Ahaana Krishna: സ്വിമ്മിങ് പൂളിനു നടവിൽ കേക്ക് മുറിച്ച് അഹാന; ചിത്രങ്ങൾ വൈറൽ
Ahaana Birthday Celebration: ഇത്തവണ അബുദാബിയിൽ വച്ചാണ് താരം പിറന്നാൾ ആഘോഷിച്ചത്. അമ്മ സിന്ധുവാണ് കൂടെ പോയത്. ഇരുവരും അബുദാബിയിലെത്തിയ ശേഷം യാത്രയുടെ വിശേഷങ്ങളും മറ്റുമൊക്കെ പങ്കുവെക്കാറുമുണ്ട്.

ഏറെ ആരാധകരുള്ള പ്രിയ താരമാണ് അഹാന കൃഷ്ണ. സിനിമ നടി എന്നതിനൊപ്പം വ്ലോഗർ കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയക്കാറുണ്ട്. ഇന്ന് താരത്തിന്റെ 29-ാം ജന്മദിനമാണ്. (image credits:instagram-ahaana krishna)

നിരവധി പേരാണ് താരത്തിനു ആശംസകൾ അറിയിച്ച് രംഗത്ത് എത്തുന്നത്. അമ്മ സിന്ധു കൃഷ്ണയും അച്ഛൻ കൃഷ്ണകുമാറും മകൾക്ക് ആശംസകൾ അറിയിച്ച് എത്തിയിരുന്നു. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം നിന്നെ പോലൊരു മകളെ കിട്ടിയതില്‍ താന്‍ അനുഗ്രഹിക്കപ്പെട്ടുവെന്നും സിന്ധു കുറിച്ചു.(image credits:instagram-ahaana krishna)

'ജീവിത യാത്രയിൽ 29 വർഷം മുൻപ് കൂടെ കൂടി, ഒരുപാട് സന്തോഷ നിമിഷങ്ങൾ സമ്മാനിക്കുകയും എല്ലാ സുഖ ദുഃഖങ്ങളിലും ഒപ്പം നിൽക്കുകയും ചെയ്ത അഹാനക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ..', കൃഷ്ണകുമാർ കുറിച്ചു.ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. (image credits:instagram-ahaana krishna)

ഇത്തവണ അബുദാബിയിൽ വച്ചാണ് താരം പിറന്നാൾ ആഘോഷിച്ചത്. അമ്മ സിന്ധുവാണ് കൂടെ പോയത്. ഇരുവരും അബുദാബിയിലെത്തിയ ശേഷം യാത്രയുടെ വിശേഷങ്ങളും മറ്റുമൊക്കെ പങ്കുവെക്കാറുമുണ്ട്. ഇതിനിടയിലാണ് ജന്മദിനം കൂടി വന്നത്.സ്വിമ്മിങ് പൂളിനു നടവിൽ കേക്ക് പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് താരം എത്തിയത്. (image credits:instagram-ahaana krishna)

അമ്മയ്ക്കൊപ്പം കേക്ക് മുറിക്കുന്നതും ചിത്രത്തിൽ കാണാം. ആശംസയറിയിച്ച എല്ലാവർക്കും താരം നന്ദി ചിത്രത്തിനു താഴെ കുറിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്ത് എത്തിയത്. എല്ലാവരും താരത്തിനു ആശംസകൾ നേർന്നാണ് കമന്റ് ഇട്ടത്. കല്യാണം കഴിക്കാതെ എങ്ങോട്ടേക്കാണ് പോകുന്നതെന്നാണ് ചില ആരാധകർ ചോദിക്കുന്നത്.(image credits:instagram-ahaana krishna)