന ജ്യൂസ് കുടിക്കുന്നതിനു പുറമേ, ഒരു മാസ്കിന്റെ രൂപത്തിൽ പുതിന നേരിട്ട് ചർമ്മത്തിൽ പുരട്ടാനും കഴിയും.
നാരങ്ങ ചർമ്മത്തിന് ഗുണകരമോ?
ചർമ്മ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ വൈറ്റമിനുകളിൽ ഒന്നായ വൈറ്റമിൻ സിയുടെ കലവറയാണ് നാരങ്ങ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പറയുന്നത് അനുസരിച്ച്, നാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ സിട്രിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നശിപ്പിക്കാൻ സഹായിക്കും. ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നാരങ്ങാനീര് വളരെ നല്ലതാണ്.
പുതിനയും നാരങ്ങാനീരും ചേർത്ത് ജ്യൂസ് തയ്യാറാക്കുന്ന വിധം
നിങ്ങൾക്ക് വീട്ടിൽ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് പുതിനയും നാരങ്ങാനീരും ചേർത്തുള്ള ജ്യൂസ്. ഇത് തയ്യാറാക്കാൻ ആദ്യം നിങ്ങൾ ചെയ്യേണ്ടത് പുതിനയില, ഉപ്പ്, നാരങ്ങാനീര്, തേൻ, പെരുംജീരകം എന്നിവ ഒരു മിക്സിയിലേക്ക് അല്പം വെള്ളമൊഴിച്ച് അരച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിലേക്ക് ഐസ് ക്യൂബുകൾ, വെള്ളരിക്ക കഷ്ണങ്ങൾ, തുളസി ഇല എന്നിവ ചേർക്കുക. തയ്യാറാക്കിയ മിശ്രിതം ഗ്ലാസിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. ഇനി രൂചികരമായ ഈ പാനീയം നിങ്ങൾക്ക് കുടിക്കാം.