Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്
Suryakumar Yadav bad form: ടോസ് ഇടുകയും, ബൗളര്‍മാരെ നിയന്ത്രിക്കുകയും മാത്രമല്ല ക്യാപ്റ്റന്റെ ജോലിയെന്ന് ചോപ്ര. ടോപ് ഫോറില്‍ ബാറ്റ് ചെയ്താല്‍, റണ്‍സ് നേടുകയെന്നതാണ് പ്രാഥമിക ഉത്തരവാദിത്തം

ക്യാപ്റ്റന്റെയും, വൈസ് ക്യാപ്റ്റന്റെയും മോശം ഫോമാണ് ഇന്ത്യന്‍ ടി20 ടീമിന്റെ ആശങ്ക. ഉപനായകന്‍ ശുഭ്മാന്‍ ഗില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതിനിടയില്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അധികം വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നില്ല. 20 ഇന്നിങ്‌സുകളില്‍ സൂര്യ ഒരു അര്‍ധ ശതകം പോലും നേടിയിട്ടില്ല (Image Credits: PTI)

നവംബര്‍ മുതല്‍ 13.35 ശരാശരിയില്‍ 227 റണ്‍സ് മാത്രമാണ് സൂര്യ നേടിയത്. ഈ സാഹചര്യത്തില്‍ സൂര്യകുമാറിനെക്കുറിച്ച് വിലയിരുത്തി മുന്‍താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തി. ടോസ് ഇടുകയും, ബൗളര്‍മാരെ നിയന്ത്രിക്കുകയും മാത്രമല്ല ക്യാപ്റ്റന്റെ ജോലിയെന്ന് ചോപ്ര പറഞ്ഞു (Image Credits: PTI)

ടോപ് ഫോറില്‍ ബാറ്റ് ചെയ്താല്‍, റണ്‍സ് നേടുകയെന്നതാണ് പ്രാഥമിക ഉത്തരവാദിത്തം. സൂര്യയുടെ സമീപകാല മോശം പ്രകടനങ്ങളും ചോപ്ര ചൂണ്ടിക്കാട്ടി. സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സിയില്‍ തനിക്ക് സംശയമില്ലെന്നും ചോപ്ര പറഞ്ഞു (Image Credits: PTI)

പക്ഷേ അദ്ദേഹം റൺസ് നേടേണ്ടതുണ്ട്. ഫോമിലെത്താനായില്ലെങ്കില്‍ ലോകകപ്പ് സമയത്ത് ആത്മവിശ്വാസമുണ്ടാകില്ല. ക്യാപ്റ്റൻ സൂര്യകുമാർ യാദവും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും റൺസ് നേടേണ്ടത് അത്യാവശ്യമാണെന്നും ആകാശ് ചോപ്ര പറഞ്ഞു (Image Credits: PTI)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ 12 റണ്‍സാണ് സൂര്യ നേടിയത്. രണ്ടാം ടി20യില്‍ നേടിയത് അഞ്ച് റണ്‍സ് മാത്രം. നാളെയാണ് മൂന്നാം ടി20 (Image Credits: PTI)