Attukal Pongala 2025: പൊങ്കാല ഏത് ദിശയിലേക്ക് തിളച്ച് മറിയണം? ഓരോ ദിക്കിന്റെയും ഫലമിതാണ്
Attukal Pongala Importance: ഓരോ ഭക്തയും ദേവിക്ക് ആത്മസമര്‍പ്പണം നടത്തുകയാണ് പൊങ്കാലയിടുന്നതിലൂടെ ചെയ്യുന്നത്. മാര്‍ച്ച് 13ന് കേരളക്കര ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കും. വ്രതം അനുഷ്ഠിച്ച് ശുദ്ധിയോടെയാണ് ഓരോരുത്തരും അമ്മയ്ക്ക് നേദ്യം സമര്‍പ്പിക്കുന്നത്.

പൊങ്കാല സമര്‍പ്പിച്ച് മനസിലുള്ള സങ്കടങ്ങളെല്ലാം ദേവിയോട് തുറന്നുപറഞ്ഞ് പ്രാര്‍ത്ഥിച്ചാല്‍ ഫലമുറപ്പാണ്. പൊങ്കാല എന്ന വാക്കിനര്‍ത്ഥം തിളച്ചുമറിയുക എന്നാണ്. ഓരോ പൊങ്കാല സമര്‍പ്പണവും പൂര്‍ത്തിയാകുന്നത് തിളച്ചുമറിയുമ്പോഴാണ്. എന്നാല്‍ പൊങ്കാല തിളച്ച് തൂവുന്ന ഓരോ ദിശയും നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് ഓരോ ഫലങ്ങളാണ്. (Image Credits: Social Media)

കിഴക്കോട്ട് പൊങ്കാല തിളച്ച് തൂവുന്നതാണ് ഏറ്റവും ഉത്തമമെന്നാണ് പറയപ്പെടുന്നത്. കിഴക്കോട്ട് പൊങ്കാല തൂവിയാല്‍ നിങ്ങള്‍ മനസില്‍ ആഗ്രഹിച്ച കാര്യം നടക്കുമെന്ന് ഉറപ്പാണ്. (Image Credits: Social Media)

വടക്കോട്ടാണ് തിളച്ച് തൂവുന്നതെങ്കില്‍ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ അല്‍പം ബുദ്ധിമുട്ട് നേരിടേണ്ടതായി വരും. (Image Credits: Social Media)

പടിഞ്ഞാറ് ദിശയിലേക്കാണ് നിങ്ങള്‍ സമര്‍പ്പിക്കുന്ന പൊങ്കാല തിളച്ച് തൂവുന്നതെങ്കില്‍ നിങ്ങളുടെ മനസിലുള്ള കാര്യങ്ങള്‍ നടക്കണമെങ്കില്‍ വളരെയധികം ബുദ്ധിമുട്ടേണ്ടതായി വരും. (Image Credits: Social Media)

തെക്ക് ദിശയിലേക്കാണെങ്കില്‍ ദുരിതവും ക്ലേശവും നിങ്ങളെ വിട്ടുമാറിയിട്ടില്ല എന്നാണ് അര്‍ത്ഥം. ദുരിതങ്ങള്‍ക്ക് അറുതി ലഭിക്കുന്നതിനായി ദേവീഭജനം, നവഗ്രഹപ്രീതി, മറ്റ് വഴിപാടുകള്‍ എന്നിവ നടത്താവുന്നതാണ്. (Image Credits: Social Media)