Nikhila Vimal: ‘ഞങ്ങളിത് കുറെക്കാലമായിട്ട് അറിയുന്നതാണ്; ഇതൊക്കെ ആള്‍ക്കാരുടെ ചോയ്‌സല്ലേ’; സഹോദരി സന്യാസം സ്വീകരിച്ചതിനെ കുറിച്ച് നിഖില വിമല്‍
Nikhila Vimal On Akhila Vimal Embracing Sanyas: തന്റെ അച്ഛനൊരു നക്‌സലൈറ്റായിരുന്നു. ഒരു നക്‌സലൈറ്റിന്റെ മകള്‍ എങ്ങനെ സന്യാസിയായി എന്ന് ആള്‍ക്കാര്‍ ചോദിക്കും. താനൊരു കമ്മ്യൂണിസ്റ്റുകാരിയാണ് എന്നൊരു ധാരണയുണ്ട്. ആ നിലയ്ക്കും ചോദിക്കുമെന്നും എന്നാൽ ഇതൊക്കെ ആള്‍ക്കാരുടെ ചോയ്‌സല്ലെയെന്നാണ് നിഖില പറയുന്നത്.

നടി നിഖില വിമലിന്റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചത് വലിയ ചർച്ചവിഷയമായിരുന്നു. അഖിലയുടെ ഗുരു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള പരിഹാസങ്ങളും ട്രോളുകളും താരത്തെ തേടിയെത്തിയിരുന്നു. (image credits:instagram)

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് നിഖില.ചേച്ചി സന്യാസം സ്വീകരിച്ചതിൽ തങ്ങള്‍ക്കൊന്നും യാതൊരു തരത്തിലുള്ള ഞെട്ടലുമുണ്ടായിരുന്നില്ലെന്നും പെട്ടെന്നൊരു ദിവസം രാവിലെ പോയിട്ട് സന്യാസം സ്വീകരിച്ചതൊന്നുമല്ലെന്നും നിഖില പറയുന്നു.(image credits:instagram)

ഞങ്ങൾക്ക് കുറെക്കാലമായിട്ട് അറിയുന്നതാണെന്നും താരം പറയുന്നു. വളരെ എഡ്യുക്കേറ്റഡായ ഒരാളാണ് തന്റെ ചേച്ചിയെന്നും ഭയങ്കര ബുദ്ധിയുള്ള ഒരാൾ ലൈഫില്‍ എടുക്കുന്ന ഒരു ചോയ്‌സിനെ നമ്മള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുകയെന്നും താരം ചോദിച്ചു. (image credits:instagram)

തന്റെ ചേച്ചിക്ക് 36 വയസായെന്നും ആ ഒരാള്‍ക്ക് അവരുടെ ലൈഫില്‍ ഡിസിഷന്‍ എടുക്കുന്നതിനെ ചോദ്യം ചെയ്യാന്‍ പാടില്ലെന്നും നിഖില പറയുന്നു. ആരോടും പറയാതെ പോയിട്ട് പെട്ടെന്നൊരു ദിവസം ചെയ്ത കാര്യമല്ല. സ്പിരിച്വലി ഇന്‍ക്ലൈന്‍ഡ് ആയിരുന്നു സഹോദരിയെന്നും നിഖില പറഞ്ഞു.(image credits:instagram)

തന്റെ അച്ഛനൊരു നക്‌സലൈറ്റായിരുന്നു. ഒരു നക്‌സലൈറ്റിന്റെ മകള്‍ എങ്ങനെ സന്യാസിയായി എന്ന് ആള്‍ക്കാര്‍ ചോദിക്കും. താനൊരു കമ്മ്യൂണിസ്റ്റുകാരിയാണ് എന്നൊരു ധാരണയുണ്ട്. ആ നിലയ്ക്കും ചോദിക്കുമെന്നും എന്നാൽ ഇതൊക്കെ ആള്‍ക്കാരുടെ ചോയ്‌സല്ലെയെന്നാണ് നിഖില പറയുന്നത്.കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.(image credits:instagram)