Anu Aggarwal: ‘സ്വന്തം മൂത്രം കുടിച്ചിട്ടുണ്ട്, ദിവ്യ ഔഷധം; ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകില്ല’; വെളിപ്പെടുത്തലുമായി നടി
,Anu Aggarwal Claims She Drank her Urine:മുംബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു മാധ്യമത്തോട് പ്രതികരിക്കവേയാണ് നടിയുടെ തുറന്നുപറച്ചിൽ. പലര്‍ക്കും ഇതേക്കുറിച്ചറിയില്ല. അത് അജ്ഞതയോ അല്ലെങ്കില്‍ അവബോധമില്ലായ്മയോ ആകാം. പക്ഷേ മൂത്രം കുടിക്കുന്നത് യോഗയിലെ ഒരു രീതിയാണ്

മുംബൈ: സ്വന്തം മൂത്രം കുടിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി നടി അനു അഗര്‍വാൾ. നടൻ പരേഷ് റാവലിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തൽ. താൻ സ്വന്തം മൂത്രം കുടിച്ചിട്ടുണ്ടെന്നും പലർക്കും ഇതേക്കുറിച്ചറിയില്ലെന്നും നടി പറയുന്നു.(image credits:instagram)

മുംബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു മാധ്യമത്തോട് പ്രതികരിക്കവേയാണ് നടിയുടെ തുറന്നുപറച്ചിൽ. പലര്‍ക്കും ഇതേക്കുറിച്ചറിയില്ല. അത് അജ്ഞതയോ അല്ലെങ്കില്‍ അവബോധമില്ലായ്മയോ ആകാം. പക്ഷേ മൂത്രം കുടിക്കുന്നത് യോഗയിലെ ഒരു രീതിയാണ്.

താന്‍ അത് സ്വയം പരിശീലിക്കുകയും പരീക്ഷിച്ചിട്ടുമുണ്ടെന്ന് അവര്‍ പറഞ്ഞു. നിങ്ങൾ മൂത്രം മുഴുവന്‍ കുടിക്കണമെന്നില്ലെന്നും ദിവ്യ ഔഷധമാണ് ഇതെന്നും നടി പറയുന്നു.പ്രായമാകുന്നതിനെ തടയാനും ചര്‍മ്മം ചുളിവുകളില്ലാതെ സൂക്ഷിക്കാനും ഇത് സഹായിക്കും.

മൊത്തത്തിലുള്ള ക്ഷേമത്തിനും ഇത് നല്ലതാണെന്നും അനു അഗര്‍വാള്‍ കൂട്ടിച്ചേർത്തു.ഇതിന്റെ ശാസ്ത്രീയ തെളിവുകളെ കുറിച്ച് ചോദിച്ചപ്പോൾ ശാസ്ത്രത്തിന് 200 വര്‍ഷത്തിന്റെ പഴക്കം മാത്രമേയുള്ളുവെന്നും, യോഗ 10,000 വര്‍ഷമായി നിലവിലുണ്ട്. അതുകൊണ്ട് താൻ തീര്‍ച്ചയായും ഇതിനെ പിന്തുണയ്ക്കുന്നുവെന്നും അനു അഗര്‍വാള്‍ പറഞ്ഞു.

അതേസമയം നേരത്തെ നടൻ പരേഷ് റാവൽ തന്റെ കാൽമുട്ടിലെ പരിക്കിൽ നിന്ന് മോചനം നേടാൻ സ്വന്തം മൂത്രം കുടിച്ചുവെന്ന് വെളിപ്പെടുത്തി അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. അദ്ദേഹത്തിന്റെ വാദത്തെ പിന്തുണച്ചാണ് അനു അഗർവാൾ രംഗത്തെത്തിയിരിക്കുന്നത്.