Sunny Leone: മക്കൾ സാക്ഷി… സണ്ണി ലിയോൺ വീണ്ടും വിവാഹിതയായി; ചിത്രങ്ങൾ വൈറൽ
Sunny Leone Marriage: മക്കളായ നിഷ, അഷർ സിങ് വെബർ, നോഹാ സിങ് വെബർ എന്നിവരും ഇരുവരുടെയും വിവാഹ ചടങ്ങിന് സാക്ഷികളായി. ആഘോഷങ്ങളുടെ ചിത്രം താരം തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

പതിമൂന്ന് വർഷത്തെ ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിൽ വെച്ചായിരുന്നു ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. (Image Credits: Instagram)

മക്കളായ നിഷ, അഷർ സിങ് വെബർ, നോഹാ സിങ് വെബർ എന്നിവരും ഇരുവരുടെയും വിവാഹ ചടങ്ങിന് സാക്ഷികളായി. ആഘോഷങ്ങളുടെ ചിത്രം താരം തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. (Image Credits: Instagram)

'ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നിൽവെച്ചായിരുന്നു ആദ്യവിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി ഉണ്ടാവും', സണ്ണി ലിയോൺ കുറിച്ചു. (Image Credits: Instagram)

2011 ജനുവരിയിലാണ് സണ്ണി ലിയോൺ ഡാനിയൽ വെബ്ബറിനെ വിവാഹം കഴിക്കുന്നത്. 2017 ജൂലൈയിൽ ഇരുവരും ചേർന്ന് നിഷയെ ദത്തെടുത്തു. 2018ൽ ഇരുവർക്കും വാടകഗർഭധാരണത്തിലൂടെയാണ് അഷർ സിങ് വെബർ, നോഹാ സിങ് വെബർ എന്നീ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. (Image Credits: Instagram)