പൈനാപ്പിളും-തൈരും യോജിപ്പിച്ചൊരു ബ്രേക്ക്ഫാസ്റ്റ്; ​ഗുണങ്ങൾ ഏറെ, തയ്യാറാക്കാം ഈസിയായി | A Delicious Way To Boost Skin And Hair Health With these Pineapple-Yoghurt Bowl, Know The Easy Recipe Malayalam news - Malayalam Tv9

Pineapple-Yoghurt Bowl Recipe: പൈനാപ്പിളും-തൈരും യോജിപ്പിച്ചൊരു ബ്രേക്ക്ഫാസ്റ്റ്; ​ഗുണങ്ങൾ ഏറെ, തയ്യാറാക്കാം ഈസിയായി

Published: 

08 Jun 2025 07:39 AM

Delicious Pineapple-Yoghurt Bowl Recipe: രുചിയുടെ കാര്യത്തിൽ മാത്രമല്ല. തൈരിൽ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പ്രോബയോട്ടിക്കുകൾ ധാരാളമുണ്ട്. ആരോ​ഗ്യകരമായ കുടൽ നല്ല ചർമ്മവും ആരോഗ്യമുള്ള മുടിയും നൽകുന്നു. പൈനാപ്പിൾ നിങ്ങളുടെ ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ്.

1 / 5സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മളിൽ മിക്കവരും എന്തും പരീക്ഷിച്ചു നോക്കാൻ തയ്യാറാണ്. എന്നാൽ തിളക്കമുള്ള ചർമ്മത്തിന്റെയും കരുത്തുറ്റതും തിളക്കമുള്ളതുമായ മുടിയുടെയും രഹസ്യം വീടുകളിൽ തന്നെയുണ്ടെന്ന് എത്രപേർക്ക് അറിയാം. നിങ്ങളുടെ ഡയറ്റ് നിലനിർത്തികൊണ്ട് പരീക്ഷിക്കാവുന്ന ഒരു ഭക്ഷണത്തിൻ്റെ റെസിപ്പി നോക്കിയാലോ. (Image Credits: Freepik)

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ നമ്മളിൽ മിക്കവരും എന്തും പരീക്ഷിച്ചു നോക്കാൻ തയ്യാറാണ്. എന്നാൽ തിളക്കമുള്ള ചർമ്മത്തിന്റെയും കരുത്തുറ്റതും തിളക്കമുള്ളതുമായ മുടിയുടെയും രഹസ്യം വീടുകളിൽ തന്നെയുണ്ടെന്ന് എത്രപേർക്ക് അറിയാം. നിങ്ങളുടെ ഡയറ്റ് നിലനിർത്തികൊണ്ട് പരീക്ഷിക്കാവുന്ന ഒരു ഭക്ഷണത്തിൻ്റെ റെസിപ്പി നോക്കിയാലോ. (Image Credits: Freepik)

2 / 5

പോഷകാഹാര വിദഗ്ധൻ സിംറുൻ ചോപ്രയുടെ പൈനാപ്പിളും-തൈരും യോജിപിച്ചുള്ള ക്രീമിയും മധുരവുമുള്ള ഒരു ഉന്മേഷദായകമായ ഭക്ഷണത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഇത് നിങ്ങളുടെ ചർമ്മത്തിനും ഒപ്പം മുടിക്കും ഏറെ ​ഗുണകരമായ ഒന്നാണ്. പൈനാപ്പിൾ നിങ്ങളുടെ ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ്. ഇതിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിൽ കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.

3 / 5

പ്ലെയിൻ തൈര് അല്ലെങ്കിൽ തൈര് പൈനാപ്പിളിന്റെ രുചിയൊടൊപ്പം ഒരു ക്രീമി ഘടനയും തണുപ്പും നൽകുന്നു. എന്നാൽ രുചിയുടെ കാര്യത്തിൽ മാത്രമല്ല. തൈരിൽ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പ്രോബയോട്ടിക്കുകൾ ധാരാളമുണ്ട്. ആരോ​ഗ്യകരമായ കുടൽ നല്ല ചർമ്മവും ആരോഗ്യമുള്ള മുടിയും നൽകുന്നു. കൂടാതെ, ചർമ്മകോശങ്ങളുടെ നന്നാക്കലിനും മുടി വളർച്ചയ്ക്കും അത്യാവശ്യമായ പ്രോട്ടീനും ബി വിറ്റാമിനുകളും തൈരിൽ അടങ്ങിയിട്ടുണ്ട്.

4 / 5

1 ബൗൾ വീട്ടിൽ ഉണ്ടാക്കിയ തൈര്, 1/2 കപ്പ് അരിഞ്ഞ പൈനാപ്പിൾ, 1 ടീസ്പൂൺ ചിയ വിത്തുകൾ, 1 ടീസ്പൂൺ തേൻ, ഒരു പിടി പിസ്ത എന്നിവയാണ് ഇത് ആവശ്യമായ ചേരുവകൾ. ഒരു ബൗൾ തൈരിലേക്ക്, ചിയ വിത്തുകൾ ചേർത്ത് തേൻ ഒഴിക്കുക. ശേഷം മുകളിൽ അരിഞ്ഞ പൈനാപ്പിളും പിസ്തയും ഇട്ട് കൊടുക്കുക. നന്നായി ഇളക്കിയ ശേഷം നിങ്ങൾക്ക് ഇത് കഴിക്കാവുന്നതാണ്.

5 / 5

ല്യൂട്ടിനും നാരുകളും അടങ്ങിയ പിസ്ത പ്രോട്ടീനാണ്. ചർമ്മത്തിന്റെ ഇലാസ്തികതയ്ക്കും മൊത്തത്തിലുള്ള ആരോഗ്യത്തിനും മികച്ചതാണ്. ചിയ വിത്തിൽ ഒമേഗ-3, നാരുകൾ എന്നിവ ധാരാളമുണ്ട്. ഇത് ചർമ്മത്തിൽ ജലാംശം നിലനിർത്താനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. തേൻ സ്വാഭാവിക മധുരം നൽകുകയും, തൈരിലെ പ്രോബയോട്ടിക്കുകൾ സംരക്ഷിക്കാനും സഹായിക്കുന്നു, കൂടാതെ അതിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുമുണ്ട്.

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം