Andre Russell: കരീബിയന്‍ കുപ്പായത്തില്‍ കളി മതിയാക്കാനൊരുങ്ങി ആന്ദ്രെ റസല്‍; അവസാന മത്സരം ഓസീസിനെതിരെ
Andre Russell retirement: ആന്ദ്രേ റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പരയാണ് അവസാന മത്സരം. അടുത്ത ഐസിസി ടി20 ലോകകപ്പിന് വെറും ഏഴ് മാസം മാത്രം ബാക്കിനില്‍ക്കെയാണ് റസല്‍ വിരമിക്കുന്നത്.

വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആന്ദ്രേ റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഓസ്ട്രേലിയയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ താരം കളിക്കും. ഇതിന് ശേഷമാകും വിരമിക്കല്‍ (Image Credits: PTI)

വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണെന്ന് താരം പറഞ്ഞു. വാക്കുകളിൽ വിവരിക്കാൻ കഴിയില്ല. ഈ നിലയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കുടുംബത്തിനും സുഹൃത്തുക്കൾക്കും മുന്നിൽ കളിക്കുന്നത് വളരെ ഇഷ്ടമായിരുന്നുവെന്നും താരം വ്യക്തമാക്കി (Image Credits: PTI)

2019 മുതല്‍ താരം ടി20യിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. വെസ്റ്റ് ഇൻഡീസിനു വേണ്ടി 84 ടി20 മത്സരങ്ങൾ കളിച്ചു. 22.00 ശരാശരിയിൽ 1,078 റൺസാണ് ഈ 37കാരന്‍ നേടിയത്. 61 വിക്കറ്റുകളും അദ്ദേഹം നേടി (Image Credits: PTI)

2026 ഫെബ്രുവരിയിൽ ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ആതിഥേയത്വം വഹിക്കുന്ന അടുത്ത ഐസിസി ടി20 ലോകകപ്പിന് വെറും ഏഴ് മാസം മാത്രം ബാക്കിനില്‍ക്കെയാണ് റസല്‍ വിരമിക്കുന്നത്. വെസ്റ്റ് ഇൻഡീസിനായി ഒരു ടെസ്റ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. 56 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് (Image Credits: PTI)

2012 ലും 2016 ലും ഐസിസി ടി20 ലോകകപ്പ് നേടിയ വെസ്റ്റ് ഇൻഡീസ് ടീമുകളുടെ ഭാഗമായിരുന്നു റസ്സൽ. നിക്കോളാസ് പുരന് പിന്നാലെ റസലും വിരമിച്ചത് വെസ്റ്റ് ഇന്‍ഡീസിന് തിരിച്ചടിയാണ് (Image Credits: PTI)