രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണോ, അതോ വെറും തൊഴിലാളികൾ മാത്രമാണോ ഉണ്ടാകുന്നത്?

കോടിക്കണക്കിന് ആളുകൾ എല്ലാ ദിവസവും ജോലി ചെയ്യുന്നുണ്ടെങ്കിലും, ഒരു കുടുംബത്തിന് അടുത്ത വർഷത്തെക്കുറിച്ച് അല്ലെങ്കിൽ വരും ദശകത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ പ്ലാൻ ചെയ്യാൻ ആവശ്യമായ സുരക്ഷിതമായ ജോലികൾ ഇല്ലാത്ത ഒരു രാജ്യമായി ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക് നിലനിൽക്കാൻ കഴിയും.ഇതിനർത്ഥം സ്വയംതൊഴിലോ അസംഘടിത തൊഴിലുകളോ അന്തസ്സില്ലാത്തതാണെന്നല്ല.

രാജ്യത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണോ, അതോ വെറും തൊഴിലാളികൾ മാത്രമാണോ ഉണ്ടാകുന്നത്?

Worker And Jobs Pti Photo

Edited By: 

Arun Nair | Updated On: 11 Oct 2026 | 11:40 AM

ഒരു ട്രാഫിക് സിഗ്നലിനടുത്ത് കൈവണ്ടിയിൽ പച്ചക്കറി വിൽക്കുന്ന ഒരാൾ. എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചാൽ, “സ്വന്തമായി ജോലി ചെയ്യുന്നു” എന്ന് അദ്ദേഹം പറയും. ശരിയാണ് അദ്ദേഹം സ്വന്തമായി ഒരു ‘തൊഴിലുള്ള ആളായി’ കണക്കാക്കപ്പെടുന്നു.സാങ്കേതികമായി ഇത് ശരിയാണ്. എന്നാൽ പ്രായോഗികമായി നോക്കിയാൽ, ഇതിൽ മറ്റൊരു കാര്യം കൂടിയുണ്ട്. അതിലേക്ക് വരാം,

പിരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം, ഒരാൾ ആഴ്ചയിൽ വെറും ഒരു മണിക്കൂറെങ്കിലും ജോലി ചെയ്തിട്ടുണ്ടെങ്കിൽ—അത് കുടുംബ കൃഷിയിടത്തിലോ കടയിലോ പ്രതിഫലമില്ലാതെ ചെയ്ത പണിയാണെങ്കിൽപ്പോലും—ആ വ്യക്തിയെ ‘തൊഴിലുള്ളയാൾ’ ആയി കണക്കാക്കും എന്നതാണ് സത്. ഇത് സർവേയുടെ പോരായ്മയല്ല; രാജ്യങ്ങൾ തമ്മിലുള്ള തൊഴിൽക്കണക്കുകൾ താരതമ്യം ചെയ്യാൻ അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കുന്ന പൊതു മാനദണ്ഡമാണിത്. എന്നാൽ, ഇതിന്റെ ഫലമായി പുറത്തുവരുന്ന മൊത്തം തൊഴിൽ നിരക്കുകൾ മികച്ചതായി തോന്നുമ്പോഴും, ആ ജോലിയുടെ ഗുണനിലവാരത്തെക്കുറിച്ച് അവ വളരെക്കുറച്ചു മാത്രമേ വ്യക്തമാക്കുന്നുള്ളൂ.

ആരെയും ചിന്തിപ്പിക്കുന്ന ഒരു കണക്കുണ്ട്

ഇന്ത്യയിലെ തൊഴിൽശക്തിയുടെ ഏകദേശം 90 ശതമാനവും ജോലി ചെയ്യുന്നത് അസംഘടിത മേഖലയിലാണ് . നമ്മൾ സാധാരണ ഒരു “സ്ഥിര ജോലി” എന്ന് സങ്കൽപ്പിക്കുമ്പോൾ ഉണ്ടാകുന്ന ആനുകൂല്യങ്ങളൊന്നും ഇവർക്കില്ല—എഴുതി തയ്യാറാക്കിയ കരാറുകളോ, ശമ്പളത്തോടുകൂടിയ അവധിയോ, പി.എഫ് ആനുകൂല്യങ്ങളോ, പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ യാതൊരുവിധ സുരക്ഷയോ ഇവർക്കില്ല. ചെറിയൊരു പെട്ടിക്കട നടത്തുക, വാടക ഓട്ടോ ഓടിക്കുക, തുണ്ടുഭൂമിയിൽ കൃഷി ചെയ്യുക, വഴിയരികിൽ തട്ടുകട നടത്തുക തുടങ്ങിയവ. ഒരാഴ്ച തള്ളിനീക്കാനുള്ള വരുമാനം മാത്രമാണ് പലർക്കും ഇതിൽനിന്ന് ലഭിക്കുന്നത്.

മഴ പെയ്താലോ, രോഗം വന്നാലോ, കച്ചവടം നിലച്ചാലോ ആശ്രയിക്കാൻ മറ്റൊരു കരുതലും ഇവർക്കില്ല.അതുകൊണ്ട്, ഇന്ത്യയിൽ “തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടോ” എന്ന് ചോദിക്കുമ്പോൾ, യഥാർത്ഥത്തിൽ പരസ്പരവിരുദ്ധമായ രണ്ട് ചോദ്യങ്ങളെ ഒന്നിച്ച് ചോദിച്ച് ഉത്തരങ്ങൾ കൂട്ടിക്കുഴയ്ക്കുകയാണ് നമ്മൾ ചെയ്യുന്നത്.

ആദ്യത്തെ ചോദ്യം: ആളുകൾക്ക് എന്തെങ്കിലും ജോലി ചെയ്ത് വരുമാനമുണ്ടാക്കാൻ സാധിക്കുന്നുണ്ടോ?ഈ അളവുകോൽ വെച്ചുനോക്കിയാൽ, ഒട്ടുമിക്ക ഇന്ത്യക്കാരും എങ്ങനെയൊക്കെയോ ജീവിച്ചുപോകുന്നുണ്ട്. തീർത്തും ഒരു ജോലിയുമില്ലാത്ത ‘തൊഴിലില്ലായ്മ’ എന്നത് ഇന്ത്യയുടെ എക്കാലത്തെയും വലിയ പ്രതിസന്ധിയായിരുന്നിട്ടില്ല.

രണ്ടാമത്തെ ചോദ്യം: ഭാവിയിലേക്ക് സുരക്ഷിതത്വം നൽകുന്ന, കൃത്യമായ വേതനമുള്ള സ്ഥിരമായ ജോലികൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ?ഈ ചോദ്യത്തിന് മുന്നിൽ യാഥാർഥ്യം അത്ര സുഖകരമല്ല. കരാറുകളില്ലാത്ത ഒരു തൊഴിലാളിയെ മുന്നറിയിപ്പില്ലാതെ എപ്പോൾ വേണമെങ്കിലും പറഞ്ഞുവിടാം. പി.എഫ് പോലെയുള്ള സമ്പാദ്യമില്ലാത്ത ഒരാൾക്ക് വാർദ്ധക്യകാലത്ത് ആശ്രയമില്ല. ദിവസക്കൂലിക്ക് പണിയെടുക്കുന്ന ഒരാൾക്ക്, എത്ര മണിക്കൂർ വിയർപ്പൊഴുക്കിയാലും, കുടുംബത്തിന്റെ ഭാവി പ്ലാൻ ചെയ്യാൻ സ്ഥിരമായൊരു വരുമാനമില്ല.സാധാരണ ജീവിതത്തിലെ ഒരു ഉദാഹരണത്തിലൂടെ ഈ രണ്ട് ജോലികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം—

ഒരു കുടുംബത്തിലെ കല്യാണം. കൃത്യമായ ശമ്പളവും അവധിയുമുള്ള ഒരു ജീവനക്കാരന് ഏതാനും ദിവസത്തെ അവധിയെടുത്ത് കല്യാണത്തിൽ പങ്കെടുക്കാം; വരുമാനം നഷ്ടപ്പെടില്ല. എന്നാൽ ഒരു ദിവസവേതനക്കാരൻ അത്തരം അവധിയെടുത്താൽ ആ ദിവസങ്ങളിലെ വരുമാനം പൂർണ്ണമായും നഷ്ടപ്പെടുന്നു. അതിനാൽ, അയാൾ ആ കല്യാണത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് പരോക്ഷമായി വലിയൊരു സാമ്പത്തിക തീരുമാനം കൂടിയായി മാറുന്നു.അതുകൊണ്ടാണ് ചില സാമ്പത്തിക വിദഗ്ധർ ‘തൊഴിലില്ലായ്മ’ എന്നതിന് പകരം ‘അർദ്ധതൊഴിൽ’ ‘അസംഘടിത തൊഴിൽാവസ്ഥ’ തുടങ്ങിയ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്.

ഒരു കുടുംബത്തിന് അടുത്ത വർഷത്തെക്കുറിച്ച്

കോടിക്കണക്കിന് ആളുകൾ എല്ലാ ദിവസവും ജോലി ചെയ്യുന്നുണ്ടെങ്കിലും, ഒരു കുടുംബത്തിന് അടുത്ത വർഷത്തെക്കുറിച്ച് അല്ലെങ്കിൽ വരും ദശകത്തെക്കുറിച്ച് ആത്മവിശ്വാസത്തോടെ പ്ലാൻ ചെയ്യാൻ ആവശ്യമായ സുരക്ഷിതമായ ജോലികൾ ഇല്ലാത്ത ഒരു രാജ്യമായി ഒരു സമ്പദ്‌വ്യവസ്ഥയ്ക്ക് നിലനിൽക്കാൻ കഴിയും.ഇതിനർത്ഥം സ്വയംതൊഴിലോ അസംഘടിത തൊഴിലുകളോ അന്തസ്സില്ലാത്തതാണെന്നല്ല. പല ചെറുകിട സംരംഭകരും ഇതിലൂടെ സ്വന്തം അധ്വാനത്താൽ മികച്ച ജീവിതം കെട്ടിപ്പടുക്കുന്നുണ്ട്. ഇവിടെ ആശങ്ക അസംഘടിത ജോലികൾ ഉള്ളതിലല്ല, മറിച്ച് അതിന്റെ അളവ് അത്രയധികം വലുതാണെന്നതിലാണ്.

.ജനങ്ങളെ വെറുതെ എന്തെങ്കിലും ജോലിയിൽ ഏർപ്പെടുത്തി നിർത്തുന്ന സമ്പദ്‌വ്യവസ്ഥയും, അവർക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുനൽകുന്ന സമ്പദ്‌വ്യവസ്ഥയും തമ്മിൽ വലിയ അന്തരമുണ്ട്. ആദ്യത്തേതിൽ ഇന്ത്യ പതിറ്റാണ്ടുകളായി മുൻപന്തിയിലാണ്. എന്നാൽ രണ്ടാമത്തേത് യാഥാർത്ഥ്യമാക്കുക എന്നത് ഇനിയും ബാക്കിയുള്ള, ഏറ്റവും സങ്കീർണ്ണവും എന്നാൽ ഏറ്റവും ഗൗരവമുള്ളതുമായ കടമ്പയാണ്.

അതുകൊണ്ട്, ഇനി തൊഴിൽക്കണക്കുകൾ പുറത്തുവരുമ്പോൾ—അത് ആശ്വാസകരമായാലും ആശങ്കയുണ്ടാക്കുന്നതായാലും—”എത്രപേർ ജോലി ചെയ്യുന്നുണ്ട്” എന്നതിനേക്കാൾ കൃത്യമായ മറ്റൊരു ചോദ്യം ചോദിക്കേണ്ടതുണ്ട്:അതിൽ എത്രപേർക്ക് തങ്ങളുടെ ആ ജോലി വെച്ച് അടുത്ത ഒരു വർഷത്തെ ജീവിതം ആത്മവിശ്വാസത്തോടെ പ്ലാൻ ചെയ്യാൻ കഴിയും?

Loading...
Unable to load recommendations.
Follow Us
ഇവർക്ക് നല്ലകാലം! ശുക്രൻ സ്വന്തം രാശിയിൽ അസ്തമിക്കുന്നു
ഉപ്പു നാരങ്ങ ഉണ്ടാക്കിയാലോ? ഇത് വെറും അച്ചാറല്ല ഔഷധമാണ്
എന്നും രാവിലെ ഉലുവ വെള്ളം കുടിക്കൂ; മാറ്റം കണ്ടാൽ ഞെട്ടും
29 കിലോ മീറ്റർ മൈലേജുമായി ഹൈബ്രിഡ് ഡസ്റ്റർ
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ