American Presidents Age: ലോകം ഭരിക്കുന്ന അമേരിക്ക ഭരിക്കുന്നത് വയസന്മാരോ?
Presidents of the United States by age: പ്രായം കുറഞ്ഞയാളുകള്‍ രാജ്യം ഭരിച്ച് കാണണം എന്നാണ് ഭൂരിഭാഗം ആളുകളും ആഗ്രഹിക്കുന്നത്. എന്നാല്‍ അനുഭവ സമ്പത്തുള്ളവര്‍ക്ക് യുവാക്കള്‍ വഴിമാറി കൊടുക്കുമ്പോള്‍ സ്വാഭാവികമായും അധികാരം പ്രായം ചെന്നവരിലേക്ക് എത്തും. അമേരിക്ക ഭരിച്ച പ്രായംകൂടിയ ആളുകള്‍ ആരെല്ലാമാണെന്ന് നോക്കാം.

പൊതുവേ എല്ലാ രാജ്യത്തുമുള്ള ഭരണാധികാരികളെല്ലാം പ്രായം ചെന്നവരായിരിക്കും. ഇതിനെതിരെ വിമര്‍ശനങ്ങളും ഉണ്ടാകാറുണ്ട്. ഈ ലോകം തന്നെ ഭരിക്കുന്ന അമേരിക്കയുടെയും സ്ഥിതി വ്യത്യസ്തമല്ല. അവിടെ ഭരിക്കുന്നവര്‍ക്കും ഭരിച്ചവര്‍ക്കും നല്ല പ്രായമുണ്ടായിരുന്നു. അതില്‍ ചിലയാളുകളെ പരിചയപ്പെടാം. Image: Social Media

പ്രായത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ജോ ബൈഡന്‍ തന്നെയാണ്. 1942 നവംബര്‍ 20ന് ജനിച്ച അദ്ദേഹത്തിന് ഇപ്പോള്‍ 81 വയസാണ് പ്രായം. ബൈഡന്‍ ഇപ്പോഴും അമേരിക്കയുടെ പ്രസിഡന്റ് തന്നെയാണ്. അതുകൊണ്ട് തന്നെ ഈ പ്രായവും പ്രസക്തമാണ്.Image: Social Media

ബൈഡന് പിന്നാലെയുള്ളത് ഡൊണാള്‍ഡ് ട്രംപ് ആണ്. 1946 ജൂണ്‍ 14നാണ് ട്രംപിന്റെ ജനനം. 78 വയസാണ് അദ്ദേഹത്തിന് ഇപ്പോഴുള്ളത്. മുന്‍ പ്രസിഡന്റ് മാത്രമല്ല ഇത്തവണ അദ്ദേഹം തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമുണ്ട്.Image: Social Media

റൊണാള്‍ഡ് റീഗന്‍, 69ാമത്തെ വയസിലാണ് അദ്ദേഹം അധികാരത്തിലേറിയത്. സ്ഥാനമൊഴിയുന്ന സമയത്ത് 77 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം. Image: Social Media

തന്റെ 68ാം വയസില്‍ അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആളാണ് വില്യം ഹെന്റി ഹാരിസണ്‍. എന്നാല്‍ സ്ഥാനമേറ്റ് കുറച്ച് ദിവസങ്ങള്‍ മാത്രമാണ് അദ്ദേഹം ജീവനോടെ ഇരുന്നത്. 1841 മാര്‍ച്ച് നാലിന് അധികാരത്തിലേറുകയും ഏപ്രില്‍ നാലിന് അദ്ദേഹം മരിക്കുകയും ചെയ്തു. Image: Social Media

65ാമത്തെ വയസിലാണ് ജെയിംസ് ബുക്കാനന്‍ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. 69ാമത്തെ വയസില്‍ സ്ഥാനമൊഴിയുകയും ചെയ്തു. Image: Social Media

സക്കറി ടെയ്‌ലര്‍ ഒരേയൊരു വര്‍ഷമാണ് അമേരിക്ക ഭരിച്ചത്. 64ാമത്തെ വയസില്‍ അധികാരം ലഭിക്കുകയും 65ാം വയസില്‍ അത് അദ്ദേഹത്തിന്റെ മരണത്തിലൂടെ അവസാനിക്കുകയും ചെയ്തു.Image: Social Media