Amrutha Suresh: ‘ഒരു അമ്മയെന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷം’; സന്തോഷം പങ്കുവെച്ച് അമൃത സുരേഷ്
Amrutha Suresh Shares Daughter Musical Debut: തന്റെ മകൾ പാപ്പുവിന്റെ ജീവിതത്തിലെ വലിയൊരു നേട്ടമാണ് അമൃത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

മ്യൂസിക് റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അമൃത സുരേഷ്. സമൂഹ മാധ്യമത്തിൽ സജീവമായ താരം ജീവിതത്തിലെ പ്രധാന നിമിഷങ്ങളും, സന്തോഷങ്ങളും ഒക്കെ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. (Image Credits: Amrutha Suresh Facebook)

അമൃത സുരേഷിന്റെ മകളായ പാപ്പു എന്ന അവന്തികയും മലയാളികൾക്ക് സുപരിചിതയാണ്. സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നതിന് മുൻപ് അമൃത പങ്കെടുത്ത ടി.വി. പരിപാടികളിൽ പാപ്പു പ്രത്യക്ഷപ്പെട്ടിരുന്നു. (Image Credits: Amrutha Suresh Facebook)

മുൻപ് അമൃതയും അനിയത്തി അഭിരാമിയും പങ്കെടുത്ത ഒരു ടെലിവിഷൻ ഷോയിൽ കാണിയായി പാപ്പു മുത്തശ്ശിയോടൊപ്പം എത്തിയിരുന്നു. അന്ന് 'ഓണംവന്നല്ലോ, ഊഞ്ഞാലിട്ടല്ലോ..' എന്ന ഗാനം പാടി പാപ്പു കയ്യടിയും നേടിയിരുന്നു. (Image Credits: Amrutha Suresh Facebook)

ഇപ്പോഴിതാ, തന്റെ മകൾ പാപ്പുവിന്റെ ജീവിതത്തിലെ വലിയൊരു നേട്ടമാണ് അമൃത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 'ഹല്ലേലൂയ' എന്ന ഗാനത്തിലൂടെ ഗായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് പാപ്പു. (Image Credits: Amrutha Suresh Facebook)

"അമ്മയെന്ന നിലയിൽ ഒരുപാട് സന്തോഷം തോന്നിയ നിമിഷം" എന്ന അടിക്കുറിപ്പോടെയാണ് ഗാനത്തിന്റെ പോസ്റ്റർ അമൃത സമൂഹ മാധ്യമത്തി പങ്കുവെച്ചത്. ഡിസംബർ 28-ന് ഗാനം റിലീസായി. (Image Credits: Amrutha Suresh Facebook)