'പങ്കാളീ, വിവാഹവാര്‍ഷികാശംസകള്‍'; 14 വര്‍ഷത്തെ ദാമ്പത്യ ജീവിതം ആഘോഷിച്ച് പൃഥ്വിരാജും സുപ്രിയയും | actor Prithviraj Sukumaran and supriya celebrates their 14th wedding anniversary Malayalam news - Malayalam Tv9

Prithviraj Sukumaran- Supriya Menon: ‘പങ്കാളീ, വിവാഹവാര്‍ഷികാശംസകള്‍’; 14 വര്‍ഷത്തെ ദാമ്പത്യ ജീവിതം ആഘോഷിച്ച് പൃഥ്വിരാജും സുപ്രിയയും

Updated On: 

25 Apr 2025 | 03:52 PM

Prithviraj Sukumaran And Supriya Menon Wedding Anniversary: പൃഥ്വിരാജും സുപ്രിയയും വിവാഹിതരായിട്ട് പതിനാല് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇരുവരും വിവാഹവാർഷിക ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

1 / 5
മലയാളി പ്രേക്ഷകർ ഇന്നുവരെ  കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ചിത്രം സമ്മാനിച്ച് തിളങ്ങി നില്‍ക്കുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ചിത്രം തീയേറ്ററുകളും കടന്ന് ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഇതിനിടെയിലാണ് സുപ്രിയയുടെയും പ്രഥ്വിരാജിന്റെയും വിവാഹ വാർഷികമെത്തിയത്. (image credits:instagram)

2 / 5

പൃഥ്വിരാജും സുപ്രിയയും വിവാഹിതരായിട്ട് പതിനാല് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇരുവരും വിവാഹവാർഷിക ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.  വിദേശത്ത് നിന്നും അവധി ആഘോഷിക്കുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

3 / 5
സ്വിറ്റ്‌സര്‍ലാന്‍ഡിലെ സെര്‍മാറ്റിലുള്ള മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ നിന്നുള്ള ചിത്രമാണ് പൃഥ്വി പോസ്റ്റ് ചെയ്തത്. '14 വര്‍ഷങ്ങള്‍! വിവാഹ വാര്‍ഷികാശംസകള്‍, പങ്കാളീ!' എന്നാണ് പൃഥ്വിരാജ് കുറിച്ചത്. ഒപ്പം  ചുവന്ന ഹൃദയത്തിന്റെ മൂന്ന് ഇമോജികളുമുണ്ട്.

4 / 5
ഇതോടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് കമന്റ് ബോക്‌സില്‍  എത്തുന്നത്.2011 ഏപ്രില്‍ 25-ആയിരുന്നു ഇരുവരുടേയും വിവാഹം. അന്ന് ബിബിസി ഇന്ത്യയിലെ റിപ്പോര്‍ട്ടറായിരുന്നു സുപ്രിയ.നിലവിൽ ചലച്ചിത്ര നിര്‍മ്മാതാവാണ്.

5 / 5
ഇരുവർക്കും ഒരു മകളുണ്ട്.സിനിമയുടെ തിരക്കുകള്‍ക്കിടയിലും ഒരുമിച്ചുള്ള നിമിഷം ആഘോഷമാക്കുന്ന താരദമ്പതികളാണ് പൃഥ്വിയും സുപ്രിയയും. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ