Padmanabhaswamy Temple: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അൽപശി ആറാട്ട് ഘോഷയാത്രയ്ക്ക് സമാപനം
Alpashi festival of Sree Padmanabhaswamy temple: വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ നിന്ന് പുറപ്പെട്ട ആറാട്ട് ഘോഷയാത്ര എഴുന്നള്ളത്ത് സൂര്യാസ്തമയന സമയത്ത് ശംഖുമുഖത്തെത്തി.

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ അല്‍പശി ആറാട്ട് ഘോഷയാത്ര നടന്നു. വൈകിട്ട് അഞ്ച് മണിക്ക് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ നിന്ന് പുറപ്പെട്ട ആറാട്ട് ഘോഷയാത്ര എഴുന്നള്ളത്ത് സൂര്യാസ്തമയന സമയത്ത് ശംഖുമുഖത്തെത്തി. (image credits: socialmedia)

ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീപദ്മനാഭസ്വാമിയേയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചാണ് ആറാട്ട് ഘോഷയാത്രയ ആരംഭിക്കുന്നത്.(image credits: socialmedia)

തിരുവല്ലം ശ്രീപരശുരാമസ്വാമി ക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തുകയും തുടർന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങുകയുമാണ്.(image credits: socialmedia)

ശംഖുമുഖം കടവില്‍ എത്തി നടക്കുന്ന ആറാട്ടോടെയാണ് ഉത്സവത്തിന് സമാപനമാകുന്നത്. ഇവിടെ നിന്ന് രാത്രി 9 മണിയോടെ ആറാട്ട്ഘോഷയാത്ര തിരികെ ക്ഷേത്രത്തിലെത്തി. ഇതോടെ ഈവര്‍ഷത്തെ അല്‍പ്പശി ഉത്സവത്തിന് സമാപനമായി. ആറാട്ട് ഘോഷയാത്ര കാണാനും അനുഗമിക്കാനും ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.(image credits: socialmedia)

വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്തു കൂടിയാണ് ഘോഷയാത്ര പോകുന്നതും മടങ്ങുന്നതും. ഇതുകൊണ്ടു തന്നെ തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂര്‍ അടച്ചിട്ടു. ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതുവരെ വിമാനത്താവളം അടച്ചിട്ടു. ഇതുകാരണം ഉച്ച തിരിഞ്ഞുള്ള ഫ്ലൈറ്റുകളുടെ സമയം പുനഃക്രമീകരിച്ചിരുന്നു. (image credits: socialmedia)