Apple AR Glasses: എആർ ഗ്ലാസുകൾ ഇനി കമ്പ്യൂട്ടറുകൾക്കും; ആപ്പിളിൻ്റെ പുതിയ ടെക്നോളജി ഒരുങ്ങുന്നു
Apple To Introduce AR Glasses For Mac : മാക് കമ്പ്യൂട്ടറുകൾക്കായി പുതിയ ഓഗ്മൻ്റഡ് റിയാലിറ്റി ഗ്ലാസുകൾ അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. സാധാരണ എആർ ഗ്ലാസുകളിൽ നിന്ന് വ്യത്യസ്തമായി കണ്ണടകൾ പോലെയുള്ളതാവും പുതിയ എആർ ഗ്ലാസ്.

എആർ ഗ്ലാസുകൾ ഇനി കമ്പ്യൂട്ടറുകൾക്കും. ആപ്പിളാണ് തങ്ങളുടെ മാക് കമ്പ്യൂട്ടറുകൾക്കായി പുതിയ ഓഗ്മൻ്റഡ് റിയാലിറ്റി ഗ്ലാസുകൾ ഒരുക്കുന്നത്. ബ്ലൂം ബെർഗ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷമാണ് ആപ്പിൾ തങ്ങളുടെ ആദ്യ മിക്സഡ് റിയാലിറ്റി ഹെഡ്സെറ്റ് ആയ ആപ്പിൾ വിഷൻ പ്രോ അവതരിപ്പിച്ചത്. (Image Courtesy- Unsplash)

സാധാരണ എആർ ഗ്ലാസുകളിൽ നിന്ന് വ്യത്യസ്തമാവും പുതിയ എആർ ഗ്ലാസ്. സാദാ കണ്ണടകൾക്ക് സമാനമായ ഡിസൈനാവും മാക് കമ്പ്യൂട്ടറുകൾക്കായി ഒരുങ്ങുന്ന എആർ ഗ്ലാസിൻ്റേതെന്ന് റിപ്പോർട്ടുകളുണ്ട്. കണ്ണടയുടെ ഗ്ലാസ് ഒരു ഡിസ്പ്ലേ പോലെയാവും പ്രവർത്തിക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. (Image Courtesy- Unsplash)

എൻ107 എന്ന കോഡ്നെയിമിലാണ് പുതിയ എആർ ഗ്ലാസ് ഒരുങ്ങുന്നത്. വളരെ അഡ്വാൻസ്ഡായ ഡിസ്പ്ലേയാവും ഗ്ലാസിലുണ്ടാവുക. മാക് കമ്പ്യൂട്ടറുകൾക്കായി പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്ന ഗ്ലാസിൻ്റെ മറ്റ് സവിശേഷതകൾ വ്യക്തമല്ല. എപ്പോഴാണ് ഇത് അവതരിപ്പിക്കപ്പെടുക എന്നതും ഇതുവരെ തീരുമാനമായിട്ടില്ല. (Image Courtesy- Unsplash)

ആപ്പിൾ വിഷൻ പ്രോ പ്രവർത്തിക്കുന്നത് സ്വന്തം പ്രൊസസറിലാണ്. എന്നാൽ, മാക് കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ടേ പുതിയ എആർ ഗ്ലാസ് പ്രവർത്തിക്കൂ. സ്ട്രാപ്പ് ഇല്ലാതെ ഗ്ലാസ് ആയി ഡിസൈൻ ചെയ്തിരിക്കുന്ന പുതിയ എആർ ഗ്ലാസ് ആപ്പിൾ വിഷൻ പ്രോയെക്കാൾ ഭാരം കുറഞ്ഞതാവും എന്നും റിപ്പോർട്ടുകളുണ്ട്. (Image Courtesy- Unsplash)

കഴിഞ്ഞ വർഷമാണ് യുഎസ് മാർക്കറ്റിൽ ആപ്പിൾ വിഷൻ പ്രോ അവതരിപ്പിക്കപ്പെട്ടത്. എആർ, വിആർ ഉള്ളടക്കങ്ങൾ ആപ്പിൾ വിഷൻ പ്രോയിൽ പ്രവർത്തിപ്പിക്കാനാവും. ആപ്പിൾ വിഷൻ പ്രോയുടെ ഉയർന്ന വില കാരണം വിലകുറഞ്ഞ ഹെഡ്സെറ്റ് അവതരിപ്പിക്കാനും ആപ്പിൾ ഒരുങ്ങുന്നുണ്ട്. (Image Courtesy- Unsplash)