Zero-equipment workout: കോടീശ്വരന്മാരുടെ ഫിറ്റ്നസ് രഹസ്യം: ജിമ്മല്ല… ഫുഡല്ല… പൈസമുടക്കാത്ത ആരോ​ഗ്യശീലം

millionaires prefer most for fitness and wellness: സ്വയം അച്ചടക്കവും വ്യക്തമായ കാഴ്ചപ്പാടും വളർത്തിയെടുക്കുന്നതിലൂടെ മികച്ച ബിസിനസ് തീരുമാനങ്ങൾ എടുക്കാൻ യോഗാഭ്യാസം സഹായിക്കുന്നു.

Zero-equipment workout: കോടീശ്വരന്മാരുടെ ഫിറ്റ്നസ് രഹസ്യം: ജിമ്മല്ല... ഫുഡല്ല... പൈസമുടക്കാത്ത ആരോ​ഗ്യശീലം

yoga

Published: 

25 Dec 2025 | 01:31 PM

ഇന്ന് ആരോ​ഗ്യത്തിനായി എത്രയധികം പണമാണ് ഓരോരുത്തരും മുടക്കുന്നത്. സമ്പന്നരുടെ ആരോ​ഗ്യശൈലികളും സമ്പന്നമായിരിക്കും എന്ന തെറ്റിധാരണയ്ക്ക് ഇതാ ഒരു മറുപക്ഷം. നിക്ഷേപക ടിപ്പുകൾക്കും ആഡംബര ജീവിതശൈലിക്കും പേരുകേട്ട ഇന്ത്യയിലെ അതിസമ്പന്നർ തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ഏറ്റവുമധികം തിരഞ്ഞെടുക്കുന്നത് യോഗയെന്ന് റിപ്പോർട്ട്. ഹുറൂൺ ഇന്ത്യ വെൽത്ത് റിപ്പോർട്ട് ആന്റ് ലക്ഷ്വറി കൺസ്യൂമർ സർവേ 2025 പ്രകാരം, ഇന്ത്യയിലെ 27 ശതമാനം മില്യണയർമാരും തങ്ങളുടെ പ്രിയപ്പെട്ട വ്യായാമ മുറയായി യോഗയെയാണ് കാണുന്നത്.

ജിമ്മിലെ കഠിനമായ വ്യായാമമുറകളേക്കാൾ ഉപരിയായി മാനസികാരോഗ്യത്തിനും സമാധാനത്തിനും മുൻഗണന നൽകുന്നതാണ് ഈ മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ഉയർന്ന ഉത്തരവാദിത്വങ്ങൾക്കിടയിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനും ഹൃദയമിടിപ്പ് നിയന്ത്രിക്കാനും യോഗ സഹായിക്കുന്നു. മെച്ചപ്പെട്ട ഉറക്കം ഉറപ്പാക്കുന്നതിലൂടെ ജോലികാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉല്പാദനക്ഷമത കൂട്ടാനും ഇത് സഹായിക്കുമെന്ന് അതിസമ്പന്നർ സാക്ഷ്യപ്പെടുത്തുന്നു.

സ്വയം അച്ചടക്കവും വ്യക്തമായ കാഴ്ചപ്പാടും വളർത്തിയെടുക്കുന്നതിലൂടെ മികച്ച ബിസിനസ് തീരുമാനങ്ങൾ എടുക്കാൻ യോഗാഭ്യാസം സഹായിക്കുന്നു.

യോഗയ്ക്ക് പിന്നാലെ ഇന്ത്യൻ കോടീശ്വരന്മാർ ഇഷ്ടപ്പെടുന്ന മറ്റൊരു വ്യായാമശീലമാണ് നീന്തൽ. സൈക്ലിംഗും വെയ്റ്റ് ട്രെയിനിംഗുമാണ് മറ്റുള്ളവ. ആരോഗ്യ സംരക്ഷണത്തിനായി മാത്രം കോടികൾ ചെലവാക്കി യാത്ര ചെയ്യുന്ന വെൽനസ് ടൂറിസം 2025-ഓടെ 1.3 ട്രില്യൺ ഡോളറിൽ എത്തുമെന്ന് ഫോർബ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി തായ്‌ലൻഡ്, ബാലി, സ്വിറ്റ്സർലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളെയും ഇന്ത്യയിലെ ആഡംബര റിട്രീറ്റുകളെയുമാണ് മില്യണയർമാർ പ്രധാനമായും ആശ്രയിക്കുന്നത്. സ്വകാര്യതയും പ്രത്യേക പരിഗണനയും ലഭിക്കുന്ന ഇത്തരം കേന്ദ്രങ്ങളിൽ ധ്യാനത്തിനും യോഗക്കുമാണ് പ്രാധാന്യം നൽകുന്നത്.

രാത്രി താജ്മഹൽ കാണാൻ പറ്റുമോ?
അവോക്കാഡോ ഓയിൽ ഇത്ര വലിയ സംഭവമോ?
വീടിന് മുമ്പിൽ തെങ്ങ് ഉണ്ടെങ്കിൽ ദോഷമോ?
തേന്‍ ചൂടാക്കിയാല്‍ പ്രശ്‌നമോ?
അയ്യേ, ഇതു കണ്ടോ; ഹോട്ടലിലെ ന്യൂഡില്‍സ് ആദ്യം എലിക്ക്, പിന്നെ മനുഷ്യന്; വിജയവാഡയിലെ ദൃശ്യങ്ങള്‍
പ്രാര്‍ത്ഥനാ നിര്‍ഭരം! ക്രിസ്മസ് ദിനത്തില്‍ പള്ളികളിലെത്തിയ ഭക്തര്‍
ഭാഗ്യത്തിന് രക്ഷപ്പെട്ടു ! കോതമംഗലത്ത് ആനക്കൂട്ടത്തില്‍ നിന്നു വനപാലകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍