'ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും നടക്കുകയാണെന്നാണല്ലോ പ്രധാനമന്ത്രി പറയുന്നത്'; ഇന്ത്യ - പാകിസ്താൻ മത്സരത്തിനെതിരെ മനോജ് തിവാരി | Asia Cup 2025 Manoj Tiwary Slams BCCI For Scheduling India vs Pakistan Despite Huge Backlash On Social Media Malayalam news - Malayalam Tv9

Asia Cup 2025: ‘ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും നടക്കുകയാണെന്നാണല്ലോ പ്രധാനമന്ത്രി പറയുന്നത്’; ഇന്ത്യ – പാകിസ്താൻ മത്സരത്തിനെതിരെ മനോജ് തിവാരി

Published: 

30 Jul 2025 08:52 AM

Manoj Tiwary Against BCCI: ഏഷ്യാ കപ്പിൽ ഇന്ത്യ - പാകിസ്താൻ മത്സരത്തിനെതിരെ വിമർശനം ശക്തമാവുന്നു. മുൻ ഇന്ത്യൻ താരം മനോജ് തിവാരിയും മത്സരത്തിൽ എതിർപ്പറിയിച്ചു.

1 / 5ഏഷ്യാ കപ്പിലെ ഇന്ത്യ - പാകിസ്താൻ മത്സരത്തിനെതിരെ മുൻ ക്രിക്കറ്ററും പശ്ചിമ ബംഗാൾ മന്ത്രിയുമായ മനോജ് തിവാരി. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും നടക്കുകയാണെന്നാണല്ലോ പ്രധാനമന്ത്രി പറയുന്നത്. എന്നിട്ടും മത്സരം നടത്താൻ എങ്ങനെയാണ് കഴിയുക എന്നും അദ്ദേഹം ചോദിച്ചു. (Manoj Tiwary X)

ഏഷ്യാ കപ്പിലെ ഇന്ത്യ - പാകിസ്താൻ മത്സരത്തിനെതിരെ മുൻ ക്രിക്കറ്ററും പശ്ചിമ ബംഗാൾ മന്ത്രിയുമായ മനോജ് തിവാരി. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും നടക്കുകയാണെന്നാണല്ലോ പ്രധാനമന്ത്രി പറയുന്നത്. എന്നിട്ടും മത്സരം നടത്താൻ എങ്ങനെയാണ് കഴിയുക എന്നും അദ്ദേഹം ചോദിച്ചു. (Manoj Tiwary X)

2 / 5

"ഞാൻ അതിനെതിരാണ്. ഇന്ത്യ - പാകിസ്താൻ മത്സരം നടക്കാൻ പാടില്ല. പഹൽഗാമിലെ ആക്രമണത്തിന് ശേഷം അത് പാടില്ല. അതിന് ശേഷമാണ് ഓപ്പറേഷൻ സിന്ദൂർ നടന്നു. നമ്മുടെ പ്രധാനമന്ത്രി പറയുന്നത് ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും നടക്കുകയാണെന്നാണല്ലോ."- അദ്ദേഹം പറഞ്ഞു.

3 / 5

"അങ്ങനെ ഒരു സാഹചര്യത്തിൽ പാകിസ്താനുമായി എങ്ങനെയാണ് മത്സരം കളിക്കുക. അവസ്ഥ വളരെ മോശമാണ്. എങ്ങനെയാണ് ഈ അവസ്ഥയിൽ നമുക്കൊരു ഇന്ത്യ - പാകിസ്താൻ മത്സരത്തെപ്പറ്റി ചിന്തിക്കാനാവുക. ഈ അവസരത്തിൽ ഇങ്ങനെയൊരു മത്സരം നടക്കരുത്."- തിവാരി കൂട്ടിച്ചേർത്തു.

4 / 5

വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ലെജൻഡ്സ് ലീഗിൽ ഇന്ത്യ - പാകിസ്താൻ മത്സരം റദ്ദാക്കിയിരുന്നു. ഇതോടെയാണ് ഏഷ്യാ കപ്പിൽ കളിക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തിനെതിരെ വിമർശനമുയർന്നത്.

5 / 5

സെപ്തംബർ 14നാണ് ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നടക്കുക. നിലവിൽ മത്സരക്രമം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ മത്സരത്തിൽ കളിക്കുമോ ഇല്ലയോ എന്നത് ഇപ്പോഴും വ്യക്തമല്ല. സെപ്തംബർ 9 മുതൽ 28 വരെയാണ് ഏഷ്യാ കപ്പ് നടക്കുക.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ