Akash Deep: ഇത് ഞാന്‍ ചേച്ചിക്ക് സമര്‍പ്പിക്കുന്നു, കാന്‍സര്‍ ബാധിതയായ സഹോദരിയെക്കുറിച്ച് വികാരഭരിതനായി ആകാശ് ദീപ്
Akash Deep about his sister: രണ്ട് മാസം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ സഹോദരിക്ക് കുഴപ്പമില്ല. തന്റെ പ്രകടനത്തില്‍ സഹോദരി സന്തോഷിക്കും. രണ്ട് മാസം അവര്‍ വളരെയധികം കഷ്ടപ്പെട്ടെന്നും ആകാശ് ദീപ്

ജസ്പ്രീത് ബുംറയില്ലാത്ത ഇന്ത്യന്‍ ബൗളിങ് നിര എഡ്ജ്ബാസ്റ്റണില്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമാണ് ആകാശ് ദീപ്. ബുംറയുടെ അഭാവത്തില്‍ പ്ലേയിങ് ഇലവനിലെത്തിയ ഈ 28കാരന് മുന്നില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര വിറങ്ങലിച്ചു (Image Credits: PTI)

രണ്ട് ഇന്നിങ്‌സുകളിലുമായി 10 വിക്കറ്റുകളാണ് താരം ഇംഗ്ലണ്ട് മണ്ണില്‍ കൊയ്തത്. ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റുകളും.

മത്സരത്തിന് ശേഷം താരം വികാരാധീനനായി. ജിയോഹോട്ട്‌സ്റ്റാറിന് വേണ്ടി ചേതേശ്വര്‍ പൂജാരയുമായി സംസാരിക്കുന്നതിനിടെ തന്റെ മൂത്ത സഹോദരി കാന്‍സര്‍ ബാധിതയാണെന്നും, തന്റെ പ്രകടനം അവര്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും ആകാശ് ദീപ് പറഞ്ഞു.

രണ്ട് മാസം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ സഹോദരിക്ക് കുഴപ്പമില്ല. തന്റെ പ്രകടനത്തില്‍ സഹോദരി സന്തോഷിക്കും. രണ്ട് മാസം അവര്‍ വളരെയധികം കഷ്ടപ്പെട്ടെന്നും ആകാശ് ദീപ് പറഞ്ഞു.

തങ്ങള്‍ അവള്‍ക്കൊപ്പമുണ്ട്. എപ്പോഴും സഹോദരിയെക്കുറിച്ചായിരുന്നു ചിന്ത. അവള്‍ സന്തോഷിക്കണമെന്നായിരുന്നു ആഗ്രഹമെന്നും ആകാശ് ദീപ് വെളിപ്പെടുത്തി.