Ahaana Krishna: അത് പുലിയാണ് പൂച്ചയല്ല… രസിച്ചിരിക്കുന്നെന്ന് തോന്നും, ഉള്ളിൽ മരിക്കുകയായിരുന്നു; അഹാന കൃഷ്ണ
Ahaana Krishna In Pattaya: അഹാനയുടെ പട്ടായയിൽ നിന്നുള്ള ഏറ്റവും പുതിയ പോസ്റ്റ് അല്പം തമാശ കലർന്നതാണ്. പട്ടായയിലെ ടൈഗർ പാർക്കിൽനിന്നുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നിരവധി ആരാധകർ രസകരമായ കമൻ്റുകളും പോസ്റ്റുകൾക്ക് നൽകിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം തിളങ്ങി നിൽക്കുന്ന യുവനടിയാണ് അഹാന കൃഷ്ണ. താരത്തിൻ്റെ എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തായ്ലൻഡിലെ പട്ടായയിൽ നിന്നുള്ള ചിത്രങ്ങളാണ് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അഹാന പങ്കുവച്ചിരിക്കുന്നത്. (Image Credits: Instagram)

എന്നാൽ അഹാനയുടെ പട്ടായയിൽ നിന്നുള്ള ഏറ്റവും പുതിയ പോസ്റ്റ് അല്പം തമാശ കലർന്നതാണ്. പട്ടായയിലെ ടൈഗർ പാർക്കിൽനിന്നുള്ള ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നിരവധി ആരാധകർ രസകരമായ കമൻ്റുകളും പോസ്റ്റുകൾക്ക് നൽകിയിട്ടുണ്ട്. (Image Credits: Instagram)

ഭീമാകാരനായ വായതുറന്നിരിക്കുന്ന ഒരു കടുവയെ തൊട്ടുതലോടി നിൽക്കുന്ന അഹാനയുടെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ കണ്ടാൽ കടുവയ്ക്കൊപ്പമുള്ള മുഹൂർത്തങ്ങൾ അതീവ രസകരമാണെന്ന് തോന്നുമെങ്കിൽ ഉള്ളിൽ മരണഭയമായിരുന്നു എന്നാണ് ചിത്രത്തിന് നടി നൽകിയിരിക്കുന്ന കുറിപ്പ്.(Image Credits: Instagram)

അത് പുലിയാണ് പൂച്ചയല്ല... എന്നുള്ള രസകരമായ കമൻ്റുകളും പോസ്റ്റിന് താഴെ വരുന്നുണ്ട്. 100-ലേറെ കടുവകൾ പട്ടായയിലെ ടൈഗർ പാർക്കിലുണ്ട്. കടുവകളെ തൊട്ടടുത്ത് കാണാനും അവയ്ക്കൊപ്പം ചെലവിടാനും ചിത്രങ്ങളെടുക്കാനും സാധിക്കുന്നു എന്നതാണ് മറ്റ് മൃഗശാലകളിൽനിന്ന് പട്ടായ ടൈഗർ പാർക്കിനെ ആകർഷിക്കുന്ന കാര്യം. (Image Credits: Instagram)

മുൻപും അഹാന തായ്ലൻഡിൽ സന്ദർശനം നടത്തിയിട്ടുണ്ട്. ബാങ്കോക്കിൽ നിന്നുള്ള ചിത്രങ്ങളാണ് അന്ന് നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇത്തവണ സുഹൃത്തിനൊപ്പമാണ് അഹാന പട്ടായയിൽ എത്തിയിരിക്കുന്നത്. (Image Credits: Instagram)