Actress Abhinaya: ഒടുവിൽ പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി അഭിനയ; വിവാഹം ഏപ്രിലില്‍
Actress Abhinaya her Fiancé's Face: ഇതിനു പിന്നാലെയാണ് വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് എത്തിയത്. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ടാഗ് ചെയ്തുകൊണ്ട് എന്‍ഗേജ്‌മെന്റ് ദിവസം എടുത്ത ഫോട്ടോ ആണ് അഭിനയ പങ്കുവച്ചിരിയ്ക്കുന്നത്.

പ്രതിശ്രുത വരനെ പരിചയപ്പെടുത്തി ‘പണി’ നായിക അഭിനയ. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. ബാല്യകാല സുഹൃത്ത് വെഗേശന കാര്‍ത്തിക് ആണ് അഭിനയയുടെ വരന്‍. ഈ മാസം ഒൻപതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.(Image credits:Instagram)

എന്നാൽ അന്ന് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരുന്നെങ്കിലും വരന്റെ ചിത്രമോ പേരോ ഒന്നും അഭിനയ വെളിപ്പെടുത്തിയിരുന്നില്ല.അന്ന് പ്രതിശ്രുത വരനൊപ്പം ക്ഷേത്രത്തിലെ മണി മുഴക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ രണ്ട് പേരുടെയും കൈകൾ മാത്രമാണ് കാണാൻ പറ്റുന്നത്.(Image credits:Instagram)

ഇതിനു പിന്നാലെയാണ് വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് എത്തിയത്. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ടാഗ് ചെയ്തുകൊണ്ട് എന്‍ഗേജ്‌മെന്റ് ദിവസം എടുത്ത ഫോട്ടോ ആണ് അഭിനയ പങ്കുവച്ചിരിയ്ക്കുന്നത്. 'ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ യെസ്' എന്നാണ് ക്യാപ്ഷനില്‍ നടി കുറിക്കുന്നത്.(Image credits:Instagram)

ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. പ്രണയത്തെ കുറിച്ച് പലപ്പോഴും താരം പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ സ്‌കൂള്‍ കാലം മുതലേ സുഹൃത്തുക്കളാണ്, പരസ്പരം അറിയാം. യാതൊരു ജഡ്ജിമെന്റും ഇല്ലാതെ ഞാന്‍ പറയുന്നത് മനസ്സിലാക്കും, വളരെ നാച്വറലായ ആളാണ് എന്നാണ് പ്രതിശ്രുത വരനെ കുറിച്ച് പറഞ്ഞത്.(Image credits:Instagram)

അതേസമയം ‘നാടോടികൾ’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബിഗ് സ്ക്രീനിൽ എത്തുന്നത്. ഇതിനോടകം 58 ചിത്രങ്ങളാണ് താരം അഭിനയിച്ചിട്ടുള്ളത്. ജോജു ജോർജ് ചിത്രം ‘പണി’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.(Image credits:Instagram)